ചെങ്ങന്നൂര്‍: ആറ്റില്‍ച്ചാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മെയ് നാലിന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പമ്പാനദിയില്‍ മിത്രപ്പുഴകടവിലായിരുന്നു സംഭവം. കടവിലെത്തിയ ഇയാള്‍ ആറ്റില്‍ ചാടുകയും മുങ്ങിത്താണതിനെ തുടര്‍ന്ന് കടവിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ടുണ്ടായിരുന്ന തൊഴിലാളികള്‍ യുവാവിനെ കരയ്ക്ക് എത്തിക്കുകയുമായിരുന്നു.
ഇയാള്‍ വീണ്ടും വെളളത്തിലേക്ക് ചാടാന്‍ തുടങ്ങിയതോടെ ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി യുവാവിനെ പിടികൂടി കരയ്ക്കെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവര്ക്കുനേരെയും ഇയാള്‍ അക്രമത്തിന് മുതിര്‍ന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയും ഇവരെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. യുവാവിന് മാനസിക വിഭ്രാന്തി ഉള്ളതായി സംശയമുണ്ട്. ഇയാളെ സ്നേഹധാരയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: