പൂച്ചാക്കല്‍: പെരുമ്പളത്തെ ബന്ധുവീട്ടിലെത്തിയവര്‍ യുവാക്കള്‍ സഞ്ചരിച്ച വഞ്ചി വേമ്പനാട്ട് കായലില്‍ മറിഞ്ഞു. ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍ രക്ഷപെടുത്തിയതിനാല്‍ അപകടം ഒഴിവായി. പെരുമ്പളം ദ്വീപിലെ ബന്ധുവീട്ടിലെത്തിയ ഉദയംപേരൂര്‍ സ്വദേശികളായ ആദിത്യന്‍, വിനീഷ് എന്നിവര്‍ സഞ്ചരിച്ച വഞ്ചിയാണ് മെയ് നാലിന് വൈകിട്ട് വേമ്പനാട്ട് കായല്‍ പെരുമ്പളം മാര്‍ക്കറ്റ് ജെട്ടിക്ക് സമീപം മറഞ്ഞത്. വെള്ളത്തില്‍വീണ ഇരുവരെയും അതുവഴി വന്ന ജലഗതാഗതവകുപ്പ് യാത്രാബോട്ടിലെ ജീവനക്കാര്‍ രക്ഷപെടുത്തുകയായിരുന്നു.
















