ചേര്‍ത്തല: പതിനൊന്നാം മൈല്‍ കവലയ്‌ക്ക് സമീപം അനധികൃത നിലം നികത്തല്‍ വ്യാപകമാകുന്നു. ദേശീയപാതയ്‌ക്ക് പടിഞ്ഞാറ് നഗരസഭ 19-ാം വാര്‍ഡിലെ നിലവും നീര്‍ത്തടങ്ങളുമടങ്ങിയ അഞ്ചേരയേക്കറോളം സ്ഥലം സ്വകാര്യ വ്യക്തികള്‍ നികത്തിയിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ജലസ്രോതസുകള്‍ നികര്‍ത്തുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് ലംഘിച്ച് ദിവസങ്ങളായി നികര്‍ത്തല്‍ തുടരുന്നതായാണ് വിവരം. റവന്യു അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
















