Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടിവ്യവസായികളെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ് കൂടുതല്‍ ഇരകള്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 09:55 pm IST
in Kollam

കൊല്ലം: ഉന്നത രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥപ്രമുഖരുടെ ഒത്താശയോടെയും ജില്ലയില്‍ കശുവണ്ടിവ്യവസായികളെ കബളിപ്പിച്ചു നടത്തിയ വന്‍തട്ടിപ്പിന്റെ വിവരങ്ങള്‍ വെളിച്ചത്തുവന്നതോടെ തട്ടിപ്പിന് ഇരകളായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്.

തട്ടിപ്പിന് നേതൃത്വം നല്‍കിയ അടൂര്‍ മണക്കാല പുതിയവിള സിന്ധുഭവനില്‍ ശരത്ചന്ദ്രന്‍, ഭാര്യ ലക്ഷ്മിഭാസ്‌കരന്‍, ഭാര്യാപിതാവ് കായംകുളം സ്‌നേഹാലയത്തില്‍ വേലഞ്ചിറ ഭാസ്‌കരന്‍ എന്നിവര്‍ക്ക് എതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി തട്ടിപ്പിന് ഇരകളായവര്‍ ചേര്‍ന്ന് രൂപീകരിച്ച കാഷ്യൂ പ്രോസസേഴ്‌സ് ഫോറം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

കൊല്ലം മോര്‍ അബു കാഷ്യൂസ് ഉടമ തോമസ് വൈദ്യന്‍ എന്നയാള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പു സംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തായതോടെ പരാതിയുമായി എത്തിയിരിക്കുന്നത്. തോട്ടണ്ടി ഇറക്കുമതി വാഗ്ദാനം വിശ്വസിച്ച് തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീണ തോമസ് വൈദ്യനു നഷ്ടമായത് 25 ലക്ഷം രൂപയാണ്.

ഇതിനു പുറമേയാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അടൂര്‍ ശാഖാ മാനേജരെ കബളിപ്പിച്ച് വായ്‌പാ തട്ടിപ്പിലൂടെ സംഘം 30 കോടിയോളം രൂപ കൈക്കലാക്കിയ സംഭവവും പുറത്തുവന്നത്.സംഭവത്തെ തുടര്‍ന്ന് മാനേജര്‍ സസ്‌പെന്‍ഷനിലാകുകയും, അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു.

മന്ത്രിതലത്തില്‍ ഉള്‍പ്പെടെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായുള്ള അടുപ്പം വിനിയോഗിച്ച് ആസൂത്രിതമായും വ്യാജരേഖകള്‍ ചമച്ചും നടത്തിയ തട്ടിപ്പിനെക്കുറിച്ച് പോലീസിലും വിവിധ കോടതികളിലും പരാതികള്‍ നല്‍കുകയും മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവരികയും ചെയ്തതോടെ സംഭവത്തിലെ മുഖ്യപ്രതിയായ ശരത്ചന്ദ്രന്‍ പരാതിക്കാര്‍ക്ക് എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വന്തം ഭാര്യ മുഖേന പോലീസില്‍ പരാതി നല്‍കിയതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതികളുടെ രാഷ്‌ട്രീയസ്വാധീനത്തിന് വഴങ്ങി കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കു മുതിരാതെ പരാതിക്കാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുന്നതായാണ് ആക്ഷേപം.

സന്ധ്യ കാഷ്യു കമ്പനി എന്ന വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായികളുമായി പരിചയം സ്ഥാപിച്ച ശരത്ചന്ദ്രനും ഭാര്യാപിതാവായ വേലഞ്ചിറ ഭാസ്‌കരനും ചേര്‍ന്ന് അഫ്രിക്കന്‍ തോട്ടണ്ടി ഇറക്കുമതി ചെയ്ത് കുറഞ്ഞ നിരക്കില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം വ്യവസായികളെ കബളിപ്പിച്ചാണ് അമ്പതു കോടിയോളം രൂപയുടെ തട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.