Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബീഫ് മേളകള്‍ ആശാസ്യമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 08:41 pm IST
inVicharam

1977 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടി ഗവണ്‍മെന്റ് രാജ്യവ്യാപകമായി ഗോവധനിരോധനം നടപ്പിലാക്കുവാനുദ്ദേശിച്ച് നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ചാലോചിച്ചു. രാജ്യത്ത് കന്നുകാലി സമ്പത്ത് ചുരുങ്ങിവരുന്നത് തടയിടുക എന്നതായിരുന്നു അന്ന് അങ്ങനെയൊരു നീക്കം നടത്തുവാന്‍ മൊറാര്‍ജി ദേശായി ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്.

അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന പി.കെ.വാസുദേവന്‍ നായര്‍ നിര്‍ദ്ദിഷ്ട നിയമനിര്‍മാണത്തിനെതിരെ എണ്ണമറ്റ ദില്ലി യാത്രകള്‍ നടത്തി. ഏതായാലും ഗോവധനിരോധന നിയമം പ്രാബല്യത്തിലായില്ല. മൊറാര്‍ജി, പി.കെ.വാസുദേവന്‍ നായര്‍ ഗവണ്‍മെന്റുകളും നീണ്ടുനിന്നില്ല.

പിന്നീട് ഗോവധിനിരോധനം കാര്യമായി ചര്‍ച്ചയാവുന്നത് ഇപ്പോള്‍ മാത്രമാണെന്നു തോന്നുന്നു. അതിനു നിമിത്തമായത് മഹാരാഷ്‌ട്രയില്‍ നിലവില്‍ വന്ന ഗോവധനിരോധന നിയമവും. ഏതാണ്ടു രണ്ടുപതിറ്റാണ്ടോളം ‘കോള്‍ഡു സ്റ്റോറേജി’ലായിരുന്ന വിഷയം ചര്‍ച്ചയാകുന്നതേയില്ല! കാരണം വ്യക്തം. അവിടങ്ങളില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും ‘ബീഫി’ ല്‍നിന്നും സ്വമേധയാ വിട്ടുനില്‍ക്കുന്നു. പരമ്പരാഗതമായിത്തന്നെ.

കേരളത്തിലെ സ്ഥിതിവ്യത്യസ്തമാണല്ലോ. ഇവിടെ ജനങ്ങളുടെ മുഖ്യആഹാരം ‘ബീഫ്’ ആണ് എന്ന മട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. വലിയ ഒരു ജനസഞ്ചയം ബീഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്നതുശരിതന്നെ. എന്നിരുന്നാലും മാട്ടിറച്ചിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ആകുലതകള്‍ വച്ചുപുലര്‍ത്തുന്നവരും ഉണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

എന്തിനും ഏതിനും മതപരമായ മാനം നല്‍കുന്ന നമ്മുടെ നാട്ടില്‍ ഗോവധനിരോധനവും വ്യത്യസ്തമാകേണ്ടതില്ലല്ലോ! എന്നാല്‍ ഇതിലെ ആരോഗ്യപരവും സാമൂഹ്യപരവുമായ വശങ്ങള്‍ ചര്‍ച്ചയാകുന്നതേയില്ല എന്നതാണു ദൗര്‍ഭാഗ്യകരം.

വാസ്തവത്തില്‍ മനുഷ്യന് ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്തതാണ് ഗോമാംസം എന്നതാണ് വാസ്തവം. ഇതുസംബന്ധിച്ച് വിദേശസര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കണ്ടെത്തിയിട്ടുള്ള നിഗമനം നാം പരിശോധിക്കുന്നതേയില്ല. ഒരൊറ്റ കാര്യം മാത്രം ചിന്തിച്ചാല്‍ മതി-എന്തുകൊണ്ട് കേരളീയരില്‍ ഇത്രയധികം അതിരോക്ലിറോസിസ്റ്റ് രോഗം വ്യാപകമാകുന്നു? എന്തുകൊണ്ട് കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ നിരക്ക് ഉയര്‍ന്നിരിക്കുന്നു? എന്തുകൊണ്ട് കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗനിരക്ക് ഉയര്‍ന്നിരിക്കുന്നു? എന്തുകൊണ്ട് കേരളം പ്രമേഹ രോഗത്തിന്റെ ആഗോളതലസ്ഥാനമായി മാറുന്നു? ഇത്തരത്തില്‍ ആരോഗ്യകരമായ ഒരു അന്വേഷണത്തിലേക്ക് ആരും പോകുന്നതേയില്ല. മറിച്ച് നാം ഇവിടെ രാഷ്‌ട്രീയകാരണങ്ങളാല്‍ ‘ബീഫ് മേളകള്‍’ സംഘടിപ്പിച്ച് ഗോമാംസത്തെ മഹത്വവല്‍ക്കരിക്കുന്നു.

കേരളത്തില്‍ എന്തുകൊണ്ട് മാട്ടിറച്ചിയുടെ ഉപയോഗം ഇത്രവ്യാപകമായി? ഈയൊരന്വേഷണം ചെന്നെത്തുക ആധുനിക വൈദ്യശാസ്ത്ര ചികിത്സാലയങ്ങളുടെ ആദ്യകാല ഉപദേശനിര്‍ദ്ദേശങ്ങളാണ് എന്നു കാണാം. ‘ആനിമല്‍ പ്രോട്ടീന്‍’ മനുഷ്യന് ആരോഗ്യത്തിന് അനിവാര്യമാണെന്ന മട്ടിലാണ് അന്ന് ഭിഷഗ്വരന്മാര്‍ പ്രചാരണം നല്‍കിയത്. ഒരു വലിയ വിഭാഗം അങ്ങനെ ബീഫിലേക്കാകര്‍ഷിക്കപ്പെട്ടു. ഇതൊരപകടമായിപ്പോയി എന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. പതുക്കെയാണെങ്കിലും ഇപ്പോള്‍ ഡോക്ടര്‍മാര്‍ ബീഫിനെതിരെ ഉപദേശം നല്‍കുന്നു എന്നതാശ്വാസകരം.

‘ഇറച്ചിയെല്ലാം ഇറച്ചിതന്നെയല്ലേ’ എന്നതാണ് ഒരു വാദഗതി. അതിനര്‍ത്ഥം മാംസഭക്ഷണത്തില്‍ ഒരു വേര്‍തിരിവു വേണ്ട എന്നുതന്നെ. ഏതു മാംസവും ഭക്ഷ്യയോഗ്യം! ഇതു യുക്തിസഹമായ ഒരു ചിന്തയാണോ?വാസ്തവത്തില്‍ ഭക്ഷണകാര്യത്തില്‍ നാം അനുവര്‍ത്തിക്കേണ്ടതായ പ്രാഥമികമായ ഒരു വിചാരധാരയുടെ ലംഘനമല്ലേ ഈ പ്രസ്താവം.

സസ്യഭക്ഷണത്തില്‍ നാം അനുവര്‍ത്തിക്കുന്ന ഒരു രീതിയുണ്ടല്ലോ. ഏറ്റവും ഹ്രസ്വായുസ്സും ലളിതവുമായ സസ്യലതാദികള്‍ ഭക്ഷണത്തിനുപയോഗിക്കുക എന്നത്. നെല്ലും ഗോതമ്പും വാഴയും കപ്പയും പച്ചക്കറി ഇനങ്ങളുമൊന്നും ദീര്‍ഘായുസ്സുള്ള സസ്യഗണങ്ങളില്‍ പെടുന്നവയല്ല. അവയെയാണ് ഭക്ഷിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് വന്‍ വൃക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ വേണ്ടിയുള്ളവയാണ്.

അവയുടെ കായ്‌കനികള്‍ നമുക്ക് ഭക്ഷ്യയോഗ്യമാക്കാം. കന്നുകാലികളെ പരിപാലിക്കേണ്ടത് അവയില്‍നിന്നു ലഭിക്കുന്ന പാലിനുവേണ്ടിയായിരിക്കണം. ചാണകത്തിനുവേണ്ടിയായിരിക്കണം. അല്ലാതെ അവയുടെ മാംസത്തിനു വേണ്ടിയാകരുതം. അതാണ് പ്രകൃതി അനുശാസിക്കുന്നതും. അതല്ലേ നാം പിന്തുടരേണ്ടതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.