Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 08:06 pm IST
inKollam

കുന്നത്തൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച് കൂടിയ കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയോഗം നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റത്തെയും സംഘര്‍ഷത്തേയും തുടര്‍ന്ന് അലങ്കോലമായി.

കുന്നത്തൂര്‍ താലൂക്ക് റസിഡന്‍സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ അഴിമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ് ഭരണസമിതിയുള്ള ബാങ്കിന്റെ പ്രസിഡന്റ് കെപിസിസി എക്‌സിക്യൂട്ടിവ് അംഗം കൂടിയായ എ.വിശാലാക്ഷിയാണ്. ഇവര്‍ കോടികളുടെ തിരിമറിയാണ് ഈ ബാങ്കില്‍ നടത്തിയത്. സാധാരണക്കാരായ നിരവധി ആളുകളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി കോടികളുടെ വായ്‌പയാണ് തട്ടിപ്പിലൂടെ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്.

തട്ടിപ്പിനിരയായവരില്‍ നിരവധി സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്. വിശാലാക്ഷിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ഡിസിസി അംഗം കൂടിയായ ഐഎന്‍ടിയുസി നേതാവ് കാഞ്ഞിരവിള അജയകുമാറും ഭൂരിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡന്റിനെ സംരക്ഷിക്കുന്ന സമീപനമാണ് ബ്ലോക്ക് പ്രസിഡന്റായി കെ.കൃഷ്ണന്‍കുട്ടി നായര്‍ സ്വീകരിച്ചത്.

കോണ്‍ഗ്രസിന്റെ മേലേതട്ടില്‍ നിന്ന് വരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അവര്‍ക്കൊന്നുമെതിരെ യാതൊരു നടപടിയും പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. അതിനാല്‍ ഇവിടെയും നടപടി വേണ്ടാ എന്ന ഉറച്ച നിലപാടിലായിരുന്നു ബ്ലോക്ക് പ്രസിഡന്റ്. ഈ തീരുമാനത്തെ അജയകുമാറും സംഘവും ചോദ്യം ചെയ്യുകയും ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേരും പരസ്പരം തല്ലാനായി കസേരകള്‍ എടുത്ത് പാഞ്ഞടുത്തെങ്കിലും തല്ല് ഒഴിവാക്കാനായി ഇവരെ പിടിച്ച് മാറ്റുകയായിരുന്നു. ഭരണിക്കാവിലെ കോണ്‍ഗ്രസ് ഭവന്റെ ഓഫീസിലെ കസേരകള്‍ ഇരുകൂട്ടരും പരസ്പരം എറിഞ്ഞ് നശിപ്പിച്ചിട്ടുണ്ട്.

നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. വളരെക്കാലമായി കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ചേരിപ്പോരിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവും. ഭരണിക്കാവിലെ കാര്‍ഷിക വികസന ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളില്‍ കുളിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസിനെ പുതിയ സാമ്പത്തിക തിരിമറി വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

ഭരണിക്കാവിലെ ഇതേ ഓഫീസില്‍ വച്ച് രണ്ടുമാസം മുമ്പ് വി.എം.സുധീറിന്റെ കേരള യാത്രയുടെ അവലോകന യോഗത്തിനെത്തിയ ഡിസിസി പ്രസിഡന്റിന് നേരെയും ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ കയ്യേറ്റശ്രമം ഉണ്ടായി. അന്ന് ഡിസിസി പ്രസിഡന്റ് ഓഫീസില്‍ നിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

പുതിയ വാര്‍ത്തകള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.