Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിഷം തീറ്റിക്കുന്ന ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 10:04 pm IST
inVicharam

പഴം-പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനിയും വിഷപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്‌സഭയില്‍ ആവശ്യമുയര്‍ന്നിരിക്കുന്നത് തക്കസമയത്തുതന്നെയാണ്. ഇറച്ചി, മീന്‍ മുതലായവയില്‍ മാത്രമല്ല പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയും വേഗം അഴുകാതിരിക്കാനുള്ള മരുന്നുകളും പ്രയോഗിച്ചാണ് അവ വില്‍പ്പനക്കെത്തിക്കുന്നത്. ഒരാള്‍ കേരളത്തിലെ മാര്‍ക്കറ്റില്‍നിന്ന് മാമ്പഴം വാങ്ങി കഴിച്ചാല്‍ രോഗിയായി മാറുമെന്നുറപ്പ്.

മാമ്പഴം ചീയാതിരിക്കാന്‍ അതില്‍ വിഷംകലര്‍ന്ന മരുന്നുതളിക്കുന്നുണ്ട് എന്നാണറിയുന്നത്. കേരളത്തിലേക്ക് പച്ചക്കറികളും പഴങ്ങളും വരുന്നത് തമിഴ്‌നാട്ടില്‍നിന്നാണ്. അവിടെ സ്വന്തം ഉപയോഗത്തിന് വേറെയും കേരളത്തിന് വേറെയും പച്ചക്കറികളാണുല്‍പ്പാദിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. കേരളത്തിലേയ്‌ക്കുള്ള എല്ലാ പച്ചക്കറികളിലും കീടനാശിനി പ്രയോഗം നടത്തുന്നു. മീന്‍ ചീയാതിരിക്കാനും ഒരുതരം പ്രസര്‍വേറ്റീവ് പ്രയോഗിക്കുന്നു. ഇപ്പോള്‍ വരുന്ന മീന്‍പോലും കേരളക്കരയില്‍ നിന്നല്ല, ഗോവയില്‍നിന്നും മറ്റും വരുന്നവയാണ് എന്ന് വാര്‍ത്തയുണ്ടായിരുന്നു.

സ്വന്തം മണ്ണില്‍ പണിയെടുക്കാനും സ്വന്തം കൈയില്‍ മണ്ണുപുരളാതിരിക്കാനും ശ്രദ്ധിക്കുന്ന മലയാളി താന്‍ അധ്വാനിക്കാതെ ഭക്ഷിക്കുന്ന വസ്തുക്കളില്‍ വിഷാംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന് തിരിച്ചറിയുന്നത് അര്‍ബുദം, വൃക്കരോഗങ്ങള്‍, മറ്റുമാരകരോഗങ്ങള്‍ എന്നിവ ബാധിക്കുമ്പോഴാണ്. കേരളത്തില്‍ എത്തുന്ന പച്ചക്കറികളും പഴങ്ങളും മീനും മറ്റും നിലവാരമുള്ളതാണോ,അവയില്‍ വിഷാംശമുണ്ടോ എന്നൊക്കെ പരിശോധിക്കാനുള്ള ലബോറട്ടറികള്‍ പോലും ഇല്ലെന്നിരിക്കെ ഇത്തരം വാര്‍ത്തകള്‍ സ്ഥിരമായി വന്നിട്ടും സര്‍ക്കാര്‍ നടപടി എടുക്കാതെ നിസ്സംഗമായി നിലകൊള്ളുകയാണ്.

മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ ഇപ്പോള്‍ വ്യാജമദ്യവും കുടിയന്മാരുടെ വിപണി കീഴടക്കിയിരിക്കയാണ്. പറമ്പുകള്‍ ബാറാക്കി മാറ്റി കുടിയന്മാര്‍ ഉല്ലസിക്കുന്നു. മദ്യനിരോധനത്തെക്കാള്‍ ആവശ്യം മനുഷ്യന്റെ നിത്യഭക്ഷണം സുരക്ഷിതമാക്കുക എന്നതാണല്ലോ. വെള്ളായണി കാര്‍ഷിക കോളേജിലെ ലാബറട്ടറിയിലെത്തിച്ച് പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന കീടനാശിനികളുടെ പേരും അളവും ഞെട്ടിപ്പിക്കുന്നതാണ്.

പക്ഷേ തങ്ങള്‍ക്ക് വോട്ടുതന്ന് വിജയിപ്പിച്ച ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ കടമയാണെന്ന കാര്യംപോലും കേരളം ഭരിക്കുന്നവര്‍ വിസ്മരിക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തുന്ന പൂക്കള്‍ വാങ്ങി മാലകെട്ടിയാല്‍ വിരലുകളില്‍ പഴുപ്പ് ബാധിക്കുന്നു.

കറിവേപ്പില, മല്ലിയില, പച്ചമുളക്, സാമ്പാറിനും തോരനും മറ്റും ഉപയോഗിക്കുന്ന പച്ചക്കറികളിലെല്ലാം ക്ലോര്‍പ്രൈമറിഫോസ്, എത്തയോണ്‍ മിഥൈന്‍ പാരത്തയോണ്‍, സൈപ്പര്‍ മെത്രന്‍, റെസഹലോത്രന്‍, ഷെന്‍ വാലറേറ്റ് തുടങ്ങിയ കീടനാശിനികള്‍ പ്രയോഗിക്കുന്നവയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. സംസ്ഥാനം നിരോധിച്ചിരിക്കുന്ന കീടനാശിനികളും ഇവയില്‍ പ്രയോഗിക്കപ്പെടുന്നു.അയല്‍നാടായ തമിഴ്‌നാട്ടില്‍നിന്ന് പഴവും പച്ചക്കറിയുമെല്ലാം കേരളത്തിലെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തിന്റെ നദികളിലും അണക്കെട്ടുകളിലും അവകാശം സ്ഥാപിക്കാന്‍ വെമ്പുന്ന തമിഴ്‌നാട് സര്‍ക്കാരിന് അവിടങ്ങളില്‍നിന്ന് വരുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ മായം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയുണ്ട്.

വിഷാംശംകലര്‍ന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒരു സംസ്ഥാനം മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്‌ക്കാതിരിക്കാന്‍ കേന്ദ്രം നിയമം നിര്‍മിക്കണമെന്നു പറയാനുള്ള തന്റേടം അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന കേരള മുഖ്യമന്ത്രിക്കോ ഇവിടുത്തെ കൃഷി വകുപ്പ് മന്ത്രിയ്‌ക്കോ ഇല്ല. കേരളത്തില്‍ നിരോധിച്ച പ്രൊഫൈനോഫോസ് എന്ന കീടനാശിനി യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയെക്കാള്‍ 125 ഇരട്ടിയാണ്. മലയാളി അനുകരണഭ്രമമുള്ളവരാണ്. കീടനാശിനി ഒന്നും ഇല്ലാതെ ചാരം മുതലായ ജൈവവളമിട്ട് കൃഷിചെയ്തിരുന്ന കാലം ഇന്ന് ഓര്‍മയില്‍ പോലുമില്ല.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കീടനാശിനി സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിച്ചിട്ടും സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു അതോറിറ്റിയ്‌ക്ക് രൂപംനല്‍കുമെന്നും മറ്റും പ്രഖ്യാപിച്ചതാണ്.പക്ഷേ ഇപ്പോള്‍ തെളിയുന്നത് ഉമ്മന്റെ വാക്ക് വീണ്‍വാക്ക് എന്ന തത്വമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.