Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

മധുരമീ… മണിനാദം..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 09:15 pm IST
inLifestyle

പാട്ടാണ് മണിക്കുജീവിതം. കുട്ടിയായിരിക്കുമ്പോള്‍ പാട്ടിനോട് കൂട്ടുകൂടിയതാണ് എറണാകുളം ജില്ലയിലെ കുമ്പളങ്ങി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച മണി. ആ നാട്ടിലെ ആദ്യ റേഡിയോപാട്ടുകാരിയും മണിതന്നെ. റേഡിയോയുടെ ലോകത്തുനിന്നും നാടകവട്ടത്തിലേക്ക്. പ്രൊഫഷണല്‍ നാടകവേദിയില്‍ തിളങ്ങി നിന്ന മണി പിന്നീട് സംഗീത അദ്ധ്യാപികയായിമാറി.

സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച ഈ പാട്ടുകാരി ഇന്നും സംഗീതലോകത്തുതന്നെ ജീവിക്കുന്നു. കുമ്പളങ്ങി ഗ്രാമത്തില്‍ റേഡിയോ അപൂര്‍വ വസ്തുവായിരുന്ന കാലത്താണ് മണിയുടെ പാട്ട് റേഡിയോയിലൂടെ ഒഴുകിയെത്തുന്നത്. അക്കാലത്ത് മണിയുടെ വീട്ടിലും റേഡിയോ ഉണ്ടായിരുന്നില്ല.

തൃശൂര്‍ നിലയത്തിനുവേണ്ടിയാണ് മണി കൃഷ്ണന്‍ എന്ന ഗായിക ആദ്യമായി പാടിയത്. കുമ്പളങ്ങി ഗ്രാമത്തിലെ മാര്‍ക്കറ്റിനടുത്ത് പൊതുസ്ഥലത്ത് വച്ച റേഡിയോയില്‍ നിന്ന് മണിയുടെ മധുര ശബ്ദം ഒഴുകിയെത്തുമ്പോള്‍, ദൂരെയൊരു വീട്ടിലിരുന്നാണ് മണി ആ പാട്ടുകേള്‍ക്കുന്നത്. 20 വര്‍ഷക്കാലം മണി തൃശൂര്‍ നിലയത്തിനുവേണ്ടി പാടി.

മധുരം പുരട്ടിയ മനോഹരമായ പാട്ടുകള്‍. തൃശൂര്‍ പി. രാധാകൃഷ്ണന്‍, കേശവന്‍ നമ്പൂതിരി, തിരുവിഴ ശിവാനന്ദന്‍ തുടങ്ങി അക്കാലത്തെ പ്രമുഖരായ സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ മണിയുടെ ശബ്ദത്തിലൂടെയാണ് മലയാളികള്‍ കേട്ടത്.

അമ്പലക്കുന്നിലെ…യക്ഷിത്തറയിലെ എന്നു തുടങ്ങുന്ന പാട്ട് അക്കാലത്ത് സംഗീതപ്രേമികളുടെ ചുണ്ടുകളിലുണ്ടായിരുന്നു. എട്ടാംവയസ്സിലാണ് കൊച്ചുമണി ആദ്യമായി വേദിയിലെത്തുന്നത്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിലായിരുന്നു ആദ്യ പാട്ട്. കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ മികച്ച ഗായികയായിരുന്നു. പത്താം ക്ലാസ് പഠനത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ സംഗീതം പഠിക്കുവാന്‍ ചേര്‍ന്നു. അദ്ധ്യാപകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അത്.

ഗാനഭൂഷണം പാസായി. ഇതിനിടയില്‍ വൈക്കം മാളവികയുടെ അമരക്കാരനായ ടി.കെ. ജോണ്‍ മണിയുടെ പാട്ടുകേള്‍ക്കാനിടയായി. മാളവികയിലൂടെ ടി.കെ. ജോണ്‍ മണിക്ക് നാടകത്തിലേക്ക് വഴിതുറന്നുകൊടുത്തു. പിന്നെ നാടകയാത്രകളായിരുന്നു. എത്രപാട്ടുകള്‍ പാടിയെന്ന് മണിക്കുതന്നെ നിശ്ചയമില്ല. നാടകസംഘത്തോടൊപ്പം വേദിയിലെത്തി ലൈവായി പാടുന്ന രീതിയായിരുന്നു അക്കാലത്ത്. വേദികളില്‍ നിന്നും വേദികളിലേക്കുള്ള ഓട്ടം.

ചങ്ങനാശേരി ഗീഥ, കൊല്ലം ഉപാസന, എറണാകുളം ദൃശ്യ കലാഞ്ജലി തുടങ്ങി അക്കാലത്തെ പ്രമുഖ നാടകസംഘങ്ങള്‍ക്കൊപ്പം മണി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ മിക്കവാറും എല്ലാ അമച്വര്‍ സംഘങ്ങളുമായും സഹകരിച്ചു. എം.കെ. അര്‍ജുനന്‍, കുമരകം രാജപ്പന്‍, വൈപ്പിന്‍ സുരേന്ദ്രന്‍, തുടങ്ങിയവരുടെ ഈണത്തിലാണ് മണി കൂടുതല്‍ പാട്ടുകള്‍ പാടിയിരിക്കുന്നത്.

മാളവികയുടെ രാജസൂയത്തിലെ പാട്ടിന് സംസ്ഥാനതല അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ‘സൂര്യരാഗം’ എന്ന നാടകത്തിലെ പാട്ടിന് വിക്രം സാരാഭാസ് സ്‌പേസ് സെന്ററിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വിവാഹ ശേഷം മണി നാടകവഴിയില്‍ നിന്നും മാറി.

എരൂര്‍ സ്വദേശിയും എല്‍ഐസി ഉദ്യോഗസ്ഥനുമായ ഷണ്‍മുഖന്റെ ജീവിതസഖിയായി മാറിയ മണി അതിന് ശേഷമാണ് സംഗീത അദ്ധ്യാപികയാകുന്നത്. അതോടെ സംഗീതത്തിന്റെ ട്രാക്ക് മാറി.

കോതമംഗലം മാരമംഗലം സ്‌കൂളിലായിരുന്നു ആദ്യ നിയമനം. പെന്‍ഷന്‍ കാലമായപ്പോള്‍ മരട് മാങ്കായില്‍ സ്‌കൂളിലെത്തി. വിരമിച്ച ശേഷവും നിരവധി സ്‌കൂളുകളില്‍ പാടാനെത്തി. ഗാനമേള ട്രൂപ്പുകളുമായും സഹകരിച്ചു.

ഭര്‍ത്താവിന്റെ സഹായവും പിന്തുണയുമാണ് സംഗീത വഴിയില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതെന്ന് മണി പറയുന്നു. പഴയപാട്ടുകളുമായി മണി ഇപ്പോഴും വേദികളിലെത്തുന്നു. മണിയുടെ സഹോദരന്‍ സാലിമോനും പാട്ടുകാരനാണ്. ഇരുവരും ചേര്‍ന്നാണ് പലപ്പോഴും വേദികളില്‍ എത്തുന്നത്.

മണിയുടെ മകള്‍ ആതിര കോളേജ് ലക്ചററാണ്. ധാരാളം ശിക്ഷ്യഗണമുള്ള മണി ഇപ്പോഴും കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം സംഗീതത്തിനായി കൂടുതല്‍ സമയം കിട്ടുന്നതായി മണി പറയുന്നു.

കാലങ്ങള്‍ കടന്നുപോയിട്ടും പണ്ട് കുമ്പളങ്ങി ഗ്രാമം കാതോര്‍ത്ത ആ മധുര ശബ്ദത്തിന് മാറ്റമില്ല. പാടാന്‍ പാട്ടുകളും ബാക്കി. കുമ്പളങ്ങിയിലെ നാടക പ്രവര്‍ത്തകനായിരുന്ന കെ.ടി. കൃഷ്ണന്റെ മകളാണ് മണി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

India

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

Kerala

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.