Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം – മാതൃകാ വൃന്ദാവനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 11:33 am IST
in Samskriti

ലോകജനതയ്‌ക്ക് മുഴുവന്‍ വഴികാട്ടിയും ഗുരുസ്ഥാനീയ പദവിയും അലങ്കരിച്ചിരുന്ന ഭാരതം ഇന്ന് അതേ മഹത്തായ സംസ്‌കാരത്തിന്റേയും, പാരമ്പര്യത്തിന്റേയും, മൂല്യങ്ങളുടേയും പ്രാധാന്യം വരും തലമുറയ്‌ക്ക് പകര്‍ന്ന് കൊടുക്കാന്‍ നാനാ തുറകളില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ച ഈ വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മുടെ മുന്‍ഗാമികള്‍ വിശ്വത്തിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കിക്കൊടുത്ത് സനാതന ധര്‍മ്മ സംസ്‌കാരത്തിന്റെ ഉജ്ജ്വലമായ തേജസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനും പ്രേരകമായ ഒരു സംരംഭം ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത പൂര്‍ത്തീകരിക്കുന്നതാണ് അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം.

ഭാര്‍ഗ്ഗവരാമന്റെ തൃക്കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്….. കേരളം!!!  ആ കേരളത്തിന്റെ മണിമുറ്റത്ത് മൊട്ടിട്ട് വിശ്വത്തിന് മുഴുവന്‍ സനാതന ധര്‍മ്മദര്‍ശനപ്പെരുമയുടെ പരിമളം പടര്‍ത്തി വിടര്‍ന്ന് ഉല്ലസിച്ച് നില്‍ക്കുന്ന ദേവസൗഗന്ധികം….. ബാലഗോകുലം,.. കേരളത്തിന്റെ സുകൃതം…. ആ ചാരുതയാര്‍ന്ന  ശില്‍പ്പത്തിന്റെ ശില്‍പ്പിയായ ഋഷിതുല്യനായ എം.എ. കൃഷ്ണന്‍ സാറിന്റെ (എം.എ. സാര്‍) മനോമുകുരത്തില്‍ മൊട്ടിട്ട് ബാലഗോകുലം എന്ന വിശ്വത്തിലെ കുട്ടികളുടെ ഏറ്റവും വലിയ കലാ-സാംസ്‌കാരിക പ്രസ്ഥാനത്തിലൂടെ വിടരാന്‍ വെമ്പി നില്‍ക്കുന്ന പുഷ്പമാണ് അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം.

തൃശ്ശിവപേരൂര്‍ ജില്ലയില്‍ കൊടകരയ്‌ക്ക് സമീപം പണ്ട് ദ്വാപരയുഗത്തില്‍ കൃഷ്ണന്റെ വൃന്ദാവനത്തെ കാത്തുരക്ഷിച്ച ഗോവര്‍ദ്ധനഗിരി പോലെ മൂന്നു വശവും പ്രകൃതിദത്തമായ സംരക്ഷണഭിത്തി കെട്ടി കനകമല സ്ഥിതി ചെയ്യുന്നു. പദ്ധതി പ്രദേശത്തിന് സര്‍വ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞ് നിലകൊള്ളുന്ന ആറേശ്വരം ക്ഷേത്രത്തിന്റെ താഴ്‌വാരത്ത് പ്രകൃതി അതിന്റെ എല്ലാ നിറക്കൂട്ടുകളും ചാലിച്ച് സൃഷ്ടിച്ചെടുത്ത അതിമനോഹരമായ പ്രകൃതിരമണീയമായ ഒരു കേരള ഗ്രാമത്തിലാണ് അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. എന്താണ് അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം എന്ന് വായനക്കാര്‍ക്ക് മനസ്സിലാകുന്നതിന് വേണ്ടി കേന്ദ്രത്തില്‍ വരുന്ന ചെറുതും വലുതുമായ 30 പ്രകല്പ്പങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ മുഖ്യ ഉദ്ദേശ്യം.

ശ്രീകൃഷ്ണ ക്ഷേത്രം :

അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഇലിൃേല ീള അേേൃമരശേീി അഥവാ മുഖ്യ ആകര്‍ഷണബിന്ദു അത് നടുനായകമായി വൃത്താകൃതിയില്‍ ഭഗവദ്ഗീതയിലെ 18 അദ്ധ്യായങ്ങളെ അനുസ്മരിപ്പിക്കുന്ന 18 നെടുംതൂണുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഏഴ്  നിലയുള്ള ശ്രീകൃഷ്ണക്ഷേത്രം. ഏറ്റവും താഴത്തെ നിലയില്‍ അഞ്ജനശിലയില്‍ തീര്‍ത്ത ശ്രീകൃഷ്ണവിഗ്രഹം. ഒരു കൈയില്‍ വെണ്ണ നിറഞ്ഞ കുടവും മറ്റേ കൈകൊണ്ട് വെണ്ണ പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്ന രീതിയിലായിരിക്കും ശ്രീകൃഷ്ണ ശില്‍പ്പം. ഒന്നാം നില മുതല്‍ മുകളിലത്തെ നില വരെ ക്ഷേത്ര ഉള്‍ഭിത്തിയില്‍ ഭാഗവതത്തില്‍ നമ്മള്‍ വായിച്ച് രസിച്ചിട്ടുള്ള ശ്രീകൃഷ്ണകഥകള്‍ ചുമര്‍ചിത്രമായി ആലേഖനം ചെയ്തിട്ടുണ്ടാകും. പുറം ഭിത്തിയില്‍ താഴെപ്പറയുന്ന രീതിയില്‍ ശില്‍പ്പ നിര്‍മ്മാണവും ഉണ്ടാകുന്നതാണ്.

ഒന്നാം നില  ദശാവതാരം

രണ്ടാം നില – നവഗ്രഹങ്ങള്‍

മൂന്നാം നില – സപ്തര്‍ഷികള്‍

നാലാം നില – സപ്തമാതൃക്കള്‍

അഞ്ചാം നില – പഞ്ചപാണ്ഡവര്‍

ആറാം നില – ത്രിമൂര്‍ത്തികള്‍

ക്ഷേത്രത്തിന് ചുറ്റും ദേവാര്‍ച്ചനയ്‌ക്ക് ഉപയോഗിക്കുന്ന ദേവപുഷ്പങ്ങള്‍ നിറഞ്ഞ ഉദ്യാനവും, പാലാഴി മഥനം, ഗജേന്ദ്രമോക്ഷം, കാളിയമര്‍ദ്ദനം എന്നിവ ശില്‍പ്പരൂപത്തില്‍ ചെയ്ത ശുദ്ധജല തടാകവും നിര്‍മ്മിക്കുന്നതായിരിക്കും.

ഭക്തര്‍ക്ക് ജാതിമതവര്‍ണ്ണവര്‍ഗ്ഗ വിവേചനമില്ലാതെ സ്വേച്ഛാനുസാരം ഭഗവാന് അര്‍ച്ചനയും അഭിഷേകവും സാദ്ധ്യമാകുന്ന രീതിയില്‍ ഒരു സമാജ ക്ഷേത്രമാണ് വിഭാവനം ചെയ്യുന്നത്.

ഗോശാലയും കാമധേനു ക്ഷേത്രവും

ഗോപാലകനായ ഗോപാലകൃഷ്ണനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാമധേയത്തില്‍ ഉയര്‍ന്നുവരുന്ന ഈ ഭവ്യ സംരംഭത്തില്‍ അദ്ദേഹത്തിന്റെ ബാല്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നവിധം ഭാരതീയ കുലത്തിലെ 44 ഇനം പശുക്കളെ സംരക്ഷിക്കുന്ന ഒരു കേന്ദ്രം. ഈ ഗോശാലാ സാകല്യം സന്ദര്‍ശിക്കാന്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് പാലാഴി മഥനത്തിലൂടെ ലോകത്തില്‍ സിദ്ധിച്ച പുണ്യമായ ഗോമാതാവ് സര്‍വ്വാഗ്രഹ പ്രാപ്തി നേടാന്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് സ്ഥിതി ചെയ്യുന്ന കാമധേനു ക്ഷേത്രം.

നാടന്‍ പശുവില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യത്തിന് മാത്രമേ ഔഷധ ഗുണമുള്ളൂ എന്നുള്ളത് ഇന്ന് ശാസ്ത്രലോകവും അംഗീകരിക്കുന്ന കാര്യമാണ്. പഞ്ചഗവ്യത്തില്‍ നിന്ന് 33 ആയുര്‍വ്വേദ ഔഷധങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഈ ഔഷധങ്ങള്‍ നിര്‍മ്മിക്കുന്ന പഞ്ചഗവ്യ ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണശാലയും ആരംഭിക്കുന്നതാണ്.

ശ്രീകൃഷ്ണക്രീഡാകേന്ദ്രം

കേന്ദ്രത്തിലെത്തുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള കേളീസ്ഥലം. ഇന്ന് നമ്മള്‍ കാണുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ നിന്നും വ്യത്യസ്തത നിറഞ്ഞ ഒന്നാവും ഇത്. ശ്രീകൃഷ്ണഭഗവാന്റെ ജീവിതഘട്ടങ്ങളായ കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധന ഗിരി ഉയര്‍ത്തല്‍, കംസവധം തുടങ്ങിയവയെ ആധുനികതയുമായി സംയോജിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഒന്നാവും ഇത്. ബാലികാബാലന്മാരുടെ ശരീര മനോബുദ്ധികള്‍ക്ക് പൂര്‍ണ്ണ വികസിത സ്ഥിതിയിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുന്ന ഒരു കേളീകേന്ദ്രം.

തപോവനം

ബാല-ബാലികാ-മാതൃ-പിതൃ-ദമ്പതീസദനം : സമൂഹത്തിന്റെ  പൊതുധാരയില്‍ നിന്നും മാറി അവഗണനയും ദുരിതവും ഇല്ലായ്‌മയും മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഒരു ആശ്രയകേന്ദ്രം. വികസനത്തിന്റെ പുറംപോക്കുകളില്‍ ആയിരക്കണക്കിന് ചേരികളുണ്ട്. ആഘോഷത്തിന്റെ പിന്നാമ്പുറങ്ങളില്‍ പട്ടിണിക്കോലങ്ങളുണ്ട്. ഈണവും ഇമ്പവും നഷ്ടപ്പെട്ടവരുടെ കിനാവുകളുണ്ട്. ഈ ദുരിതക്കടലിലേക്ക് കരുണയുടെ അമൃതം നല്‍കുവാന്‍, അവരെ സേവിക്കുവാന്‍ ”മാനവസേവ മാധവസേവ” എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംരംഭം. സമൂഹത്തിലെ നിരാലംബരും നിര്‍ദ്ധനരുമായ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള ആശ്രയകേന്ദ്രം.

പൈതൃക ശാസ്ത്ര പഠനകേന്ദ്രം

വിശ്വഗുരുവായ ഭാരതം സമാജത്തിന് ധാരാളം ശാസ്ത്ര സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വൈദ്യശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രശാസ്ത്രം തുടങ്ങിയ ഏതു ശാസ്ത്ര വിഭാഗങ്ങളിലും നമുക്ക് ഇത് ദര്‍ശിതമാണ്. പക്ഷേ ഈ സംഭാവനകള്‍ തമസ്‌കരിക്കപ്പെട്ടു എന്നുള്ളത് ദൗര്‍ഭാഗ്യം എന്നേ പറയാനാവൂ. ഭാരതത്തിന്റെ മഹത്തായ ശാസ്ത്ര പാരമ്പര്യം സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം. പാശ്ചാത്യ സമൂഹം ശാസ്ത്ര തത്വങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ അവ രേഖപ്പെടുത്തിവച്ചിരുന്നു. ഉദാഹരണത്തിന് : ഹനുമാന്‍ ചാലീസയിലെ 18-ാം ശ്ലോകം യുഗസഹസ്ര യോജന പരഭാനു. ഇത് ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലമാണ്. ശാസ്ത്രകുതുകികളായ ഏവര്‍ക്കും പ്രയോജനപ്രദമായ രീതിയിലാണ് ഈ സംരംഭം വിഭാവനം ചെയ്തിട്ടുള്ളത്.

ദശപുഷ്പ വാടിക

ദശപുഷ്പങ്ങളുടെ മഹത്വത്തെക്കുറിച്ച് പൗരാണിക കാലഘട്ടം മുതല്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. ഇതിഹാസങ്ങളില്‍ ഒന്നായ രാമായണത്തില്‍ സീതാദേവി ദശപുഷ്പങ്ങളെ ആരാധിച്ചതായി പറയുന്നു. ആയുര്‍വ്വേദം പറയുന്നത് ദശപുഷ്പങ്ങള്‍ക്ക് മനുഷ്യ ശരീരത്തിലെ രോഗകാരണങ്ങളായ ദശവായുക്കളെ നിയന്ത്രിക്കാന്‍ കഴിവുണ്ട് അതോടൊപ്പം ഈ പുഷ്പങ്ങളുടെ സാന്നിദ്ധ്യം തന്നെ പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്നു. ഇത്രയും മഹത്തരമായ ഈ പുഷ്പങ്ങളെ ഇന്നാരും സംരക്ഷിക്കുന്നില്ല. വളര്‍ന്ന് വരുന്ന തലമുറയ്‌ക്ക് ഈ പുഷ്പങ്ങളെ തിരിച്ചറിയാന്‍ പോലും സാദ്ധ്യമല്ല. ദശപുഷ്പങ്ങളെ സംരക്ഷിക്കാനും ഗുണഗണങ്ങളെ സമാജത്തിലേക്ക് എത്തിക്കാനുമുള്ള ഉദ്യമമാണ് ഈ സംരംഭം.

നക്ഷത്രവനം

ജ്യോതിശാസ്ത്രപ്രകാരം ഓരോ നക്ഷത്രത്തിനും വൃക്ഷവും അധിദേവതയും സങ്കല്‍പ്പിക്കപ്പെടുന്നു. ഈ നക്ഷത്ര വൃക്ഷങ്ങളുടെ ഔഷധഗുണങ്ങളും ആത്മീയ പ്രാധാന്യവും ഉള്‍ക്കൊള്ളിച്ച് നക്ഷത്രവനം നിര്‍മ്മിക്കുന്നു. ഓരോ ഭക്തനും സ്വന്തം വൃക്ഷത്തെ പ്രദക്ഷിണം ചെയ്ത് ആരാധിക്കാവുന്നതാണ്.

ഭാരത ദര്‍ശനം, കേരള ദര്‍ശനം

ആര്‍ഷ ഭാരത സംസ്‌കാരത്തിന് തനതായ അതിശയിപ്പിക്കുന്ന തിളങ്ങുന്ന പാരമ്പര്യമുണ്ട്. വികലമായ ആധുനിക വിദ്യാഭ്യാസ പദ്ധതി കൊണ്ട് അവയെല്ലാം യുവജനങ്ങള്‍ക്ക് പ്രാപ്തമാകുന്നില്ല. ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ ആര്യഭടന്‍, സുശ്രുതന്‍, ചരകന്‍, ചാണക്യന്‍, സ്വാമി വിവേകാനന്ദന്‍, പഴശ്ശിരാജ, ഛത്രപതി ശിവജി, ലാല്‍-പാല്‍-ബാല്‍ ത്രയങ്ങള്‍, ഭഗത് സിങ്, പാലിയത്തച്ചന്‍, ദേവപൂജിത നദികള്‍, പര്‍വ്വതങ്ങള്‍, പുണ്യസ്ഥലങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പഠിക്കാനും, ഗവേഷണം നടത്താനും സാധിക്കുന്ന ആധികാരിക കേന്ദ്രമായിരിക്കും ഇത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഭാരതത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും ഈ സംരംഭം.

യോഗാകേന്ദ്രം

യോഗശിക്ഷണത്തിന്റെ ഉത്ഭവം വൈദിക കാലഘട്ടം മുതല്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. 400 ഇ.ഋ. -ല്‍ രചിക്കപ്പെട്ട പതഞ്ജലിയുടെ യോഗസൂത്രത്തില്‍ യോഗ അഭ്യസിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭാരതത്തിന്റെ ഋഷിപരമ്പര യോഗ അഭ്യസിച്ച് അത് ആധുനിക ലോകത്തിന് നല്‍കി. പക്ഷേ യോഗശാസ്ത്രത്തിന്റെ മാതാവായ ഭാരതം അതിന്റെ സാദ്ധ്യതകളെ വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ശ്രീകൃഷ്ണ കേന്ദ്രത്തിലെ യോഗ പരിശീലന കേന്ദ്രം എന്തുകൊണ്ടും ഉത്തമമായ രീതിയില്‍ യോഗനിഷ്ഠകള്‍ പ്രചരിപ്പിക്കുന്ന, പഠിപ്പിക്കുന്ന കേന്ദ്രം തന്നെയാവും.

കാവും കുളവും

ഭാര്‍ഗ്ഗവരാമന്റെ കാലഘട്ടം മുതല്‍ കേരളത്തില്‍ സര്‍പ്പാരാധന മുഖ്യമാണ്. ആത്മീയതയുടെ പാരമ്യതയാണ് ഇവ എങ്കിലും പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍ കൂടിയാണ്. ആധുനിക കാലഘട്ടത്തില്‍ അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അതിപ്രസരവും സമാജത്തിന് ജീവവായു ദാതാവായ കാവുകളുടെ നാശത്തിന് ആക്കംകൂട്ടി. പ്രകൃതിയുടെ ഭൂഗര്‍ഭജലത്തിന്റെ സ്രോതസ്സായി വര്‍ത്തിക്കുന്ന കാവുകളുടെ നാശം ആഗോളതാപനത്തിനും ജലദൗര്‍ലഭ്യതയ്‌ക്കും വഴിയൊരുക്കി. വിശ്വത്തിലെതന്നെ ആദ്യ പ്രകൃതി സംരക്ഷകനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ കേന്ദ്രത്തില്‍ വരുന്ന എല്ലാവര്‍ക്കും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുന്നതായിരിക്കും ഈ ഉദ്യമം.

ഗ്രന്ഥശാല

വേദ-പുരാണ-ഉപനിഷദ്-ഇതിഹാസാദികള്‍ അടക്കം ആത്മീയവും ഭൗതികവുമായ സര്‍വ്വ വിജ്ഞാനങ്ങള്‍ക്കും പുറമേ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ അടക്കമുള്ള സര്‍വ്വ വിഷയങ്ങളിലുമുള്ള വിപുലമായ ഗ്രന്ഥശേഖരവും ഭാരതത്തിലെ 74 ഭാഷകളും അഭ്യസിക്കാനും അവയില്‍ ഗവേഷണം നടത്താനുമുള്ള നവീന സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ഗ്രന്ഥശാല.

സാമര്‍ത്ഥ്യ വികസന കേന്ദ്രം

വികല വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഭോക്താക്കളായി പുറത്തുവരുന്ന ആധുനിക യുവത്വം മുമ്പോട്ടുള്ള പ്രയാണം എന്തെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. അവരുടെയുള്ളില്‍ സ്വപ്രയത്‌നശീലം, ധൈര്യം, വ്യക്തിത്വവികസനം എന്നിവയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം നല്‍കി മുമ്പോട്ട് മാര്‍ഗ്ഗദര്‍ശനം നല്‍കാനുള്ള കേന്ദ്രമാണിത്.

വേദവിജ്ഞാനകേന്ദ്രം

സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശിലകളായ വേദത്തെ സാര്‍വ്വജന്യമാക്കി ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ സമാജത്തിന് പ്രദാനം ചെയ്യുകയെന്നതാണ് ഈ കേന്ദ്രത്തിന്റെ ഉദ്ദേശ്യം. കേരളീയ തനത് ശില്‍പ്പകലയുടെ ഉത്തമ ഉദാഹരണമായ നാലുകെട്ടിന്റെ മാതൃകയിലാണ് ഈ കേന്ദ്രം. വേദത്തിലില്ലാത്തതൊന്നും വിശ്വത്തിലില്ല അപ്പോള്‍ എന്താണ് വേദത്തിലുള്ളത് എന്ന് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു സംരംഭം.

ഗീതാവിജ്ഞാനകേന്ദ്രം

മാനേജ്‌മെന്റ് പഠനത്തിലെ ഉത്തമ ഗ്രന്ഥങ്ങളെപ്പോലും അതിശയിപ്പിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതത്തിന്റെ മാനേജ്‌മെന്റ് പഠന ആധികാരിക ഗ്രന്ഥം. അഗ്നിദേവനില്‍ നിന്നും ലഭിച്ച ഗാണ്ഡീവം തേര്‍തട്ടില്‍ ഉപേക്ഷിച്ച് തളര്‍ന്ന് അവശനായ പാര്‍ത്ഥന് കടമയിലേക്ക് കര്‍മ്മത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഉപദേശങ്ങള്‍ നിറഞ്ഞ ഗ്രന്ഥം. ഭഗവദ്ഗീതയുടെ തത്വങ്ങളിലേക്ക് സമാജാകര്‍ഷണം എന്നതാണ് ഈ കേന്ദ്രത്തിന്റെ ഉദ്ദേശ്യം.

ആയോധനകലാകേന്ദ്രം

ഭാരതത്തിന്റെ മാത്രം തനിമയായ കളരിപ്പയറ്റ്, നിയുദ്ധ തുടങ്ങിയ ആയോധനകലകള്‍ അഭ്യസിക്കാനും പ്രദര്‍ശിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള കേന്ദ്രം.

കൂത്തമ്പലം (ഭാരതീയ വാദ്യോപകരണങ്ങളുടെ പ്രദര്‍ശിനി)

ഭാരതീയ നാട്യ നടന കലകളുടെ പ്രദര്‍ശനത്തിനും അന്യം നിന്നുപോകുന്ന നാടന്‍ കലകളെ പുനരുജ്ജീവിപ്പിക്കാനും ഉതകുന്ന സ്ഥാപനം. ഭാരതീയ വാദ്യകലാ ഉപകരണങ്ങളുടെ പ്രദര്‍ശിനിയും ഒപ്പമുണ്ടാകുന്നതാണ്.

മാനവ ചരിത്രത്തിലെ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന ഈശ്വര സങ്കല്‍പ്പമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. പുരോഗതിയെക്കുറിച്ചുള്ള മാനവരാശിയുടെ ഏറ്റവും ഉന്നതവും ദീപ്തവുമായ സങ്കല്‍പ്പങ്ങളെയൊക്കെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് അളവറ്റ തേജസിന്റെ ഉറവിടം എന്ന നിലയ്‌ക്ക് ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ പ്രചോദനവും ഉത്തേജനവും നല്‍കിക്കൊണ്ടിരിക്കുന്ന അവതാരപുരുഷനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍. ചരിത്ര പുരുഷനായി അവതരിച്ച് സ്വന്തം ജീവിത മാതൃകയിലൂടെ സമൂഹത്തിന് മുഴുവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ വ്യക്തിത്വമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റേത്. അനാദികാലം മുതല്‍ നാം പിന്തുടര്‍ന്ന് പോരുന്ന ധാര്‍മ്മിക മൂല്യങ്ങളുടെ പുനരാവിഷ്‌കരണമാകും ഈ കേന്ദ്രം.

ഈ ഭവ്യ സംരംഭത്തിന്റെ പ്രകല്പ്പങ്ങള്‍ ധനസമാഹരണത്തിന് അനുസരിച്ച് ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തുന്നതാണ്. അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം യാതൊരുവിധത്തിലുമുള്ള ലാഭേച്ഛയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ്. ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം നാനാതുറകളില്‍പ്പെട്ട പ്രയത്‌നശാലികളും സമാജസേവനം മാത്രം മുന്നില്‍ ലക്ഷ്യമായി കണ്ട് പ്രവര്‍ത്തിക്കുന്ന സജ്ജനങ്ങളുമാണ്.

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ സാദ്ധ്യതകള്‍ വര്‍ണ്ണനാതീതമാണ്. ഈ ഭവ്യകേന്ദ്രത്തെ സമാജത്തിന്റെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധിക്ക് വേണ്ടി സജ്ജമാക്കുന്നതിന് മുഴുവന്‍ സഹൃദയരുടേയും സര്‍വ്വാത്മനാ സഹകരണവും തനമനധന പങ്കാളിത്തവും അത്യാവശ്യമാണ്.

2014 ഏപ്രില്‍ മാസം 16-ാം തീയതി പരംപൂജനീയ സംപൂജ്യ കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികള്‍ കേന്ദ്രത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും നടത്തി.

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ സാക്ഷാത്ക്കാരമെന്ന സ്വപ്നസഫലീകരണത്തിന്റെ ആദ്യചുവടുവയ്‌പ് എന്ന രീതിയില്‍ നമുക്കെല്ലാം കണ്ണിലുണ്ണിയായ അമ്പാടിക്കണ്ണന്റെ ഈ വൃന്ദാവനത്തില്‍ കണ്ണന് പ്രിയപ്പെട്ട ഗോമാതാവിന്റെ ആവാസസ്ഥാനം ”ഗോശാല” ഈ വരുന്ന ഏപ്രില്‍ മാസം 12-ാം തിയ്യതി ഞായറാഴ്ച രാവിലെ 8 മണിക്ക് പത്മശ്രീ ഭരത് സുരേഷ് ഗോപിയുടെ വിശ്വത്തിന് സമര്‍പ്പിക്കുന്നതാണ്. അഖിലഭാരതീയ ഗോരക്ഷ പ്രമുഖ് ശങ്കര്‍ലാല്‍ജി, പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍, എം.എ. സാര്‍, സംപൂജ്യ ഗരുഡധ്വജാനന്ദസ്വാമി, സംപൂജ്യ വാസുദേവാനന്ദ സ്വാമികള്‍, ക്ഷേത്രീയ കാര്യവാഹ് കെ. രാജേന്ദ്രന്‍ തുടങ്ങിയ മഹദ്‌വ്യക്തികള്‍ ഉദ്ഘാടന സഭയില്‍ പങ്കെടുക്കുന്നു.

കേന്ദ്രത്തിന്റെ നടത്തിപ്പിനായി അംഗത്വമെടുത്ത കൃഷ്ണഭക്തരെ കണ്ടെത്തേണ്ടതായിട്ടുണ്ട്. അംഗത്വസംഖ്യ നാലുവിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

കോര്‍പ്പറേറ്റ് അംഗത്വം (സുവര്‍ണ്ണ അംഗത്വം) – 25 ലക്ഷം

സ്ഥാപനാംഗത്വം  (രജത അംഗത്വം) – 10 ലക്ഷം

കുടുംബ അംഗത്വം – അഞ്ച് ലക്ഷം

ആജീവനാന്ത അംഗത്വം – ഒരുലക്ഷം

ഈ സദുദ്ദേശ്യത്തിലേക്ക് എല്ലാവിഭാഗത്തില്‍പ്പെട്ടവരുടേയും സമ്പൂര്‍ണ്ണ സമര്‍പ്പണവും സഹായവും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.