Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വനജ ടീച്ചര്‍ക്ക് എല്ലാം ദൈവമയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 08:13 pm IST
inLifestyle

കലാമണ്ഡലം വനജ ടീച്ചര്‍ക്ക് ജീവിതത്തില്‍ എല്ലാം ദൈവമയമാണ്. നൃത്തമായാലും സംഗീതമായാലും അഭിനയമായാലും എല്ലാം ദൈവാനുഗ്രഹം. ജീവിതം തന്നെ കലയ്‌ക്ക് വേണ്ടി സമര്‍പ്പിച്ച ടീച്ചര്‍ അടിയുറച്ച ദൈവവിശ്വാസിയാണ്. നൃത്തവും സംഗീതവും നാടകവും ഭക്തിയില്‍ കോര്‍ത്തിണക്കി മാത്രമേ ടീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളു.

1957 ലാണ് വനജ ടീച്ചര്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നത്. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നേടിയായിരുന്നു പഠനം. കലാമണ്ഡലത്തില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരുവര്‍ഷത്തോളം നിരവധി വേദികളില്‍ നൃത്തമവതരിപ്പിച്ചു. പിന്നീടാണ് നാടക രംഗത്തേക്ക് തിരിഞ്ഞത്.

1977 ല്‍ പ്രശസ്തമായ നടനകലാക്ഷേത്രം ആരംഭിച്ചു. അന്തരിച്ച മഹാനടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് കലാക്ഷേത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിരവധി സിനിമാ നടന്‍മാരും, നടികളും, സാംസ്‌കാരിക നായകന്‍മാരും പങ്കെടുത്ത കലാക്ഷേത്രയുടെ ഉദ്ഘാടനം കണ്ണൂരിനെ സംബന്ധിച്ച് അന്ന് വലിയ അത്ഭുതമായിരുന്നു. നാടക മേഖലയില്‍ മായാത്ത മുദ്ര പതിപ്പിച്ച നടനകലാ ക്ഷേത്രയുടെ പ്രവര്‍ത്തനത്തിന് ടീച്ചര്‍ക്ക് എല്ലാ പിന്‍തുണയും നല്‍കിയത് ഭര്‍ത്താവ് രവീന്ദ്രനായിരുന്നു.

കടാങ്കോട്ട് മാക്കം, ചണ്ഡാല ഭിക്ഷുകി, ശ്രീ മുത്തപ്പന്‍ മാഹാത്മ്യം, രാജാഹരിശ്ചന്ദ്ര, ചോറ്റാനിക്കര അമ്മ തുടങ്ങി നാല്‍പത്തിയഞ്ചോളം നാടകങ്ങള്‍ കലാക്ഷേത്രയുടെ ബാനറില്‍ അവതരിപ്പിച്ചു. മിക്ക നാടകങ്ങളും സംവിധാനം ചെയ്തതും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതും വനജ ടീച്ചര്‍ തന്നെയാണ്. രണ്ടായിരത്തോളം വേദികളില്‍ അവതരിപ്പിച്ച കടാങ്കോട്ട് മാക്കം എന്ന നാടകത്തില്‍ ആയിരത്തി അഞ്ഞൂറോളം വേദികളില്‍ മാക്കത്തെ അവതരിപ്പിച്ചത് വനജ ടീച്ചറാണ്.

ചരിത്രവും വിശ്വാസവും കെട്ട് പിണഞ്ഞ് കിടക്കുന്നതാണ് കടാങ്കോട്ട് മാക്കത്തിന്റെ ഇതിവൃത്തം. നാത്തൂന്‍മാരുടെ അപവാദ പ്രചരണത്തില്‍ വിശ്വസിച്ച് സ്വന്തം സഹോദരിയെ ആങ്ങളമാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തുന്നു. പിന്നീട് പുനര്‍ജനിക്കുന്ന മാക്കം സ്വന്തം തറവാട് അഗ്നിക്കിരയാക്കി പ്രതികാരം ചെയ്യുന്നു. ഭക്തിയും പ്രണയവും സ്‌നേഹവും ദു:ഖവും പ്രതികാരവും മാറിമറിഞ്ഞ് വരുന്ന നാടകത്തില്‍ ഏറെ തന്‍മയത്വത്തോടെയാണ് മാക്കം എന്ന കഥാപാത്രത്തെ വനജ ടീച്ചര്‍ അവതരിപ്പിച്ചത്.

വേദിയില്‍ കയറിയാല്‍ താന്‍  മാക്കമായി മാറുകയാണെന്ന് ടീച്ചര്‍ പറയുന്നു. പിന്നീട്  അഭിനയിക്കുകയല്ല, മാക്കമായി ജീവിക്കുകയാണ്. കൂടെ അഭിനയിക്കുന്നവര്‍ക്ക് ചില നേരങ്ങളില്‍ മാക്കം തന്നെ തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതായി അനുഭവപ്പെട്ടിട്ടുമുണ്ട്. നാടകം തീര്‍ന്നാലും ഏറെ നേരം കഴിഞ്ഞാണ് ടീച്ചര്‍ സ്വന്തം വ്യക്തിത്വത്തിലേക്ക് മടങ്ങിയെത്തുക.

കേരളസംഗീതനാടക അക്കാദമിയുടെ അവാര്‍ഡ് ഉള്‍പ്പടെ ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. അര്‍ഹിക്കുന്ന അംഗീകാരം തനിക്ക് ലഭിച്ചില്ലെന്ന് വിശ്വസിക്കുമ്പോഴും കേവലം അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി ആര്‍ക്കും സ്തുതി പാടുന്ന ശീലം വനജ ടീച്ചര്‍ക്കില്ല.

അര്‍ഹതയുണ്ടെങ്കില്‍ എല്ലാം ഭഗവാന്‍ തന്നെ മുന്നിലെത്തിച്ച് തരുമെന്നതാണ് ടീച്ചറുടെ വിശ്വാസം. എന്തുകൊണ്ട് ഭക്തിരസ പ്രധാനമായ നാടകങ്ങള്‍ മാത്രം ചെയ്തു എന്ന ചോദ്യത്തിന് ടീച്ചര്‍ക്ക് ഒറ്റ ഉത്തരമേയുള്ളു. കലികാലത്ത് ജനങ്ങള്‍ക്ക് ഭക്തി പകരാന്‍ നാടകത്തോളം പോന്ന മാധ്യമം വേറെ ഇല്ല. കേവലം സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രം ടീച്ചര്‍ നാടകവും നൃത്തവും അവതരിപ്പിച്ചിട്ടില്ല. കണ്ണൂരിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് കുട്ടികളെ വനജ ടീച്ചര്‍ നൃത്തം പരിശീലിപ്പിച്ചിട്ടുണ്ട്.

ശിഷ്യസമ്പത്തിനോളംപോന്ന അവാര്‍ഡുകളും അംഗീകാരങ്ങളും വേറെയില്ലെന്നാണ് ടീച്ചറുടെ വിശ്വാസം. നടനകലാക്ഷേത്രയെ സജീവമാക്കി കൂടുതല്‍ നാടകങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വനജ ടീച്ചര്‍. ഒപ്പം തനിക്ക് ദൈവികമായി ലഭിച്ച അഭിനയവും നൃത്തവും കൂടുതല്‍ പേരിലേക്ക് പകര്‍ന്ന് നല്‍കണമെന്നും ആഗ്രഹിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.