കുഴിയില്‍ കുടുങ്ങിയ നായയെ രക്ഷപെടുത്തുന്നു
അമ്പലപ്പുഴ: ദിവസങ്ങളോളം രക്ഷപെടാന്‍ കഴിയാതെ കുഴിയില്‍ കുടുങ്ങിയ തെരുവ് നായയെ ഓട്ടോ തൊഴിലാളികള്‍ രക്ഷപെടുത്തി. അമ്പലപ്പുഴ റെയില്‍വേ സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കുഴിയിലാണ് നായ വീണത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാതെ അവശ നിലയിലായിരുന്നു നായ. ഏപ്രില്‍ 13നാണ് വിവരം പരിസരവാസികള്‍ അറിയുന്നത്. തുടര്‍ന്ന് ഓട്ടോത്തൊഴിലാളികളും റെയില്‍വേ ജീവനക്കാരനും മറ്റു ചിലരും ചേര്‍ന്ന് കയര്‍ ഉപയോഗിച്ച് നായയെ രക്ഷപെടുത്തുകയായിരുന്നു.
















