ആലപ്പുഴ: വിഷു പ്രമാണിച്ചു ജില്ലയിലെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ഏപ്രില്‍ 18 വരെ ബിഎസ്എല്‍എല്‍ മേള സംഘടിപ്പിക്കും. 50 രൂപ മുതല്‍ 100 രൂപവരെയും 150, 220, 250, 550 രൂപയ്‌ക്കും ടോപ്അപ്പുകള്‍ക്കു മുഴുവന്‍ സംസാരസമയവും 1000, 1100, 1500, 2000, 2200, 2500, 3000, 3300 എന്നീ ടോപ്അപ്പുകള്‍ക്ക് ഏഴു ശതമാനം അധികം സംസാര സമയവും 5500, 6000 എന്നീ ടോപ് അപ്പുകള്‍ക്ക് 15 ശതമാനം അധിക സംസാരസമയവും ലഭിക്കും. പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്കു സിം കാര്‍ഡ് സൗജന്യമായിരിക്കും. 68 രൂപയ്‌ക്ക് ഒരു ജിബി ത്രീജി ഡേറ്റ ലഭ്യമാണ്. പുതിയ ലാന്‍ഡ്‌ഫോണ്‍/ ബ്രോഡ്ബാന്‍ഡ്/ വൈമാക്‌സ് കണക്ഷനുകള്‍ എടുക്കാനും വിച്‌ഛേദിക്കപ്പെട്ടവ റീ കണക്ട് ചെയ്യാനും സൗകര്യമുണ്ടാകും. ജില്ലാതല ഉദ്ഘാടനം ജില്ലാ ജനറല്‍ മാനേജര്‍ സതീഷ് റാം നിര്‍വഹിച്ചു.
















