Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടല്‍ത്തീരം കച്ചവടവത്കരിച്ച് പുറക്കാട് ഗ്രാമപഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 06:41 pm IST
in Alappuzha

ബീച്ച് ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന തോട്ടപ്പള്ളി കടല്‍ത്തീരം

അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയനുഭവിക്കുമ്പോള്‍ ബീച്ച് ഫെസ്റ്റിവല്‍ നടത്തുന്നതിനെതിരെ പ്രതിഷേധമുയരുന്നു. സംഘാടകര്‍ക്ക് സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യമെന്നും ആക്ഷേപം. മൂന്നുമാസം മുമ്പ് ഇതേസ്ഥലത്ത് നടത്തിയ ഫെസ്റ്റിവലിന്റെ കണക്ക് പോലും അവതരിപ്പിക്കാതെയാണ് ഏപ്രില്‍ 19 മുതല്‍ 28 വരെ സമ്മര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ പുതിയ പരിപാടി തയാറാക്കിയിരിക്കുന്നത്.

നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെയാണ് പഞ്ചായത്ത് ഭരണസമിതി ഫെസ്റ്റിവല്‍ നടത്തിയത്. എന്നാല്‍ ഇത്തവണ അഴിമതിയുടെ പേരില്‍ സിപിഎം പുറത്താക്കിയ സഖാവുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

തോട്ടപ്പള്ളിയിലെ ബീച്ചാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രി മുഖ്യരക്ഷാധികാരിയും, എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളുമായും ഇതിനായി കമ്മറ്റി രൂപീകരിച്ചു കഴിഞ്ഞു. സ്‌റ്റേജ് പരിപാടികള്‍, വ്യാപാരമേള, ഹെലികോപ്റ്റര്‍ യാത്ര, ഫിഷിങ് ബോട്ടിലൂടെ കടല്‍യാത്ര, കുതിരസവാരി, കാര്‍ണിവല്‍ തുടങ്ങി നിരവധി പരിപാടികള്‍ നടത്തി ലക്ഷങ്ങളുടെ കമ്മീഷന്‍ തട്ടാനാണ് ചിലരുടെ നീക്കം.

പുറക്കാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഡിടിപിസിയുടെ ചുമതലയിലാണ് കേരളീയം ട്രസ്റ്റ് സമ്മര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. എന്നാല്‍ നടത്തിപ്പു മൂലം പഞ്ചായത്തിന് എന്തു പ്രയോജനമെന്നോ ഇതിന്റെ വരുമാനം ആര്‍ക്കെന്നോ ഭരണസമിതി വ്യക്തമാക്കുന്നില്ല. ജനങ്ങള്‍ നേരിടുന്ന നിരവധി അടിസ്ഥാന പ്രശ്‌നങ്ങളെ കാറ്റില്‍പ്പറത്തിയാണ് സിപിഐ ഭരിക്കുന്ന പഞ്ചായത്ത് കടല്‍ത്തീരത്തെ കച്ചവടവത്കരിക്കുന്നത്.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ പുറക്കാട്, പഴയങ്ങാടി പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍ പോലും ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല. ദിനംപ്രതി ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കേണ്ട തോട്ടപ്പള്ളി ഹാര്‍ബറിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ തയാറാകാതെ ബീച്ച് ഫെസ്റ്റിവല്‍ ആഘോഷിച്ച് മത്സ്യത്തൊഴിലാളികളെ അപേക്ഷിക്കുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.