Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുലിമുട്ടില്‍ വീണ്ടും മണലടിഞ്ഞു; തോട്ടപ്പള്ളി ഹാര്‍ബര്‍ പ്രവര്‍ത്തന രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 06:31 pm IST
in Alappuzha

തോട്ടപ്പള്ളി ഹാര്‍ബറിലെ പുലിമുട്ടില്‍ മണലടിഞ്ഞ നിലയില്‍

ആലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറിന്റെ പുലിമുട്ടിനുള്ളില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞുകയറിയതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായി. തുറമുഖത്തിന്റെ അശാസ്ത്രീയമായ നിര്‍മാണം മൂലമാണ് പുലിമുട്ടിനുള്ളില്‍ മണല്‍ അടിഞ്ഞുകയറിയത്.

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മത്‌സ്യത്തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹാര്‍ബര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാതെ ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കി യുഡിഎഫ് സര്‍ക്കാരും ഇതേ സമീപനം തന്നെ സ്വീകരിക്കുകയാണ്. നേരത്തെ പൊഴിമുഖത്ത് അടിഞ്ഞ മണല്‍ ഡ്രഡ്ജ് ചെയ്ത് നീക്കാന്‍ ട്രാവന്‍കൂര്‍ സിമന്റ്‌സിന് കരാര്‍ നല്‍കിയിരുന്നു. ട്രാവന്‍കൂര്‍ സിമന്റ്‌സ് മണല്‍നീക്കം ചെയ്യാനുള്ള കരാര്‍ മറ്റൊരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു.

പഴക്കം ചെന്ന ഡ്രഡ്ജറാണ് ഇവര്‍ ഉപയോഗിക്കുന്നത്. പഴക്കം ചെന്നതുമൂലം മിക്കപ്പോഴും തകരാറിലാകുന്ന ഈ ഡ്രഡ്ജര്‍ ഉപയോഗിച്ച് ശരിയായ രീതിയില്‍ ഡ്രഡ്ജിങ് നടക്കാത്തതാണ് ഇപ്പോള്‍ വീണ്ടും മണലടിഞ്ഞ് തുറമുഖത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായത്. 2011ലാണ് ചെന്നൈ ഐഐടി രൂപകല്‍പന ചെയ്ത തോട്ടപ്പള്ളി ഹാര്‍ബര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി തുറന്നുകൊടുത്തത്. അശാസ്ത്രീയമായ രീതിയിലാണ് ഹാര്‍ബര്‍ നിര്‍മാണം നടന്നതെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

നൂറുകണക്കിന് വള്ളങ്ങളും ബോട്ടുകളുമാണ് ഹാര്‍ബറില്‍ എത്തിയിരുന്നത്. ഇതുകൂടാതെ നൂറ് കണക്കിന് അനുബന്ധ തൊഴിലാളികളും ഹാര്‍ബറിനെ ആശ്രയിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. ഹാര്‍ബറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ ഇവരുടെ  ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. മണല്‍ അടിഞ്ഞുകയറി മൈതാനത്തിന് തുല്യമായ അവസ്ഥയിലാണ് ഇപ്പോള്‍ ഹാര്‍ബര്‍. നേരത്തെ ഏതാനും ചെറുവള്ളങ്ങള്‍ ഹാര്‍ബറില്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ മണലടിഞ്ഞതുമൂലം ഈ ചെറുവള്ളങ്ങള്‍ക്കും ഹാര്‍ബറില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

രണ്ടര വര്‍ഷമായി തുറമുഖത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് നടക്കുന്നത്. ഇപ്പോള്‍ ഇതും നിലച്ചു. ഇനി രണ്ട് മാസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമാകുന്നതോടെ ഹാര്‍ബര്‍ നോക്കുകുത്തിയായി മാറാനാണ് സാദ്ധ്യത. ട്രോളിങ് നിരോധനത്തിന് മുമ്പ് മണല്‍നീക്കം ചെയ്ത് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

India

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

Kerala

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടം: പൊലീസ് കേസെടുത്തു

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.