Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബെപ്പാസ്, രണ്ടാം ടെര്‍മിനല്‍; കൊല്ലം മോദിസ്പര്‍ശത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 10:02 am IST
in Kollam

കൊല്ലം: യുപിഎ സര്‍ക്കാരിലെ കേരളത്തില്‍ നിന്നുള്ള എട്ടു മന്ത്രിമാരും ഇരുമുന്നണികളിലുംപെട്ട മുഴുവന്‍ എംപിമാരും നടത്തിയ വഞ്ചന തുറന്നുകാട്ടി ബിജെപി ജനമധ്യത്തിലേക്ക്. നാലുപതിറ്റാണ്ട് നീളുന്ന കാത്തിരുപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസിന് നിര്‍മാണോദ്ഘാടനം നടക്കുന്നതോടെ മോദിസര്‍ക്കാരിന്റെ വികസനസ്പര്‍ശത്തിലേക്ക് നഗരവും എത്തും.

ബൈപ്പാസും രണ്ടാം റയില്‍വേ ടെര്‍മിനലുമടക്കം മോദി സര്‍ക്കാര്‍ നല്‍കിയ വികസനക്കുതിപ്പുകള്‍ തങ്ങളുടെ സമ്മര്‍ദ്ദഫലമാണെന്ന് വരുത്താനുള്ള എംപിമാരുടെയും ഇടതുവലതുമുന്നണികളുടെയും കപടനീക്കത്തെ തുറന്നുകാട്ടാനാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

കൊല്ലം ബൈപ്പാസിന്റെ അടുത്തഘട്ടം നിര്‍മ്മാണോദ്ഘാടനം 10ന് രാവിലെ 9.30ന് കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. കൊല്ലത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് വേഗം പകരാനെത്തുന്ന കേന്ദ്രമന്ത്രിയുടെ വരവ് ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഗഡ്കരിക്ക് കൊല്ലത്തിന്റെ മണ്ണിലേക്ക് സ്വാഗതമോതി പ്രചാരണ ബോര്‍ഡുകള്‍ നഗരത്തില്‍ ഉയര്‍ന്നുകഴിഞ്ഞു.

കാവനാട് മുതല്‍ മേവറം വരെ നീളുന്ന  12.60 കിലോമീറ്റര്‍ നാലുവരിപാതയാണ് കൊല്ലം ബൈപ്പാസിലൂടെ ഉദ്ദേശിക്കുന്നത്. ഇതില്‍ മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള 4.30 കിലോമീറ്റര്‍ പണി പൂര്‍ത്തിയായത് അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്. എന്നാല്‍ അതിന്‌ശേഷം വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കാവനാട് വരെയുള്ള ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

ഇടതുവലതു എംപിമാര്‍ കൊല്ലംബൈപ്പാസിന്റെ പേര് പറഞ്ഞാണ് വോട്ട് പിടിക്കാനിറങ്ങിയിരുന്നത്. രണ്ടു മുന്നണികളും ഒരുമിച്ച് ഭരിച്ചകാലത്ത് ചെയ്യാത്തതാണ് ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമായി പുനരാരംഭിച്ചിരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി റോഡിലും വശങ്ങളിലും സ്ഥാപിച്ചിട്ടുള്ള വൈദ്യുതിപോസ്റ്റ്, ലൈന്‍, കേബിള്‍, പൈപ്പ് ലൈന്‍, ബിഎസ്എന്‍എല്‍ കേബിള്‍ എന്നിവ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വൈദ്യുതിബോര്‍ഡിന്റെ പോസ്റ്റുകളും ലൈനുകളും കേബിളുകളും മാറുന്നതിലേക്കായി 66 ലക്ഷം രൂപയാണ് വകവച്ചിട്ടുള്ളത്.

എണ്‍പത് ശതമാനം ജോലികളും പൂര്‍ത്തിയാക്കുകയും ചെയ്തു. ബിഎസ്എന്‍എല്‍ കേബിളുകള്‍ സമയബന്ധിതമായി മാറ്റിസ്ഥാപിക്കാമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ബൈപ്പാസ് നിര്‍മാണത്തില്‍ ഏറ്റവും സമയം ആവശ്യമായി വരുന്നത് മൂന്ന് പാലങ്ങളുടെ നിര്‍മാണത്തിനാണ്.

900 മീറ്റര്‍ നീളമുള്ള കണ്ടച്ചിറ പാലം, 617 മീറ്റര്‍ നീളമുള്ള അരവിള പാലം, നൂറ് മീറ്റര്‍ നീളമുള്ള കടവൂര്‍ പാലം എന്നിവയാണിവ. ആര്‍ഡിഎസ,് സിസിസിവി എന്നീ കമ്പനികളുടെ സംയുക്തസംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്.

352 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഇതില്‍ 264 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായി വകയിരുത്തിയിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനത്തിനുള്ള ഭൂമിയൊരുക്കല്‍ നടപടികള്‍ സമയബന്ധിതമായി തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

റയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനലിന്റെ പണി അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പായി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യുമെന്ന പ്രഖ്യാപനവും കൊല്ലത്തിനുള്ള ബിജെപി സര്‍ക്കാരിന്റെ സംഭാവനയാണ്. ഇതടക്കമുള്ള എല്ലാ കേന്ദ്രപദ്ധതികളും കാലതാമസമില്ലാ#െതെ നടപ്പാക്കുന്ന സംവിധാനമാണ് പുതിയ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ദേശീയപാത 208ന്റെയും 47ന്റെയും വശങ്ങളിലുള്ള രണ്ട് ടെര്‍മിനലുകളെയും ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജ്, പുതിയ ബുക്കിങ് ഓഫീസ്, പാര്‍ക്കിങ് ഏരിയ എന്നീ പണികളാണ് അടിയന്തരമായി പൂര്‍ത്തിയാക്കുന്നത്. ഒരുലക്ഷത്തി അറുപതിനായിരം രൂപ ചെലവഴിച്ച് രണ്ട് എക്‌സലേറ്ററുകളും അറുപത് ലക്ഷം രൂപ ചെലവില്‍ രണ്ട് ലിഫ്റ്റുകളും ഈ വര്‍ഷം തന്നെ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മിക്കും.

രണ്ട്, മൂന്ന് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ നാല്‍പ്പത് ലക്ഷം രൂപ ചിലവില്‍ റൂഫ് ഷെല്‍റ്റര്‍ നിര്‍മ്മിക്കും. കൂടാതെ 40 ലക്ഷം രൂപ ചിലവില്‍ റിട്ടയറിങ് മുറികളും റിസര്‍വേഷന്‍ കെട്ടിടവും നവീകരിക്കും. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാനും ധാരണയായി.

പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രക്രിയ 2017 മാര്‍ച്ച് 31ന് മുമ്പായി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യും. ഇരവിപുരം-കാവല്‍പ്പുര റയില്‍വേ മേല്‍പ്പാലത്തിന്റെ ജനറല്‍ അലൈന്‍മെന്റ് ഡ്രോയിങ് ദക്ഷിണ റയില്‍വേ അംഗീകരിച്ചു. സംസ്ഥാന റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍ വിശദമായ എസ്റ്റിമേറ്റ് നല്‍കുന്ന മുറയ്‌ക്ക് ഇരവിപുരം പാലത്തിന്റെ പണികള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചിട്ടുണ്ട്

പെരിനാട് റയില്‍വേ സ്റ്റേഷനിലെ അടിപാതയുടെ പണി ഈ വര്‍ഷത്തെ പ്രവര്‍ത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.