Categories: Alappuzha

പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണവും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എടത്വ: പച്ച ചെക്കിടിക്കാട് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ശാഖാ നമ്പര്‍ 3687 ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണവും ഏപ്രില്‍ ആറിന് രാവിലെ 11.56ന് നടക്കും. തുടര്‍ന്ന് 12.30ന് നടക്കുന്ന സമ്മേളനം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുട്ടനാട് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.പി. മധുസൂദനന്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.റ്റി. പുരുഷോത്തമന്‍ നടപ്പന്തല്‍ സമര്‍പ്പിക്കും. തന്മയസ്വാമി അനുഗ്രഹപ്രഭാഷണവും കെ.സി. സദാനന്ദന്‍ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഉപഹാര സമര്‍പ്പണവും നടത്തും. ഉച്ചയ്‌ക്ക് 1.30ന് പ്രസാദമൂട്ടും വൈകിട്ട് എട്ടിന് കരോക്ക ഗാനമേളയും നടക്കും. ഇന്ന് വൈകിട്ട് 8.15ന് വെളിയനാട് സന്തോഷ് ശാന്തികളുടെ മുഖ്യകാര്‍മികത്വത്തില്‍ താഴികക്കുടം പ്രതിഷ്ഠിക്കും. ഒന്‍പതിന് ഭക്തിഗാനസുധയും നടക്കും.

Recent Posts