Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തരകലഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2015, 10:15 pm IST
in Vicharam

അഴിമതിക്കെതിരെ നിരാഹാര സത്യഗ്രഹം നടത്തിയിരുന്ന അണ്ണാ ഹസാരെയുടെ നിഴലില്‍ ആളായിമാറിയ അരവിന്ദ് കേജ്‌രിവാളിന്റെ അന്തിമലക്ഷ്യം അധികാരമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ ഒരുങ്ങിയപ്പോഴാണ്. തെരഞ്ഞെടുപ്പില്‍ കേജ്‌രിവാള്‍ നേടിയ വിജയം വ്യക്തിപ്രഭാവംകൊണ്ടല്ല തരംതാണ കൗശലംകൊണ്ടും അവസരവാദംകൊണ്ടുമാണെന്ന് തെളിയുകയുംചെയ്തു.

അധികാരം കയ്യാളാന്‍ കേജ്‌രിവാള്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി ഇന്ന് വലിയൊരു പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. കേജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതുതന്നെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, കൂട്ടായ തീരുമാനമെടുക്കല്‍, സുതാര്യഭരണം മുതലായ വാഗ്ദാനങ്ങള്‍ നല്‍കിയാണ്. എന്നാലിപ്പോള്‍ ആം ആദ്മി പാട്ടിയിലെ പിളര്‍പ്പിനുത്തരവാദി കേജ്‌രിവാളാണെന്ന് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ പത്രം ദല്‍ഹിയില്‍ നടത്തിയ സര്‍വ്വേഫലം വ്യക്തമാക്കുന്നു.

പാര്‍ട്ടിയുടെ പിളര്‍പ്പ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിഛായയെ ബാധിച്ചുവെന്ന് 81.8 ശതമാനം പേര്‍ വിശ്വസിക്കുന്നു. ഈ പിളര്‍പ്പിനുത്തരവാദി കേജ്‌രിവാള്‍ തന്നെയാണെന്നും പാര്‍ട്ടിയെ സ്വത്താക്കാനാണ് കേജ്‌രിവാളിന്റെ ശ്രമമെന്നും സര്‍വ്വേയില്‍ ദല്‍ഹി നിവാസികള്‍ തുറന്നടിച്ചു. എഎപിയെ ഒറ്റയാള്‍പാര്‍ട്ടിയായി നിലനിര്‍ത്താനാണ് കേജ്‌രിവാളിന്റെ ശ്രമം എന്ന അവരുടെ ആരോപണം ന്യായീകരിക്കുന്നതാണ് പാര്‍ട്ടിയിലെ പ്രമുഖരുടെ വഴിപിരിയല്‍.

ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പ്രശാന്ത്ഭൂഷന്റെയും യോഗേന്ദ്ര യാദവിന്റെയും പുറത്താകല്‍. കേജ്‌രിവാള്‍ ആദ്യം ഭരണത്തിലേറിയശേഷം ആദര്‍ശത്തിനൊത്തു ഭരിക്കാനാവില്ലെന്ന പേരില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പോയതാണ്. തെറ്റ് ഏറ്റുപറഞ്ഞ് രണ്ടാമതും തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ മഹാവിജയമാണ് കൊയ്തത്. ദല്‍ഹിയിലെ കിട്ടാക്കനിയായ കുടിവെള്ളം, നഗരദരിദ്രര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, അഴിമതിരഹിതഭരണം, സുതാര്യത മുതലായവ സ്വപ്‌നംകണ്ട ദല്‍ഹിനിവാസികള്‍ വലിയ പ്രത്യാശയാണ് എഎപിയില്‍ വച്ചുപുലര്‍ത്തിയത്.

പ്രശാന്ത് ഭൂഷണ്‍ എതിര്‍പ്പുയര്‍ത്തിയത് കേജ്‌രിവാള്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ തുടങ്ങിയപ്പോഴാണ്. മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവര്‍ക്ക് പ്രായോഗിക രാഷ്‌ട്രീയത്തിന്റെ പേരില്‍ സീറ്റ് നല്‍കിയതും എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. സ്വന്തം സംസ്ഥാനമായ ഹരിയാനയില്‍ ഭരണം പിടിക്കുകയെന്നത് യോഗേന്ദ്ര യാദവിന്റെ രാഷ്‌ട്രീയസ്വപ്‌നമായിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ നല്ല പ്രകടനം കാഴ്ചവെക്കാനായില്ല.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന സൂചനകളാണ് പ്രമുഖരെ എഎപിയോട് വിടപറയാന്‍ പ്രേരിപ്പിച്ചത്. ദല്‍ഹിയില്‍ ആദ്യം സര്‍ക്കാര്‍  രൂപീകരിച്ചപ്പോള്‍ കിരണ്‍ബേദിയെ അവഗണിച്ചതിനാലാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അധികാരക്കൊതിയും കുതികാല്‍വെട്ടും കാലുപിടിത്തവും നടത്താന്‍ മടിയ്‌ക്കാത്തവരാണ് എഎപിക്കാര്‍ എന്ന തിരിച്ചറിവ് വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും മറ്റും ഒട്ടും വ്യത്യസ്തമല്ല എഎപിയെന്ന ബോധം ജനങ്ങളിലുദിച്ചിരിക്കുന്നു.

‘ഹിന്ദുസ്ഥാന്‍ ടൈംസി’ന്റെ സര്‍വ്വേപ്രകാരം 79.66 ശതമാനം പേരും കേജ്‌രിവാള്‍ എഎപിയെ ഒറ്റയാള്‍ പാര്‍ട്ടിയാക്കാനാണ് ശ്രമിക്കുന്നതെന്ന് വിലയിരുത്തുന്നു. എഎപിയില്‍ അധികാരക്കൊതിയില്ലാത്ത ഒരു നേതാവും ഇല്ലെന്നാണ് പാര്‍ട്ടിയിലെ പിളര്‍പ്പ് വ്യക്തമാക്കുന്നത്. എഎപി സര്‍ക്കാരിന് പരമാവധി രണ്ടുവര്‍ഷം ആയുസ്സെന്നാണ് ഇപ്പോള്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ പ്രശാന്ത്ഭൂഷണും യോഗേന്ദ്രയാദവും എഎപിയില്‍നിന്നും വേറിട്ട് പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

കേരള കോണ്‍ഗ്രസ് (എം)നെപ്പോലെ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അധികാരമോഹം മാത്രം കരുത്താകുന്ന പാര്‍ട്ടിയായി എഎപി മാറുമോ? എഎപിക്ക് ഏകാധിപത്യത്തിന്റെ രോഗലക്ഷണം നേരത്തെ കണ്ടുതുടങ്ങിയതാണ്. ഭിന്നസ്വരങ്ങളില്‍ കേജ്‌രിവാള്‍ പ്രകോപിതനായിരുന്നു.

ജനാധിപത്യം വിമതസ്വരത്തെക്കൂടി ഉള്‍ക്കൊള്ളണമെന്ന അടിസ്ഥാനതത്വം പോലും മറന്ന കേജ്‌രിവാള്‍ ദല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല. പ്രശാന്ത്ഭൂഷണും യോഗേന്ദ്ര യാദവും പുറത്തുവന്നാല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ബലൂണായി എഎപി മാറും. ആം ആദ്മിക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ കേജ്‌രിവാള്‍ ഭിന്നസ്വരങ്ങളോട് സഹിഷ്ണുത കാണിക്കുകയും വ്യക്തിപൂജയില്‍ അഭിരമിക്കാതിരിക്കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.