സഹസ്രം വര്‍ത്തന്തേ ജഗതി വിബുധാ: ക്ഷുദ്രഫലദാ
ന മന്യേ സ്വപ്‌നേ വാ തദനുസരണം തല്‍കൃതഫലം
ഹരിബ്രഹ്മാദീനാമപി നികടഭാജാമസുലഭം
ചിരം യാചേ ശംഭോ ശിവ തവ പാദാം ഭോജാ ഭജനം
ക്ഷുദ്രഫലങ്ങള്‍ (നിസ്സാര ഫലങ്ങള്‍) പ്രദാനം ചെയ്യുന്ന ആയിരക്കണക്കിനു ദേവന്മാര്‍ ലോകത്തുണ്ട്. ഞാന്‍ സ്വപ്നത്തില്‍പോലും അവരെ അനുസരിക്കുകയോ അവര്‍ നല്‍കുന്ന ഫലത്തെ ബഹുമാനിക്കുകയോ ചെയ്യുന്നതല്ല. സമീപത്തുവന്നുചേര്‍ന്നിരിക്കുന്ന മഹാവിഷ്ണുവിനും ബ്രഹ്മാവിനും മറ്റു ദേവന്മാര്‍ക്കുപോലും അസുലഭമായ അങ്ങയുടെ പാദാരവിന്ദഭജനമാണു, ഹേ ശംഭോ അടിയന്‍ വളരെക്കാലമായി യാചിക്കുന്നത്.
സ്മൃതൗ ശാസ്‌ത്രേ വൈദ്യേ ശകുന കവിതാ ഗാന ഫണിതൗ
പുരാണേ മന്ത്രേ വാ സ്തുതിനടന ഹാസേ്യഷ്വ ചതുരഃ
കഥം രാജ്ഞാം പ്രീതിര്‍ഭവതി മയി കോഹം പശുപതേ
പശുംമാം സര്‍വ്വജ്ഞ പ്രഥികകൃപയാ പാലയവിഭോ
അടിയന്‍ സ്മൃതികളിലോ, ശാസ്ത്രങ്ങളിലോ, വൈദ്യത്തിലോ, ശകുനനിര്‍ണയത്തിലോ, കവിതാരചനയിലോ, ഗാനാലാപനത്തിലോ പുരാണത്തിലോ മന്ത്രത്തിലോ സ്തുതിയിലോ, നടനത്തിലോ, ഹാസ്യത്തിലോ സമര്‍ത്ഥനല്ല. അപ്രകാരമുള്ള അടിയനില്‍ രാജാക്കന്മാര്‍ക്ക് പ്രീതിയുണ്ടാവുന്നതെങ്ങനെ? ഞാനാരാണ്? അല്ലയോ സര്‍വജ്ഞനും പശുപതിയുമായ പ്രഭോ പശുവായ എന്നെ അവിടുന്ന് വന്‍കൃപയോടെ പരിപാലിക്കണേ.
ഘടോവാ മൃല്‍ പിണ്ഡോപ്യണുരവി ച-
പടോവാ തന്തുര്‍വാ പരിഹരതി കിം ഘോര ശമനം
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ
പദാംഭോജം ശംഭോര്‍ ഭജ പരമ സൗഖ്യം വ്രപ സുധീഃ
കുടമോ മണ്‍കട്ടയോ പരമാണുവോ പുകയോ തീയോ പര്‍വതമോ വസ്ത്രമോ ഒന്നും ഘോരനായ മൃത്യുവിനെ തടയുന്നില്ല. അല്ലയോ ബുദ്ധിമാനായ മനുഷ്യാ തര്‍ക്കശാസ്ത്രത്തിലെ വാക്കുകള്‍ വൃഥാ പ്രയോഗിച്ച് തൊണ്ടവേദന അനുഭവിക്കുന്നതിനുപകരം നീ ശിവപാദാരവിന്ദങ്ങളെ ഭജിച്ച് പരമസൗഖ്യം അനുഭവിച്ചാലും.
… തുടരും
















