ക്രേതയില്‍ തപസ്സുകൊണ്ടും ത്രേതയില്‍ യാഗങ്ങള്‍കൊണ്ടും ദ്വാപരയില്‍ പൂജകൊണ്ടും മോക്ഷം കൊടുത്തു. കലിയുഗത്തിലെ നിയമം നാമസങ്കീര്‍ത്തനം തന്നെ. ആദിയിലെ ആത്മാക്കള്‍ തന്നെയാണ് ക്രേതയിലും ത്രേതയിലും ദ്വാപരയിലും വന്നു ജനിച്ചതെന്ന് ഭഗവാന്‍ അറിയിക്കുന്നു.
സൃഷ്ടിയാരംഭിച്ച േക്രതയില്‍ തപസ്സുചെയ്തവര്‍ ക്രേതയിലെ മോക്ഷത്തില്‍ക്കൂടി ത്രേതയിലെത്തി. ത്രേതയിലെ യാഗം ചെയ്ത് ദ്വാപരയിലെത്തി. ദ്വാപരയിലെ പൂജയില്‍ക്കൂടി ദ്വാപരയിലെ മോക്ഷത്തില്‍കൂടി കടന്ന് കലിയിലെത്തി. എല്ലാ ആത്മാവും കര്‍മ്മമൊടുക്കി കലിയില്‍ മനുഷ്യനായി തീര്‍ന്നിട്ടില്ല.
മുന്‍യുഗങ്ങളില്‍ കര്‍മ്മദോഷം പറ്റിയവര്‍ കലിയില്‍ അസുരജന്മം എടുത്തിട്ടുണ്ട്. ജന്മമെടുത്ത ജീവികളെല്ലാം കര്‍മ്മം ചെയ്‌തേ തീരൂ. സസ്യലതാദികളും പക്ഷിമൃഗാദികളും അതിന്റെ കര്‍മ്മങ്ങളായ പൂക്കുക, കായ്‌ക്കുക, മുട്ടയിടുക, പാല്‍ ചുരത്തുക മുതലായ കര്‍മ്മങ്ങള്‍ മനുഷ്യനുവേണ്ടി ചെയ്യുന്നു.
മനുഷ്യന്റെ മണ്‍ശരീരം പ്രകൃതിയില്‍നിന്ന് ദാനം ചെയ്യപ്പെട്ടതാകയാല്‍ അതിനെ നിര്‍ത്തേണ്ടതും പ്രകൃതിയുടെ ധര്‍മമാണ്. ആഹാരം, വായു, ജലം ഇവയെല്ലാം പ്രകൃതിയുടെ ദാനമാണ്. പ്രകൃതി സംരക്ഷകയാകയാല്‍ പ്രകൃതിവിരുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്താല്‍ പ്രകൃതി പ്രതികാരം ചെയ്യും. അതാണ് തീരാവ്യാധികള്‍. ഈശ്വരനല്ല രോഗസ്രഷ്ടാവ്, പ്രകൃതിതന്നെ. പ്രകൃതിയെ സ്‌നേഷിക്കണം.
















