376. അകാരാദിക്ഷകാരാന്തമാതൃകാവര്‍ണരൂപിണീ – അകാരം മുതല്‍ ക്ഷകാരം വരെയുള്ള മാതൃകാവര്‍ണങ്ങളുടെ രൂപം ധരിച്ചവള്‍. മാതൃകാവര്‍ണ്ണങ്ങളും അവകൂടി ചേര്‍ന്നുണ്ടാകുന്ന അക്ഷരങ്ങളുംചേര്‍ന്നാണ് എല്ലാ മന്ത്രങ്ങളും രൂപമെടുക്കുന്നത്. സര്‍വമന്ത്രങ്ങളും രൂപമായവള്‍ എന്നു നാമത്തെ വ്യാഖ്യാനിക്കാം.
377. സര്‍വാന്നാസക്തചിത്താ – എല്ലാതരത്തിലുള്ള അന്നത്തിലും ആസക്തമായ മനസ്സുള്ളവള്‍. ഓരോ ആധാര പദ്മത്തിലും ദേവി സ്വീകരിക്കുന്ന രൂപവും വ്യാപിച്ചു രക്ഷിക്കുന്ന ശരീരധാതുവും വ്യത്യസ്തമാണ്. അതുപോലെ ദേവി ഇഷ്ടപ്പെടുന്ന ആഹാരവും വ്യത്യസ്തമാണ്. സഹസ്രദളപദ്മത്തില്‍ ദേവിക്ക് എല്ലാതരത്തിലുള്ള ആഹാരവും ഇഷ്ടമാണ്.
378. യാകിനീരൂപധാരിണീ – യാകിനി എന്ന ദേവിയായി രൂപം ധരിച്ചവള്‍. ആയിരം ദളങ്ങളുള്ള സഹസ്രദളപദ്മത്തില്‍ സര്‍വവര്‍ണ്ണ വിശോഭിതയും സര്‍വശാസ്ത്രവതിയും സര്‍വതോമുഖിയും രേതസ്സില്‍ വ്യാപിച്ച് അതിനെ രക്ഷിക്കുന്നവളും അകാരം മുതല്‍ ക്ഷകാരം വരെയുള്ള മാതൃകാക്ഷരങ്ങള്‍ രൂപമായവളും എല്ലാതരത്തിലുള്ള അന്നത്തിലും ആസക്തിയുള്ളവളുമായി യാകിനീരൂപത്തില്‍ മൂകാംബികാദേവി വിരാജിക്കുന്നു. യാകിനീധ്യാനം.
”മുണ്ഡവേ്യാമസ്ഥപദ്‌മേ ദശശതദലകേ കര്‍ണികാ
ചന്ദ്രസംസ്ഥാം
രേതോനിഷ്ഠാം സമസ്തായുധകലിതകരാം സര്‍വതോവക്ത്രപദ്മാം
ആദിക്ഷാന്താര്‍ണാശക്തിപ്രകടപരിവൃതാം സര്‍വവര്‍ണാം ഭവാനീം
സര്‍വാന്നാസക്തചിത്താം പരശിവരസികാം യാകിനീം
ഭാവയാമഃ”
.. തുടരും
















