Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 05:01 pm IST
inAlappuzha

ആലപ്പുഴ: മോദി സര്‍ക്കാരിന്റെ വികസന നേട്ടത്തില്‍ ഒരു പൊന്‍തൂവലായി ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നു. ബൈപാസിന്റെ നിര്‍മാണോദ്ഘാടനം ഏപ്രില്‍ 10ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍വഹിക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

നിരവധി പ്രതിസന്ധികളെ മറികടന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നതെന്നും തര്‍ക്കങ്ങളും തടസങ്ങളുമുണ്ടാകാതെ 30 മാസത്തിനുള്ളില്‍ ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും സഹകരണവും കൂട്ടായ്‌മയും വേണമെന്നും എംപി പറഞ്ഞു. പത്തിന് ഉച്ചയ്‌ക്ക് 12ന് കേന്ദ്ര മന്ത്രി  ഉദ്ഘാടനം നിര്‍വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ബൈപാസ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍വപിന്തുണയും നല്‍കുമെന്ന് രാഷ്‌ട്രീയ പാര്‍ട്ടി-തൊഴിലാളി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തുല്യമായി പണം മുടക്കി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിത്.  348.43 കോടി രൂപയാണു പദ്ധതിച്ചെലവ്. ബിഒടി ഒഴിവാക്കി ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുവര്‍മെന്റ്, ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) വ്യവസ്ഥയിലാണ് കരാര്‍. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തുല്യമായി ചെലവു വഹിക്കും. 30 മാസം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണു കരാര്‍.

ദേശീയപാത 66ന്റെ (പഴയ എന്‍എച്ച്-47) പടിഞ്ഞാറു ഭാഗത്തു കൂടി, കൊമ്മാടി മുതല്‍ കളര്‍കോട് വരെയാണ് 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപാസ് നിര്‍മ്മിക്കുക. രണ്ടു വശത്തും ചെറുവാഹനങ്ങള്‍ക്കുള്ള 1.50 മീറ്റര്‍ പേവ്ഡ് ഷോള്‍ഡറോടു കൂടിയ രണ്ടുവരിപ്പാതയായിരിക്കും ഇത്. 3.6 കിമീ റോഡ് 10 മീറ്റര്‍ വീതിയിലാണ്. 2.6 കിമീ സര്‍വീസ് റോഡ്, 4.25 കിമീ സ്ലിപ്പ് റോഡ്, 14 കലുങ്കുകള്‍, രണ്ടു പ്രധാന കവലകള്‍, നാലു ചെറിയ കവലകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

ബീച്ചിലെ ഭാഗം ഉയരം കൂടിയ തൂണുകളിലുള്ള എലിവേറ്റഡ് ഹൈവേയായിരിക്കും. മാളികമുക്കിലും കുതിരപ്പന്തിയിലുമുള്ള രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിച്ച് 3,200 മീറ്റര്‍ നീളത്തിലാണ് ഇത് നിര്‍മ്മിക്കുക. എലിവേറ്റഡ് ഹൈവേ ബീച്ചിന്റെ ഭംഗി കൂട്ടും. ഈ ഭാഗത്തുള്ള സര്‍വീസ് റോഡുകളും സ്ലിപ്പ് റോഡുകളും ബീച്ചിലേക്കുള്ള സഞ്ചാരം സുഗമമാക്കും. പാതയില്‍ തണല്‍ കിട്ടത്തക്കവിധത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കും.

നിലവില്‍ ബീച്ചിലേക്ക് എത്തിച്ചേരുന്ന എല്ലാ റോഡുകളും സര്‍വീസ്/സ്ലിപ്പ് റോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പട്ടണത്തില്‍ നിന്നു ബീച്ചിലേക്കു പോകാന്‍ പ്രയാസമുണ്ടാകില്ല. സ്ഥലവാസികള്‍ക്ക് നിലവിലുള്ള എല്ലാ സൗകര്യവും തുടര്‍ന്നും ലഭിക്കും. ആറാട്ടുവഴി- മാളികമുക്ക് റോഡ്, ആലപ്പുഴ-അര്‍ത്തുങ്കല്‍ തീരദേശറോഡ്, കുതിരപ്പന്തി-തീരദേശറോഡ് എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.