Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭൂമാഫിയക്ക് വേണ്ടി ചെര്‍പ്പുളശ്ശേരി ബസ്സ്റ്റാന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 10:27 am IST
inPalakkad

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരിയുടെ വികസനക്കുതിപ്പിനു ഗതിവേഗം കൂട്ടാനെന്ന പേരില്‍ വരുന്ന പുതിയ ബസ്സ്റ്റാന്റ് ഭൂമാഫിയ-രാഷ്‌ട്രീയ ഒത്തുകളിയുടെ ഭാഗം. പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിനും ക്ഷേത്രാചാരങ്ങള്‍ക്കും ഭീഷണിയാവും നിര്‍ദ്ദിഷ്ട ബസ് സ്റ്റാന്റ്. സ്വന്തം അഴിമതിക്കഥകളും ആരോപണങ്ങളും സ്വയം കുഴിച്ചുമൂടി വികസനത്തിന്റെ വക്താക്കളാവാന്‍ ശ്രമിക്കുന്ന സിപിഎം-കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണിത്.

ചെര്‍പ്പുളശ്ശേരി നിവാസികളുടെ ദീര്‍ഘകാലാഭിലാഷമായ പുതിയ ബസ് സ്റ്റാന്റ് എന്ന ജനകീയാവശ്യത്തെ ഭൂമാഫിയക്ക് അടിയറവു വെച്ച് കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി സാധാരണക്കാരുടെയും ക്ഷേത്ര വിസ്വസികളുടെയും ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോവുകയാണ് പഞ്ചായത്ത് ഭരണ സമിതി ചെയ്തിരിക്കുന്നത്.

പുത്തനാല്‍ക്കല്‍ ക്ഷേത്ര പരിസരത്ത്  തറക്കല്ലിടുന്ന പുതിയ ബസ് സ്റ്റാന്റ് നഗരസഭ പദവിയിലേക്കുയര്‍ന്ന ചെര്‍പ്പുളശ്ശേരി പട്ടണത്തിനു പര്യാപ്തമായതോ അനുയോജ്യമായതോ ആയ മാതൃകയിലല്ല നിര്‍മ്മിക്കപ്പെടുന്നത്. പരിമിതികള്‍ കൊണ്ട് വീര്‍പ്പുമുട്ടി രണ്ടു വര്‍ഷത്തിനകം മൂന്നാമതൊരു ബസ് സ്റ്റാന്റിനായുള്ള ആവശ്യം ഉയര്‍ന്നു വന്നാല്‍ ഒട്ടും അദ്ഭുതപ്പെടാനില്ല. ഒരു പക്ഷേ അത് തന്നെയാവണം രാഷ്‌ട്രീയ ഭൂമാഫിയ കൂട്ടുകെട്ടിന്റെ അടുത്ത ലക്ഷ്യവും.

ബസ്സുകളുടെ സമയക്രമീകരണത്തെ ബാധിക്കാവുന്ന തരത്തില്‍ 100 മീറ്ററിലധികം ഉള്ളിലേക്ക് മാറിയാണ് യാര്‍ഡ് ഉള്ളത്. ബസ്സുകളുടെ അമിത വേഗത്തിന് ഇത് കാരണമാകും. പോരാത്തതിന് ബസ് സ്റ്റാന്റ് സമുച്ചയത്തിലേക്ക്  ബസ്സുകളുടെ ആഗമന ബഹിര്‍ഗമനത്തിന് 10 മീറ്റര്‍ മാത്രം വീതിയിലുള്ള ഒരേയൊരു ഇടുങ്ങിയ വഴിയാണുള്ളത്. ബസ്സുകള്‍ക്ക് പുറമേ കോംപ്ലക്‌സിലെ സ്ഥാപനങ്ങളിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയെല്ലാം ആശ്രയിക്കെണ്ടതും ഇതേ വഴി തന്നെയാണ്. രണ്ടു ബസ്സുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഒരേ സമയം കടന്നു പോവുന്നതോടെ കാല്‍നടയാത്രക്കാരുടെ  പേടിസ്വപ്‌നമായി  ഈ ബസ് സ്റ്റാന്റ് മാറുമെന്നതില്‍ തര്‍ക്കമില്ല.

കോംപ്ലക്‌സിലെ സ്ഥാപനങ്ങളുടെ എല്ലാ താല്‍പര്യങ്ങളും സംരക്ഷിച്ചു നല്‍കാമെന്ന് അംഗീകരിച്ചു കരാറിലൊപ്പിട്ട  സ്ഥിതിക്ക് പഞ്ചായത്തിന് മറ്റൊന്നും തന്നെ ഭാവിയില്‍ ചെയ്യാന്‍ കഴിയില്ലെന്നത്‌യാഥാര്‍ത്ഥ്യമാണ്.  ബസ്സുകള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നത് തിരക്കേറിയ റൂട്ടിലെ (ചെര്‍പ്പുളശ്ശേരി-പാലക്കാട്) വളവുള്ള ഭാഗത്താണ് പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിന്റെ മുന്‍ഭാഗം. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍, കല്യാണങ്ങള്‍ എന്നിവ നടക്കുന്ന സമയങ്ങളില്‍ മനുഷ്യ ജീവന് വലിയ ഭീഷണിയാണ്.

വെറും 38.9 സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചപ്പോള്‍ 60 സെന്റ്കിട്ടിയതായി പഞ്ചായത്ത് നുണ പ്രചാരണം നടത്തുകയാണ്. ബസ് സ്റ്റാന്റ് യാഥാര്‍ത്ഥ്യമായാല്‍ സമീപത്ത് ഓട്ടോ, ടാക്‌സി, ഗുഡ്‌സ് തുടങ്ങിയ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനു നിലവില്‍ യാതൊരു സൗകര്യങ്ങളുമില്ല. സമീപത്തുള്ളത ക്ഷേത്ര ഭൂമിയായതിനാല്‍ അത് കയ്യേറാനുള്ള നീക്കങ്ങള്‍ ഭാവിയില്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്.

മിച്ച ഭൂമിയാണെന്ന പ്രശ്‌നം ഉയര്‍ത്തി സ്ഥലം ഏറ്റെടുത്ത വിഷയത്തില്‍ തമ്മിലടിച്ച സിപിഎം നേതാക്കളും, അഴിമതിക്കെതിരെ കപട നാടകം നടത്തി ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് നേതാക്കളും, ഇടനിലക്കാരായ ഇടപാടുകാരും, ഭൂമാഫിയകളും ഒരു കുടക്കീഴില്‍ അണിനിരന്ന് നടത്തുന്ന ഉദ്ഘാടനം ബിജെപി ബഹിഷ്‌കരിച്ചു.

ബിജെപി നേതാക്കളുടെ പേര് അനുവാദം കൂടാതെ നോട്ടീസിലടിച്ചു വിതരണം ചെയ്ത് പൊതുജന മധ്യത്തില്‍ അപഹാസ്യരാക്കാന്‍ ശ്രമിച്ച പഞ്ചായത്ത് ഭരണസമിതി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഞ്ചായത്ത് ഭരണസമിതിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് ബിജെപി തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.