Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ നിലം നികത്താനും രാഷ്‌ട്രീയക്കാരുടെ കിടമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 05:38 pm IST
inAlappuzha

ആലപ്പുഴ: നെല്ലറയായ കുട്ടനാട് രാഷ്‌ട്രീയക്കാരുടെ കറവ പശുവായി മാറി. നിലം നികത്താന്‍ ഒത്താശ ചെയ്തു പല രാഷ്‌ട്രീയ നേതാക്കളും നേട്ടമുണ്ടാക്കുമ്പോള്‍ നികത്തുന്ന വയലുകളില്‍ കുത്തിയ കൊടികള്‍ നേരം ഇരുട്ടി വെളുക്കുമ്പോള്‍ കാണാത്ത അവസ്ഥയാണുള്ളത്. പാര്‍ട്ടികളുടെ കൊടിയെ പോലും നേതാക്കള്‍ പണം സമ്പാദനത്തിന് ഉപയോഗിക്കുന്നുവെന്നതാണ് കുട്ടനാടിന്റെ ദുരവസ്ഥ.

തണ്ണീര്‍ത്തട സംരക്ഷണത്തിനും നിലം നികത്തലിനുമെതിരെ പ്രസ്താവനകളും കൊടികുത്തല്‍ സമരവും നടത്തുന്ന സിപിഎമ്മിന്റെ പല പ്രാദേശിക നേതാക്കളും സ്വന്തമായി നിലം നികത്തിയും ഇരട്ടത്താപ്പ് പ്രകടിപ്പിക്കുന്നു. കാവാലം കുന്നുമ്മയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം നിലം നികത്തി മകന് വീട് നിര്‍മ്മിച്ച് നല്‍കുക മാത്രമല്ല, നിലം നികത്തി പാടശേഖര സമിതിക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു. സിപിഎമ്മിന്റെ കുട്ടനാട്ടിലെ പല ഓഫീസുകളും നിര്‍മ്മിച്ചിരിക്കുന്നത് നിലം നികത്തിയാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതിനു പുറമെയാണ് സിപിഎം തായങ്കരി ബ്രാഞ്ച് സെക്രട്ടറി വര്‍ഗീസ് ആന്റണി നിയമവിരുദ്ധമായി 44 സെന്റ് നിലം നികത്തി ഇഷ്ടിക ഫാക്ടറി നിര്‍മ്മിച്ചത്. കഴിഞ്ഞദിവസം സബ് കളക്ടറുടെ നേതൃത്വത്തില്‍ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി തുടങ്ങിയത് ഇവിടെയാണ്. വര്‍ഗീസ് ആന്റണിയുടെ നിലം നികത്തലിനെതിരെ ലോക്കല്‍ കമ്മറ്റി കോണ്‍ഫറന്‍സില്‍ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വീടു പണിയാന്‍ അനുമതി വാങ്ങിയാണ് ഇയാള്‍ വ്യാപകമായി നിലം നികത്തിയത്. നിയമവിരുദ്ധമായി നിലം നികത്തിയിടത്ത് ഇഷ്ടിക ഫാക്ടറിക്ക് അനുവാദം നല്‍കിയ പഞ്ചായത്തിന്റെ നടപടിയും വിവാദമായിട്ടുണ്ട്.

നീലംപേരൂര്‍, നെടുമുടി, എടത്വ, തലവടി, തകഴി പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാണ്. ആരാധനാലയങ്ങളും ചില സംഘടനകളും വരെ നിലം നികത്തുന്നു. തകഴി വില്ലേജില്‍ പച്ച ആശുപത്രിക്ക് സമീപം ഏക്കറുകണക്കിന് നിലമാണ് നികത്തുന്നത്. തകഴി കേളമംഗലത്ത് നിലം നികത്തല്‍ വ്യാപകമാണ്.

ജില്ലയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് നേരിട്ട് ഇടപെട്ട് നിലം നികത്തലുകാര്‍ക്ക് പണം വാങ്ങി ഒത്താശ ചെയ്യുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നെടുമുടിയിലും നീലംപേരൂരിലും നിലം നികത്തല്‍ നടക്കുന്നത് ഭരണമുന്നണി നേതാക്കളുടെ ഒത്താശയോടെയാണ്. കോണ്‍ഗ്രസുമായി കേരളാ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്.

വീട് നിര്‍മ്മിക്കാനുള്ള അനുമതിയുടെ മറവിലാണ് കുട്ടനാട്ടില്‍ വ്യാപകമായി നിലം നികത്തുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യാതെ അനധികൃതമായി ഒരു സെന്റ് ഭൂമി പോലും നികത്താന്‍ കഴിയില്ല. അനധികൃതമായി നിലം നികത്തിയ നടപടിക്ക് സാധുത നേടി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൈനകരി സ്വദേശിയായ കോണ്‍ഗ്രസ് നേതാവ് പണപ്പിരിവ് നടത്തിയത് നേരത്തെ വിവാദമായിരുന്നു.

കുട്ടനാട്ടില്‍ ദിനംപ്രതി നെല്‍വയലുകള്‍ കുറയുമ്പോഴാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പെന്നതും ശ്രദ്ധേയമാണ്. രാഷ്ടീയ പാര്‍ട്ടികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിലം നികത്തുന്നത് സംഘടിത മതവിഭാഗത്തിന്റെ ആരാധനാലയങ്ങളുടെ മറവിലാണ്. എ-സി കനാലിന്റെ നവീകരണം പോലും അട്ടിമറിക്കുന്നത് ഈ ശക്തികളാണെന്നും ആരോപണമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Thiruvananthapuram

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.