Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാധാരണക്കാരുടെ വിനോദമായ സിനിമയ്‌ക്ക് പ്രോത്സാഹനം നല്‍കും: മുഖ്യമന്തി ഉമ്മന്‍ ചാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 10:44 pm IST
inKottayam

കോട്ടയം: സാധാരണക്കാരുടെ വിനോദമായ സിനിമയെ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി കോട്ടയത്ത് സംഘടിപ്പിച്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ സമഗ്രവികസനത്തിന് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരികയാണെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയം ആനന്ദ് തീയേറ്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നല്ല പ്രമേയങ്ങളുമായി സിനിമ എടുക്കാന്‍ തയ്യാറായി പുതിയ തലമുറ മുന്നോട്ട് വരുന്നുണ്ട്. ഇവര്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും മറ്റു സഹായങ്ങളും നല്‍കും. പഴയകാല സിനിമകള്‍ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കും. മുടങ്ങിക്കിടക്കുന്ന സിനിമ പ്രവര്‍ത്തക പെന്‍ഷന്‍ ഏപ്രില്‍ മാസത്തില്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് ലോങ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി സംവിധായകന്‍ കെ.ജി. ജോര്‍ജിനെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ദേശീയ അവാര്‍ഡ് നേടിയ കോട്ടയം ജില്ലയിലെ സിനിമ പ്രവര്‍ത്തകരായ പ്രേം പ്രകാശ്, ജോയി തോമസ്, ഡെന്നീസ് ജോസഫ്, ജയരാജ്, ടി.കെ. രാജീവ് കുമാര്‍, എം.പി. സുകുമാരന്‍ നായര്‍, രാജീവ്‌നാഥ്, പ്രതീപ് നായര്‍, രാജു മാത്യു, ഡോ. പി.എസ്. രാധാകൃഷ്ണന്‍, ജോഷി മാത്യു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഐഎഫ്എഫ്‌കെ അവാര്‍ഡ് നേടിയ ചലച്ചിത്ര പ്രതിഭകളായ സിദ്ധാര്‍ഥ് ശിവ, കെ.എം. മനോജ്, സുദേവന്‍, സജിന്‍ ബാബു എന്നിവരെ അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ സദസിന് പരിചയപ്പെടുത്തി.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ് മേള അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് കെ. മാണി എം.പി, കെ. സുരേഷ് കുറുപ്പ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, മാക്ട ചെയര്‍മാന്‍ ജി.എസ്. വിജയന്‍, സിനിമ പ്രവര്‍ത്തകരായ പ്രേം പ്രകാശ്, ബാബു നമ്പൂതിരി, നിവേദിത എന്നിവര്‍ സംസാരിച്ചു.

അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ആര്യാടന്‍ ഷൗക്കത്ത് നന്ദിയും പറഞ്ഞു. 10 മുതല്‍ 15 വരെ നടന്ന ചലച്ചിത്രോത്സവത്തില്‍ 37 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. 1,700 ഡെലിഗേറ്റുകള്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

Kerala

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.