ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ സന്ദേശവുമായി സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം ‘യാത്ര’ ജില്ലയില്‍ എത്തി. ആര്‍ടിഒ: എം. സുരേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, ജോയിന്റ് ആര്‍ടിഒ: കെ. മനോജ് കുമാര്‍ എന്നിവര്‍ സ്വീകരണം നല്‍കി. റോഡ് നിയമങ്ങള്‍, ട്രാഫിക് ചിഹ്നങ്ങള്‍, സുരക്ഷിത ഗതാഗതത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കുന്ന ചിത്രങ്ങളും ചാര്‍ട്ടുകളുമടങ്ങുന്ന പ്രദര്‍ശനമാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വിനോദിന്റെ നേതൃത്വത്തിലാണ് എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രണ്ടു ദിവസം വീതം നടക്കുന്ന പര്യടന പരിപാടി സംഘടിപ്പിച്ചത്.
















