ആലപ്പുഴ: നഗരവികസനം, വാഹനങ്ങളുടെ പാര്‍ക്കിങ്, ബസ് ബേ, ടൗണ്‍ പ്ലാനിങ്, കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് ഏഴിന് വൈകിട്ട് 3.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും യോഗം നടത്തും. കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ജി.സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക്, നഗരസഭാധ്യക്ഷ മേഴസി ഡയാന മാസിഡോ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ ജില്ലാതല നേതാക്കള്‍, ട്രേഡ് യൂണിയനുകളുടെ ഭാരവാഹികള്‍ എന്നിവരും പങ്കെടുക്കണമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
















