ഈന്തപ്പഴം പോഷകങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണ്. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കൊളസ്ട്രോള്‍ തീരെയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പ്രമേഹരോഗികള്‍ക്കും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാം. മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും. നിശാന്ധതയ്ക്ക് നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്.
വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിന്റെ ആരോഗ്യം സംരക്ഷിക്കും. ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്ച്ചയ്ക്ക്അത്യാവശ്യമായ ഘടകങ്ങളാണ്. സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. സ്ത്രീകള്‍ ഈന്തപ്പഴം കഴി്ക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.
പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ. ഇതില്‍ ഫ്ളോറിന് എന്നൊരു ഘടകമുണ്ട്. ഇത് പല്ലുകള്‍ ദ്രവിക്കുന്നത് തടയും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ഈന്തപ്പഴും ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: