കുട്ടനാട്: നടുഭാഗം പുത്തന്‍ചുണ്ടന്‍ വള്ളത്തില്‍ ഉറപ്പിക്കുന്ന കൂമ്പും നെറ്റിപ്പട്ടവും അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നു പൂജിച്ചു വാങ്ങി ഘോഷയാത്രയായി വിവിധ ദേവാലയങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം മുഖ്യശില്‍പി സാബു നാരായണനാചാരി ഏറ്റുവാങ്ങി. വള്ളം മാര്‍ച്ച് നാലിനു നീറ്റിലിറങ്ങും. 1952ലെ മല്‍സരത്തിലെ നെഹ്‌റു ട്രോഫി നേടിയ നടുഭാഗം ചുണ്ടനില്‍ തുഴഞ്ഞ ഔസേഫ് തോമസ് മങ്ങാടില്‍ നിന്നു വള്ളത്തിന്റെ നാമധേയം പുതുതലമുറയിലെ തുഴച്ചില്‍ക്കാരനായ ടോണി ടോമി ഏറ്റുവാങ്ങി.
വൈശ്യംഭാഗം ഹോളിക്രോസ് ദേവാലയം, കൊണ്ടാക്കല്‍ സെന്റ് ജോസഫ് പള്ളി, കരിക്കൊട്ടാരം ശിവക്ഷേത്രം, മഠത്തില്‍ മഹാലക്ഷ്മിക്ഷേത്രം, ഭഗവതി പറമ്പ് ശ്രീഭഗവതി ക്ഷേത്രം, ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ഫെറോന പള്ളി, കല്ലംപള്ളി ഭഗവതി ക്ഷേത്രം, തേവലക്കാട് ഗണപതി ക്ഷേത്രം, ചെമ്പകശേരി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച്, ചമ്പക്കുളം സെന്റ് തോമസ് ചര്‍ച്ച് എന്നിവിടങ്ങളില്‍ കൂമ്പിനും നെറ്റിപ്പട്ടത്തിനും സ്വീകരണം നല്‍കി.
















