Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇക്കുറി പാക് പട പൊളിഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 10:33 pm IST
in Cricket

മിസ്ബ ഉല്‍ ഹക്കിന്റെ സ്വീപ് ഷോട്ട്

ബ്രിസ്‌ബെയ്ന്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് ജീവശ്വാസം. പൂള്‍ ബിയില്‍ സിംബാബ്‌വെയ്‌ക്കുമേല്‍ 20 റണ്‍സിന്റെ ചെറുജയം ഉറപ്പിച്ച പാക് പട നേരിയ നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാനെ സിംബാബ്‌വെ 7ന് 235 എന്ന സ്‌കോറിലൊതുക്കി. പക്ഷേ, ബാറ്റ്‌സ്മാന്‍മാര്‍ നിറംകെട്ടപ്പോള്‍ ആഫ്രിക്കന്‍ സംഘം 49.4 ഓവറില്‍ 215ന് ഓള്‍ഔട്ടായി.

നായകന്‍ മിസ്ബ ഉല്‍ ഹക്ക് (73) പേസര്‍മാരായ വഹാബ് റിയാസ്, മുഹമ്മദ് ഇര്‍ഫാന്‍ (നാലു വിക്കറ്റ് വീതം) എന്നിവരുടെ പ്രകടനമാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് പിടിവള്ളിയായ ജയം സമ്മാനിച്ചത്. ഓപ്പണര്‍മാരായ നസീര്‍ ജംഷദിനെയും (1) അഹമ്മദ് ഷെഹ്‌സാദിനെയും (0) തെണ്ടായ് ചതാര മടക്കിയപ്പോള്‍ പാക്കിസ്ഥാന്‍ ഞെട്ടി. പക്ഷേ ക്ഷമയോടെ കളിച്ച മിസ്ബ പാക് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. ഹാരിസ് സൊഹെയ്‌ലും (27) ഉമര്‍ അക്മലും (33) ക്യാപ്ടന് തരക്കേടില്ലാത്ത പിന്തുണ നല്‍കി. ഷാഹിദ് അഫ്രീദി(0) പരാജയപ്പെട്ടു. എങ്കിലും 46 പന്തില്‍ ആറു ഫോറുകളടക്കം 54 റണ്‍സോടെ പുറത്താകാതെനിന്ന വഹാബ് റിയാസിന്റെ അപ്രതീക്ഷിത വെടിക്കെട്ട് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. സിംബാബ്‌വെയ്‌ക്കുവേണ്ടി ചതാര മൂന്നും സീന്‍ വില്യംസ് രണ്ടു വിക്കറ്റുകള്‍ വീതം പിഴുതു.

സിംബാബ്‌വെയുടെ ആരംഭവും മോശമായിരുന്നു. ചാമു ചിബാബയും (9) സിക്കന്ദര്‍ റാസയും (8) ഇര്‍ഫാന്റെ വേഗതയെ വണങ്ങി. എന്നിരുന്നാലും ഹാമില്‍ട്ടണ്‍ മസകാഡ്‌സ- ബ്രണ്ടന്‍ ടെയ്‌ലര്‍ സഖ്യം സിംബാബ്‌വെയുടെ നടുവൊടിയാതെ നോക്കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 52 റണ്‍സ് സ്വരൂപിച്ചു. 29 റണ്‍സെടുത്ത മസകാഡ്‌സയെയും ഇര്‍ഫാന്‍ പറഞ്ഞയച്ചു. പിന്നെ സീന്‍ വില്യംസുമൊത്ത് ടെയ്‌ലര്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടെയ്‌ലറെ (50) മടക്കിയ വഹാബ് റിയാസ് മത്സരഗതി മാറ്റിമറിച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ കളഞ്ഞ സിംബാബ്‌വെ 40 ഓവറില്‍ 8ന് 168 എന്ന സ്ഥിതിയിലേക്കു വഴുതി. ടീമിനെ വിജയതീരം കാണിക്കാന്‍ ക്യാപ്ടന്‍ എല്‍ട്ടന്‍ ചിംഗുംബുര (35) പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വഹാബ് റിയാസ് കളിയിലെ കേമന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.