Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യ ക്വാര്‍ട്ടറിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 09:36 pm IST
inCricket

അര്‍ദ്ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ്‌

പെര്‍ത്ത്: യുഎഇയെ നിഷ്പ്രഭമാക്കി ടീം ഇന്ത്യക്ക് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഇന്നലെ നടന്ന കളിയില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 31.3 ഓവറില്‍ വെറും 102 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ (പുറത്താവാതെ 57), വിരാട് കോഹ്‌ലി (പുറത്താവാതെ 33) എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി.

35 റണ്‍സെടുത്ത ഷൈമാന്‍ അന്‍വറാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. അന്‍വറിന് പുറമെ രണ്ട് പേര്‍ മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. പരിചയസമ്പന്നരായ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഒരിക്കലും മേധാവിത്വം സ്ഥാപിക്കാന്‍ കഴിയാതിരുന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. സിംബാബ്‌വെക്കെതിരെയും അയര്‍ലന്റിനെതിരെയും മികച്ച ബാറ്റിംഗും ബൗളിംഗും കാഴ്ചവെച്ച യുഎഇക്ക് ഇന്നലെ ഇന്ത്യക്കെതിരെ തൊട്ടതെല്ലാം പിഴച്ചു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറിലേക്ക് ഒരു ചുവടുകൂടി വെച്ചു. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തി 25 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ ആര്‍. അശ്വിനാണ് മാന്‍ ഓഫ് ദി മാച്ച്. ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. പരിക്കേറ്റ മുഹമ്മദ് ഷാമിക്ക് പകരം ഭുവനേശ്വര്‍കുമാറാണ് ഇന്ത്യന്‍ നിരയില്‍ കളിച്ചത്.

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. ആകെ മൂന്ന് പേര്‍ മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. ഖുറാം ഖാന്‍ (14), ഷൈമാന്‍ അന്‍വര്‍ (35), ഗുരുഗെ (10) എന്നിവര്‍ക്കു മാത്രമെ യുഎഇ നിരയില്‍ രണ്ടക്കം കടക്കാനായുള്ളു. മത്സരപരിചയം കുറഞ്ഞ യുഎഇ ബാറ്റ്‌സ്മാന്മാര്‍ അശ്വിനും രവീന്ദ്ര ജഡേജക്കും മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 7 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് യുഎഇക്ക് നഷ്ടമായി. നാല് റണ്‍സെടുത്ത ബെരന്‍ഗറിനെ ഉമേഷ് യാദവിന്റെ പന്തില്‍ ധോണി പിടികൂടി. സ്‌കോര്‍ 13-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത അംജദ് അലിയെ ഭുവനേശ്വര്‍കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 28-ല്‍ നില്‍ക്കേ യുഎഇയുടെ മലയാളിതാരം കൃഷ്ണചന്ദ്രനും മടങ്ങി. 27 പന്തുകള്‍ നേരിട്ട് തട്ടിമുട്ടി നാല് റണ്‍സെടുത്ത കൃഷ്ണചന്ദ്രനെ അശ്വിന്‍ റെയ്‌നയുടെ കൈകളിലെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ യുഎഇ വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ യുഎഇ സ്‌കോര്‍ 100 റണ്‍സ് കടക്കുമോ എന്നുപോലു തോന്നിപ്പിച്ചു. എന്നാല്‍ പത്താം വിക്കറ്റില്‍ ഷൈമാന്‍ അന്‍വറും (35) ഗുരുഗെയും (10 നോട്ടൗട്ട്) ചേര്‍ന്ന് നേടിയ 31 റണ്‍സാണ് സ്‌കോര്‍ 102-ല്‍ എത്തിച്ചത്. പത്താമനായാണ് യുഎഇ ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോററായ ഷൈമാന്‍ അന്‍വര്‍ പുറത്തായത്. 49 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 35 റണ്‍സെടുത്ത ഷൈമാന്‍ അന്‍വറെ ഉമേഷ് യാദവ് ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ 10 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാലും രവീന്ദ്ര ജഡേജ അഞ്ച് ഓവറില്‍ 23നും ഉമേഷ് യാദവ് 6.3 ഓവറില്‍ 15 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ലോകകപ്പില്‍ തന്റെ കന്നി അങ്കം കുറിച്ച ഭുവനേശ്വര്‍കുമാര്‍ അഞ്ച് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തി.

103 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് ആദ്യ വിക്കറ്റ് സ്‌കോര്‍ 29-ല്‍ നില്‍ക്കേ നഷ്ടമായി. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്നലെ ആദ്യം മടങ്ങിയത്. 17 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറികളോടെ 14 റണ്‍സെടുത്ത ധവാനെ മുഹമ്മദ് നവീദിന്റെ പന്തില്‍ റോഹന്‍ മുസ്തഫ പിടികൂടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിരാട് കോഹ്‌ലി ഒത്തുചേര്‍ന്നതോടെ അനായാസ വിജയം ടീം ഇന്ത്യക്ക് സ്വന്തമായി. 12.2 ഓവറില്‍ 75 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ രോഹിത്ശര്‍മ്മ അര്‍ദ്ധസെഞ്ചുറിയും നേടി. 48 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സറുമടക്കമാണ് രോഹിതിന്റെ അര്‍ദ്ധശതകം. ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണിത്. 9.1 ഓവറില്‍ 50-ല്‍ എത്തിയ ടീം ഇന്ത്യ 17.5 ഓവറിലാണ് 100 കടന്നത്. കളിയുടെ ഒരു ഘട്ടത്തില്‍പോലും യുഎഇ ബൗളര്‍മാര്‍ക്ക് ടീം ഇന്ത്യയെ വെല്ലുവിളിക്കാന്‍ കഴിഞ്ഞില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.