സത്യം ഒന്നും അതേസമയം പലതുമാണ്. പല തലങ്ങളില്‍നിന്ന് ഒരേ സത്യത്തിന്റെ ഭിന്നവീക്ഷണങ്ങള്‍ സാധിക്കും; ഈ പരമരഹസ്യം പഠിക്കുകയാണ് ശരിയായ കര്‍ത്തവ്യം. അപ്പോള്‍പിന്നെ മറ്റുള്ളവരോടുള്ള എതിര്‍പ്പെല്ലാം വെടിഞ്ഞ്, നമുക്കേവരോടും അപാരമായ സഹാനുഭൂതിയുണ്ടാകും. ലോകത്തില്‍ ആളുകള്‍ പല സ്വഭാവത്തോടുകൂടി ജനിക്കുന്നിടത്തോളംകാലം ഒരേ മതതത്ത്വത്തിന് അനേകതരം സംസ്‌കരണങ്ങള്‍ വേണ്ടിവരുമെന്നു നിശ്ചയം വന്നാല്‍, നമുക്കു പരസ്പരം സഹിഷ്ണുതയുണ്ടാകുമെന്നു തീര്‍ച്ച.
















