Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തുള്ളല്‍ക്കലക്കായി സമര്‍പ്പിച്ച ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2015, 08:25 pm IST
inLifestyle

തുള്ളല്‍കലയുടെ പ്രതാപം അതിന്റെ പ്രൗഢപാരമ്പര്യത്തോടെ വേദികളില്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജീവിതം സമര്‍പ്പിച്ച കലാ ഉപാസകയാണ് വടമണ്‍ ദേവകിയമ്മ.

ദേവകിയമ്മയ്‌ക്ക് ഇന്ന് പ്രായം 72. ഉത്സവവേദികളില്‍ നിറഞ്ഞാടിയിരുന്ന ദേവകിയമ്മയ്‌ക്ക് ഇന്ന് രണ്ടുമണിക്കൂര്‍ നീളുന്ന കഥകള്‍ രംഗത്ത് അവതരിപ്പിക്കാന്‍ പ്രയാസം. എന്നാല്‍ വേദിക്ക് പിന്നില്‍ പിന്നണിപാടുവാനും കുട്ടികളെ പഠിപ്പിക്കാനും യുവജനോത്സവ വേദികളില്‍ ജഡ്ജായുമൊക്കെ ദേവകിയമ്മ സദാ കര്‍മ്മനിരതയാണ്.

തന്റെ ഏഴാമത്തെ വയസ്സുമുതല്‍ ആഭംഭിച്ചതാണ് തുള്ളല്‍കല. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ദേവകിയമ്മ നിറഞ്ഞാടി. കുഴിമതിക്കാട് ഗോപാലപിള്ളയാശാന്റെയും ജാനകിയമ്മയുടെയും മകളാണ്.

കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇവര്‍ കുട്ടിക്കാലംമുതല്‍ നൃത്തരൂപങ്ങള്‍, തിരുവാതിര എന്നിവയില്‍ പ്രാവീണ്യംനേടിയിരുന്നു. ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍ ശീതങ്കന്‍തുള്ളല്‍ എന്നിവ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തുവന്നിരുന്നു. ഇന്നും കലാമണ്ഡലത്തിലും മറ്റും അരമണിക്കൂര്‍ നീളുന്ന കഥകള്‍ രംഗത്ത് അവതരിപ്പിക്കുന്നുണ്ട്. പാട്ടും തുള്ളലും ഒരേസമയം നടത്തേണ്ടുന്ന കലാരൂപമാണ് തുള്ളല്‍.

ശ്വാസതടസ്സമുള്‍പ്പെടെയുള്ള ശാരീരിക അവശതകള്‍മൂലമാണ് ഇന്ന് ഉത്സവവേദികളിലും മറ്റും പ്രത്യക്ഷപ്പെടാന്‍ തയ്യാറാകാത്തതെന്നും ഇവര്‍ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്തുതന്നെ വിവിധ വേഷങ്ങള്‍ക്കായി ചമയമിട്ടിട്ടുള്ള ദേവകിയമ്മ മൂന്നരവയസ്സുള്ളപ്പോള്‍ ഉറിയില്‍ തൂങ്ങിയ ഉണ്ണികൃഷ്ണനായിട്ടാണ് അഭിനയരംഗത്ത് കടന്നുവന്നത്.

എട്ടുവയസ്സുമാത്രം പ്രായമുള്ളപ്പോള്‍ ഇന്ദിരാഗാന്ധി, പി.എസ്. റാവു തുടങ്ങിയ ദേശീയനേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍വച്ച് ലഭിച്ച ഉപഹാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായും പ്രചോദനമായും ഇവര്‍ കാണുന്നു. ഒപ്പം അയ്യപ്പസേവാസംഘം, കാന്‍ഫെഡ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുമായി ചേര്‍ന്നും പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഓട്ടന്‍തുള്ളലിനൊപ്പം ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാന്റെ കീഴില്‍ കഥകളിയും പഠിച്ചു.

പഠനകാലത്ത് പൊതുജനങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നും വളരെയധികം അവഗണനയും നിന്ദയും സഹിക്കേണ്ടിവന്ന ദേവകിയമ്മ പിന്നീട് കേരളമറിയപ്പെടുന്ന തുള്ളല്‍കലാകാരിയായി മാറുകയായിരുന്നു. 1984ല്‍ ‘കലാലയ കലാകേന്ദ്രം’ എന്ന കലാസംഘടനയ്‌ക്ക് രൂപംനല്‍കി.

സംഗീതനാടക അക്കാദമി, കേന്ദ്ര പരിസ്ഥിതിവകുപ്പ് എന്നിവയുടെ ഗ്രാന്റ് ലഭിച്ചിട്ടുള്ള ദേവകിയമ്മ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ സ്ഥിരം വിധികര്‍ത്താവുമാണ്. എന്നാല്‍ മത്സരരംഗത്ത് ഏറെയും തന്റെ ശിഷ്യര്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ വിധികര്‍ത്താവ് സ്ഥാനത്തുനിന്നും സ്വയം ഒഴിഞ്ഞുനില്‍ക്കാറുള്ളതായും ഇവര്‍ പറയുന്നു.

താന്‍ തുള്ളല്‍തൃയങ്ങള്‍ രംഗത്ത് അവതരിപ്പിച്ചിരുന്നു എങ്കിലും ശീതങ്കന്‍ തുള്ളലിലും പറയന്‍ തുള്ളലിലും സ്ത്രീകള്‍ താരതമ്യേന കുറവാണെന്നും ഇവര്‍ പറയുന്നു. ദൂരദര്‍ശനിലും റേഡിയോ പരിപാടികളിലും സ്ഥിരമെത്താറുള്ള ദേവകിയമ്മ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ഓണാഘോഷപരിപാടികളില്‍ നാടന്‍ കലാരൂപങ്ങളും ഓണക്കളികളായ തിരുവാതിര, തുമ്പിതുള്ളല്‍, കുടമൂത്ത്, കോലടി എന്നിവയും നടത്തിവരുന്നു.

കൃഷ്ണന്‍നായര്‍ സംവിധാനംചെയ്ത ‘സത്യം’ എന്ന സിനിമയില്‍ ഓട്ടന്‍തുള്ളല്‍ വേഷത്തില്‍ അഭിനയിക്കാനും കഴിഞ്ഞു. കുറച്ചുനാള്‍ വടമണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കലാഅദ്ധ്യാപികയായി സര്‍ക്കാര്‍ നിയമിച്ചു. ഈ കാലയളവില്‍ തന്റെ കലാപ്രവര്‍ത്തനത്തെ പുച്ഛിച്ചിരുന്നവര്‍ അഭിനന്ദിച്ചതായും ഇവര്‍ ഓര്‍ക്കുന്നു.

1993ലെ കുഞ്ചന്‍നമ്പ്യാര്‍ അവാര്‍ഡ്, നാട്ടരങ്ങ് അവാര്‍ഡ്, ഫോക്‌ലോര്‍ അവാര്‍ഡ്, സോംഗ് ആന്റ് ഡ്രാമ അവാര്‍ഡ് ഇങ്ങനെ നീളുന്നു ഇവര്‍ക്ക് കിട്ടിയ അംഗീകാരങ്ങള്‍. 1997ല്‍ കേരള ഗവര്‍ണറില്‍നിന്നും കലാരംഗത്തെ മികവിന് പ്രത്യേക അവാര്‍ഡും ലഭിച്ചു. ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള ദേവകിയമ്മയ്‌ക്ക് ഈ കലാരൂപം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അഭ്യസിക്കാന്‍ അവസരമുണ്ടാക്കണമെന്നും കലാപഠനം യുവജനോത്സവവേദികളില്‍ അവതരിപ്പിക്കാന്‍ വേണ്ടി മാത്രമാകരുത് എന്നുമാണ് ആഗ്രഹം.

കല്യാണസൗഗന്ധികത്തിലെ ഭീമനും ഹനുമാനും തമ്മിലുള്ള സംവാദമാണ് ഏറെ കാണികള്‍ക്ക് ഇഷ്ടമെന്നതിനാല്‍ ഏറ്റവും കൂടുതല്‍ രംഗത്ത് അവതരിപ്പിച്ചിട്ടുള്ളത് കല്യാണസൗഗന്ധികമാണെന്നും ഇവര്‍ ഓര്‍ക്കുന്നു. സുന്ദരീസ്വയംവരം, സന്താനഗോപാലം, ബാണയുദ്ധം, അയ്യപ്പചരിതം, ഘോഷയാത്ര, ഐരാവതപൂജ, സുഭദ്രാഹരണം എന്നിവയും ഇഷ്ടകഥകളാണ്.

പഴയശൈലിയും മുദ്രയും നവരസങ്ങളും ഉപേക്ഷിച്ച് മത്സരത്തിനുവേണ്ടി തട്ടിക്കൂട്ടുന്ന പ്രവണതയാണ് ഈ രംഗത്ത് ഇന്ന് നിലനില്‍ക്കുന്നതെന്നും ഈ കലാകാരി പറയുന്നു. കലാലയം വാസുദേവന്‍ പിള്ളയാണ് ഭര്‍ത്താവ്. കൂടാതെ തന്റെ അഞ്ചുമക്കളും കലാരംഗത്ത് മാറ്റ് തെളിയിച്ചിട്ടുണ്ട്.

കൊച്ചുമകനായ മനുകൃഷ്ണന്‍ സംസ്ഥാനതലത്തില്‍ ഓട്ടന്‍തുള്ളല്‍ ജേതാവാണ്. പ്രായാധിക്യത്തിലും കലാരംഗത്ത് തുടരുന്ന ദേവകിയമ്മ നെല്‍കൃഷിയിലും പശുവളര്‍ത്തലിലും ആനന്ദം കണ്ടെത്തുന്നുമുണ്ട്. വീട്ടുമുറ്റത്തെ കൊച്ചുകൃഷിത്തോട്ടം നട്ടുനനയ്‌ക്കുവാനും സമയംകണ്ടെത്തുന്ന ദേവകിയമ്മയ്‌ക്കുശേഷം ഓട്ടന്‍തുള്ളലിന്റെ പഴയശൈലി തുടരുന്ന എത്ര കലാകാരന്മാര്‍ രംഗത്ത് ഉണ്ടാകുമെന്ന് കണ്ടുതന്നെ അറിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.