ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്. അദ്ദേഹം എല്ലായിടത്തും എല്ലായ്‌പ്പോഴുമുണ്ട്. പക്ഷേ, നമ്മള്‍ ശുദ്ധാശുദ്ധിയൊക്കെ നോക്കണം. ബാഹ്യശുദ്ധി ആന്തരികശുദ്ധിക്കു വഴിതെളിക്കുന്നു. ഋതുവായിരിക്കുന്ന സമയം മനസ്സ് അസ്വസ്ഥമായിരിക്കും. കൂടാതെ ഗര്‍ഭിണികളെപ്പോലെ ശരീരത്തിനും ക്ഷീണവും മറ്റും അനുഭവപ്പെടും. വിശ്രമം ആവശ്യമാണ്. ഈ സമയം ശരിയായ ഏകാഗ്രതയോടെ പൂജകള്‍ ചെയ്യുവാനോ പ്രാര്‍ത്ഥിക്കുവാനോ പറ്റില്ല. അല്ല, നിങ്ങള്‍ക്കതിനു ശക്തിയുണ്ട്.
സാധിക്കും എങ്കില്‍ പൂജ ചെയ്തുകൊള്ളൂ. ഋതുവായിരിക്കുന്ന സമയം ശരീരത്തില്‍ പല മാറ്റങ്ങളും നടക്കും. ശരീരത്തില്‍ ദുഷിച്ച അണുക്കളാണു അപ്പോഴുള്ളത്. അമ്മ ഈ പറഞ്ഞതു വെളിയില്‍നിന്നു വന്ന ഒരു മോനു വിശ്വാസമായില്ല. അദ്ദേഹം അമേരിക്കയില്‍ തിരിച്ചുചെന്നപ്പോള്‍ ഒരു ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണത്തെക്കുറിച്ചു അറിയാനിടയായി. ഋതുവായിരിക്കുന്ന സ്ത്രീകളെയും അല്ലാത്തവരെയുംകൊണ്ട് ഒരു ചെടിയില്‍ നിന്നും പുഷ്പം പറിപ്പിച്ചു.
സാധാരണ സ്ത്രീകള്‍ പിച്ചിയ പുഷ്പം വാടുവാന്‍ അധികസമയമെടുത്തപ്പോള്‍ ഋതുവായിരിക്കുന്നവര്‍ പറിച്ച പുഷ്പം വേഗം വാടി. ഈ പരീക്ഷണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് ആ മോന് അമ്മ പറഞ്ഞതില്‍ വിശ്വാസം വന്നത്. അമ്മ അനേകംപേരെ കണ്ടിട്ടുണ്ട്. അവരുടെ അനുഭവം വച്ചാണ് അമ്മ പറയുന്നത്. ഇന്നുള്ളവര്‍ക്ക് എന്തും പത്രത്തില്‍ കണ്ടാലേ വിശ്വാസമാകൂ. കുട്ടി വെള്ളത്തില്‍ വീഴുന്നത് കണ്ടുനിന്നയാള്‍ വന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. അപ്പോഴും പറയുന്നത് പത്രത്തില്‍ കാണട്ടെ വിശ്വസിക്കാം എന്നാണ്.
















