Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുംഭ ഭരണി ആഘോഷങ്ങള്‍ക്ക് പതിനെട്ടരകാവുകള്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2015, 10:18 am IST
inThrissur

ചാലക്കുടി: ആറ്റപ്പാടം ശ്രീ വെളുത്തുപറമ്പില്‍ ഭദ്രകാളി-മുത്തപ്പന്‍ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സത്തിന് ഇന്ന് തുടക്കമാക്കും.ക്ഷേത്രം തന്ത്രി സത്യന്‍ ശാന്തി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.രാവിലെ വിശേഷാല്‍ പൂജകള്‍,അഷ്ടദ്രവ്യ കലശാഭിഷേകം,വിവധ ദേശങ്ങളിലെക്ക് പറഎടുപ്പ്,പ്രസാദ ഊട്ട്,വൈകിട്ട് വിവധ ദേശങ്ങളില്‍ നിന്ന തണ്ടിക വരവ്,കുലവിതാന സമര്‍പ്പണം,വിശേഷാല്‍ ദീപാരാധന,ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കമ്മിറ്റിയംഗം ഒ.എസ്.സതീഷിന്റെ പ്രഭാഷണം,രാത്രി എട്ടിന് മാതൃസമിതിയുടെ കുംഭനിലാവ് കലാസന്ധ്യ.

രണ്ടാം ദിവസമായ തിങ്കളാഴ്ച രാത്രി എട്ടിന് പതി ഫോക്ക് അക്കാദമിയുടെ നേതൃത്വത്തില്‍ പ്രസീതയുടെ നാട്ടന്‍ പാട്ടുകള്‍,മൂന്നാം ദിവസമായ ചൊവ്വാഴ്ചയാണ് മഹോത്സവം.നിര്‍മ്മാല്യ ദര്‍ശനം,കലശപൂജ,കലശാഭിഷേകം,9.30 പഞ്ചാരിമേളം,ഉച്ചപൂജ.ഉച്ചത്തിരിഞ്ഞ് മൂന്നിന് കാഴ്ചശിവേലി,കൊരട്ടി രാമനും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം,വൈകിട്ട് മുരിങ്ങൂല്‍ ശ്രീ രാമേശ്വര ക്ഷേത്രത്തില്‍ നിന്ന് തെയ്യം,ശിങ്കാരിമേളം,പാക്കനാര്‍ മേളം എന്നിവയുടെ അകമ്പടിയോടെ താലം വരവ്,ദീപാരാധന,സമൂഹാരാധന,അന്നദാനം,രാത്രി 8.30ന് നാടകം ഗുരുവായൂര്‍ ബന്ധുരയുടെ നാടകം പാഴൂര്‍ പടിപ്പുര.രാത്രി 12.30ന് ദേവിയുടെ എഴുന്നുള്ളിപ്പ്,പന്തിരുനാഴി,ഗുരുതി എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്രം ഭാരവാഹികളായ വി.കെ.സന്തോഷ്,വി.കെരാജന്‍,വി.സി.സിജൂ എന്നിവര്‍ അറിയിച്ചു.

തൃശൂര്‍: ഒല്ലൂക്കര തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ആഘോഷവും അലങ്കാര ഗോപുര സമര്‍പ്പണവും ഇന്നു മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്നു വൈകീട്ട് 6.45ന് വേലകൊട്ടി അറിയിക്കുന്നതോടെ ഭരണി ആഘോഷം ആരംഭിക്കും. ഇന്നു രാവിലെ ഒമ്പതിന് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് ബൈപാസിന് അഭിമുഖമായി പണികഴിപ്പിച്ച അലങ്കാര ഗോപുരം രാധ തമ്പുരാട്ടി ഭഗവതിക്ക് സമര്‍പ്പിക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്് കെ.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭരണി ദിവസമായ 24ന് ക്ഷേത്രത്തിലെ ഗജരാജപത്മം രാജഗോപാലനെ പരിചരിക്കുന്നതിനും സംരക്ഷിക്കുന്നതിനും കഴിഞ്ഞ പത്തുവര്‍ഷമായി നിസ്വാര്‍ഥ സേവനം നല്‍കുന്ന ഡോ. ടി.എസ്.രാജീവനും, 17 വര്‍ഷമായി ഭരണിക്ക് പഞ്ചവാദ്യത്തിനും മേളത്തിനും താളവിസ്മയം തീര്‍ക്കുന്ന ചേലക്കര സൂര്യനെയും സുവര്‍ണമുദ്ര നല്‍കി ആദരിക്കും. പത്രസമ്മേളനത്തില്‍ കമ്മിറ്റി ഭാരവാഹികളായ പി.ശങ്കരന്‍കുട്ടിനായര്‍, സി.ഉണ്ണികൃഷ്ണന്‍, ബാലരാമന്‍, എം.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

പുതുക്കാട്: കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 24ന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. 23ന് വൈകീട്ട് ക്ഷേത്രകമാനസമര്‍പ്പണം നടക്കും. ചടങ്ങിനു മേള കലാകാരന്‍ കൊടകര ഉണ്ണിയെ ആദരിക്കും. തുടര്‍ന്ന് ആനചമയ പ്രദര്‍ശനം നടക്കും. ഭരണി ദിവസം രാവിലെ ദേവീമാഹാത്മ്യപാരായണവും മാനസജപലഹരിയും നടക്കും. തുടര്‍ന്ന് ശ്രീഭൂതബലിയും കിഴക്കൂട്ട് അനിയന്‍ മാരാരുടെ പഞ്ചാരിമേളത്തോടുകൂടി ശീവേലി എഴുന്നള്ളിപ്പും നടക്കും.

ഉച്ചതിരിഞ്ഞ് പുറത്തേക്ക് എഴുന്നള്ളിപ്പും പഞ്ചവാദ്യത്തോടെ കാഴ്ചശീവേലിയും അരങ്ങേറും. വൈകീട്ട് 21 സമുദായങ്ങളില്‍ നിന്നും വേലവരവും രാത്രി തായമ്പകയും നടക്കും. പുലര്‍ച്ചെ നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പില്‍ 16 ദേശങ്ങളില്‍ നിന്നായി 20 ഗജവീരന്മാര്‍ അണിനിരക്കുമെന്നും ഭാരവാഹികളായ കെ.എന്‍.ബാബു, കെ.എം.വിജയരാഘവന്‍, എ.കെ.ശിവദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.