മോസ്‌കോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പുതിയ സൈനിക താവളങ്ങള്‍ പണിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നു റഷ്യ. റഷ്യന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അനറ്റോളി അന്റണോവാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ചില ഭാഗങ്ങളില്‍ ഇടക്കാലത്തു മുറിഞ്ഞു പോയ സാങ്കേതിക സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രതിരോധ മന്ത്രി കഴിഞ്ഞയാഴ്ച ചിലിയും വെനസ്വെലയുമുള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു റഷ്യയുടെ പ്രതികരണം വന്നിരിക്കുന്നത്.















