പറവൂര്‍: കൊടുങ്ങല്ലൂരില്‍നിന്നും തുരുത്തിപ്പുറം പാലംവഴി പുത്തന്‍വേലിക്കരയിലേയ്‌ക്ക് സര്‍വ്വീസ് നടത്താന്‍ സ്വാകാര്യ ബസുകള്‍ക്ക് തൃശ്ശൂര്‍ ആര്‍ടിഎ അനുമതി നല്‍കിയതായി വി. ഡി. സതീശന്‍ എംഎല്‍എ അറിയിച്ചു.
നേരത്തെ പുത്തന്‍വേലിക്കരയില്‍നിന്നും കൊടുങ്ങല്ലൂര്‍ക്കും തിരിച്ചും പ്രൈവറ്റ് ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ ഇത് അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വ്വീസുകള്‍
നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പൊതുജനങ്ങളുടെ ആവശ്യപ്രകാരം കളക്ടര്‍ ചെയര്‍മാരായ തൃശ്ശൂര്‍ ആര്‍ടിഎ ഈ ആവശ്യം പരിഗണിച്ച് കൊടുങ്ങല്ലൂരില്‍നിന്ന് പുത്തന്‍വേലിക്കരയിലേയ്‌ക്ക് സര്‍വ്വീസ് നടത്താന്‍ നിലവിലുള്ള പ്രൈവറ്റ് ബസ്സുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
















