Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രരാബന്ധങ്ങള്‍ക്കിടിലും ശോഭന ജീവിതം നെയ്‌തെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2015, 09:48 am IST
inThrissur

ചാലക്കുടി:പ്രതിസന്ധിയില്‍ തളരാതെ ജീവിത പ്രരാബന്ധങ്ങള്‍ക്ക്  പരിഹാരം കാണുവാന്‍ അവശതകള്‍ മറന്ന് ഇന്നും കൃത്യതയോടെ തന്റെ ജോലിയില്‍ മുഴുകകയാണ് ശോഭന. ചാലക്കുടി ചന്തക്കുള്ളില്‍ നഗരസഭ കെട്ടിടത്തിനോട് ചേര്‍ന്ന് പാട്ടഷീറ്റ് മേഞ്ഞൊരു കൂര. ഇവിടെ മറച്ചിരിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളുടേയും തുരുമ്പെടുത്ത് തുടങ്ങിയ ഗ്രില്ലുകള്‍ക്കിടയിലൂടെയും നോക്കിയാല്‍ വികലാംഗയായൊരു തയ്യല്‍കാരിയെ കാണാം. വെറ്റിലപ്പാറ തോട്ടപറമ്പന്‍ വീട്ടില്‍ ശോഭന എന്ന അമ്പത്തിനാലുകാരി കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി ഇവിടെയുണ്ട്. നഗരസഭ അധികൃതരുടെ കരുണയിലാണ് ഇവിടെ ജോലി ചെയ്യുവാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഇവിടത്തെ വ്യാപാരികള്‍ക്ക് പോലും ഇവര്‍ അപരിചിതയാണ്. മാര്‍ക്കറ്റിലെത്തുന്നവരില്‍ ബഹുഭൂരിഭാഗവും ഇവരേയോ ഇവരുടെ സ്ഥാപനമോ കണ്ടിരിക്കാനിടയില്ല. ജീവിത പ്രാരാബ്ധങ്ങളാണ് ശോഭനയെ ഇവിടെ തളച്ചിട്ടത്. എട്ടാം ക്ലാസ്സ് പഠനത്തിന് ശേഷം വിവാഹിതയായി. മകന് ഒരു വയസ്സായപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. മകനെ വളര്‍ത്തി വലുതാക്കണമെന്ന മോഹമാണ് ഇവരെ തയ്യല്‍കാരിയാക്കിയത്. ഇതിനിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെറിയൊരു ജോലി കിട്ടി.

ശാരീരിക വൈകല്യം ജോലിക്ക് തടസ്സമായപ്പോള്‍ അത് വേണ്ടെന്ന് വച്ചു. പിന്നീട് സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. വികലാംഗര്‍ക്കായുള്ള ഒരാനുകൂല്യവും ലഭിച്ചില്ല. സുമനസ്സുകളുടെ സഹായത്തോടെ ആവശ്യപ്പെടുന്ന സമയത്ത് പൊളിച്ച് നീക്കാമെന്ന ഉപാധിയോടെ മാര്‍ക്കറ്റ് കെട്ടിടത്തോട് ചേര്‍ന്ന് ചെറിയൊരു ഷെഡൊരുക്കി. ലോണെടുത്ത് വാങ്ങിയ തയ്യല്‍മെഷിനും കൂടിയായപ്പോള്‍ അത് ശോഭനയുടെ തയ്യല്‍കടയായി. ജാക്കറ്റുകളും, പെറ്റികോട്ടുകളും, വിരികളും, തലയോണ കവറുകളും ഈ തയ്യല്‍ കടയില്‍ തുന്നി നല്കി. തയ്യല്‍ കേമമായതോടെ ശോഭനയുടെ തയ്യല്‍കട അന്വേഷിച്ച് നിരവധി പേരെത്തി.

കിട്ടുന്ന പണം സ്വരൂപിച്ച് സ്വന്തമായൊരു വീടുവച്ചു. മകനെ വളര്‍ത്തി വലുതാക്കി. ശീതീകരിച്ച ആധുനിക തയ്യല്‍ കടകള്‍ വന്നതോടെ ഇവിടത്തെ തിരക്ക് കുറഞ്ഞു. ഇതോടെ പുതിയ മേഖലയിലേക്ക് തിരിഞ്ഞു. പ്ലാസ്റ്റിക് ചാക്കുകളും, പ്ലാസ്റ്റിക് സഞ്ചികളും ഇവിടെ തയ്യാറാക്കുന്നുണ്ട്. ഓര്‍ഡറുകളനുസരിച്ച് ഇവിടെ സഞ്ചികള്‍ തയ്യാറാക്കി നല്കും. ജാക്കറ്റും മറ്റും തുന്നുന്നതിനായി സ്ഥിരം കസ്റ്റമേഴ്‌സും ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഈ തയ്യല്‍കടയുടെ പ്രവര്‍ത്തന സമയം. കാല്‍മുട്ടില്‍ ഇടക്കിടെയുണ്ടാകുന്ന വേദന തിന്നാണ് മുന്നോട്ട് പോകുന്നത്.  ഇതിനിടെ സാമൂഹ്യവിരുദ്ധരുടെ ഉപദ്രവും ഇവര്‍ക്ക് അസഹനീയമാവുകയാണ്.

തയ്യല്‍മെഷിന്‍ കേടുവരുത്തുക, ഷീറ്റ് മേഞ്ഞ മേല്‍ക്കൂര അടര്‍ത്തിയിടുക തുടങ്ങിയ സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളും ഈ വികലാംഗയെ തളര്‍ത്തുകയാണ്. വാര്‍ദ്ധിക്യ കാലത്ത് സര്‍ക്കാരില്‍ നിന്നും പെന്‍ഷനടക്കമുള്ള എന്തെങ്കിലും ആനുകൂല്യം ലഭിക്കുമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ഏകപ്രതീക്ഷ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ച് ഇതിഹാസ സ്ഥലികള്‍

Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

Kerala

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

പുതിയ വാര്‍ത്തകള്‍

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.