Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പതിനേഴുകാരന് മൂലകോശം ദാനം ചെയ്ത് അജ്മല്‍ മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 10:52 pm IST
inErnakulam

ആലുവ: പതിനേഴുകാരനായ ക്യാന്‍സര്‍ രോഗിക്ക് മൂലകോശം ദാനം ചെയ്ത് എടത്തല കെ.എം.ഇ.എ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി പൊതുസമൂഹത്തിന് മാതൃകയായി. കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയും എടവനക്കാട് മാലിപ്പുറം സ്വദേശിയുമായ അജ്മല്‍ റഹ്മാനാണ് മൂലകോശം ദാനം ചെയ്ത് ക്യാന്‍സര്‍ രോഗിയെ പുതുജീവിതത്തിലേക്ക് നയിച്ചത്.

ഗുരുതരമായ അക്യൂട്ട് ലിംഫോ ബഌസ്റ്റിക്ക് ലുക്കീമിയ ബാധിതനായ 17കാരനാണ് അജ്മല്‍ മൂലകോശം ദാനം ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ സമാനമായ കാരുണ്യപ്രവര്‍ത്തിയിലൂടെ രണ്ട് പേരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു കോളേജില്‍ നിന്നും മൂന്നു പേര്‍ മൂലകോശ ദാനത്തിന് സന്നദ്ധമാവുന്നത്. വിദേശത്ത് നിന്നടക്കമുള്ള നിരവധി അഭിനന്ദന സന്ദേശങ്ങളാണ് കോളേജിലേക്ക് നേരിട്ടും ഇന്റര്‍നെറ്റ് വഴിയും ലഭിച്ചുവരുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ പരപ്പനങ്ങാടി സ്വദേശിയുടെ ഏഴ് മാസം പ്രായമായ കുഞ്ഞിനുവേണ്ടി മൂലകോശ ദാനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ധാത്രി’ കോളേജില്‍ സംഘടിപ്പിച്ച മൂലകോശ ക്യാമ്പിന്റെ സംഘാടകനായിരുന്നു അജ്മല്‍. ഇവിടെ രജിസ്റ്റര്‍ ചെയ്ത 17കാരന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ ഘടകങ്ങളോട് കൂടിയ മൂലകോശത്തിന് അജ്മലിന്റെ സാമ്പിളുമായി ഉണ്ടായ സാദൃശ്യമാണ് ഈ കാരുണ്യപ്രവര്‍ത്തിക്ക് വഴിയൊരുക്കിയത്. പതിനായിരത്തില്‍ ഒരാളിനാണ് മറ്റുള്ളവരുടേതിന് സമാനമായ രക്തത്തിലെ മൂലകോശങ്ങള്‍ ഉണ്ടാകുന്നത്.

ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ലഭിച്ച നിമിഷത്തെ സന്തോഷത്തോടെയാണ് അജ്മല്‍ സ്വീകരിച്ചത്. അജ്മലിന്റെ തീരുമാനത്തെ വീട്ടുകാരും പിന്തുണച്ചതോടെ കഴിഞ്ഞ ദിവസം ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ഡോ. നീരജ് സിദ്ധാര്‍ത്ഥിന്റെ നേതൃത്വത്തില്‍ മൂലകോശദാനം നടന്നു.

കെ.എം.ഇ.എ വിദ്യാര്‍ത്ഥികളായ അക്ഷയ് കൃഷ്ണനും എബിന്‍ സജിയുമാണ് നേരത്തെ മൂലകോശം ദാനം ചെയ്തത്. മൂലകോശം ദാനം ചെയ്ത് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അംഗീകാരവും ആലപ്പുഴ എരമല്ലൂര്‍ സ്വദേശി അക്ഷയ്‌ക്കാണ്. മൂലകോശം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായ വിദ്യാര്‍ത്ഥികളെ ആദരിക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.