Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മന്ത്രി കെ.എം. മാണി സത്യപ്രതിജ്ഞാ ലംഘനം നടത്തി: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 10:18 pm IST
inKottayam

പാലാ: ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചോര്‍ത്തി കോഴയ്‌ക്ക് അവസരമുണ്ടാക്കിയ മന്ത്രി കെ.എം. മാണി ഭരണഘടനയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനം നടത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ആരോപിച്ചു. മന്ത്രിസഭയിലെ പല മന്ത്രിമാരും കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാര്‍ കോഴ കേ സില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം. മാണി രാജിവെയ്‌ക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ച് കൊട്ടാരമറ്റത്ത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ സംബന്ധിച്ച സിഡി. വിജിലന്‍സിന് മുന്‍കൂട്ടി നല്‍കിയ ശേഷമാണ് ബിജു രമേശ് ശബ്ദരേഖ പുറത്തു വിട്ടതെന്ന് സംശയിക്കുന്നതായി വി. മുരളീധരന്‍ പറഞ്ഞു. കെ.എം. മാണി പറയുന്നതുപോലെ യല്ല, ശാസ്ത്രീയമായ ശബ്ദപരിശോധന നടത്തിയാല്‍ ഈ മന്ത്രിസഭയിലെ പല മന്ത്രിമാരും പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്കറിയാം. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായും മുരളീധരന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ അതിരുകടക്കുന്നുവെന്നു പറയുന്ന കെ.എം. മാണി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയ്‌ക്കുനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത് നടക്കില്ലെന്നും അതിനുവെച്ച വെള്ളം വാങ്ങി വെയ്‌ക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അഴിമതി മറയ്‌ക്കാന്‍ മാണി സഭയുടെയും ഇടതുപക്ഷത്തിന്റെയും സഹായം തേടിയിരിക്കുകയാണ്. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച സഭാനേതൃത്വം അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്. സഭ വിചാരിച്ചാല്‍ ജനങ്ങളുടെ പ്രതികരണം മാറില്ല. സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ മിണ്ടാതിരുന്ന സഭയാണ് അഴിമതിക്ക് പിന്തുണ നല്‍കി രംഗത്തു വന്നിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കെ.എം. മാണി വിലയ്‌ക്ക് വാങ്ങിയിരിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കോഴ വാങ്ങല്‍ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. കെ.എം. മാണി കോഴ വാങ്ങിയെന്നും രാജിവെയ്‌ക്കണമെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആവശ്യപ്പെടുമ്പോള്‍ കോഴ വാങ്ങിയില്ലെന്ന് ഒരാള്‍ മാത്രമാണ് പറയുന്നത്. ബിജെപിയും യുവമോര്‍ച്ചയും സമരം നടത്തുന്നത് അഴിമതിക്കെതിരെയാണ്. ഇടതുപക്ഷത്തിന്റെ സോളാര്‍ സമരം പോലെ ഒത്തുതീര്‍പ്പിനല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുത്തു. യുവമോര്‍ച്ച നേതാക്കളായ അഡ്വ. പി. സുധീര്‍, അഡ്വ. ആര്‍. എസ്. രാജീവ്, അഡ്വ. ഷൈജു, രതീഷ് ചെങ്കിലാത്ത്, ലിജിന്‍ ലാല്‍, ജയകൃഷ്ണന്‍ ഡി, ലിജോ ജോസഫ്, എസ്. രതീഷ്, മഹേഷ് ചന്ദ്രന്‍, എസ്. ശ്രീരാജ്, ബിജെപി നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി, അഡ്വ. എസ്. ജയസൂര്യന്‍, പി.പി. നിര്‍മ്മലന്‍, എന്‍. ഹരി, റ്റി. ആര്‍. നരേന്ദ്രന്‍, എന്‍. കെ. ശശികുമാര്‍, എം.ബി. രാജഗോപാല്‍, കെ.എന്‍. മോഹനന്‍, ജി. രഞ്ജിത്ത്, കെ.ജി. ഗിരീഷ് കുമാര്‍, റ്റി.ഡി. ബിജു, സെബാസ്റ്റ്യന്‍ ജോസഫ്, അഖില്‍ രവീന്ദ്രന്‍, അനൂപ് പയ്യപ്പാടി, മണി മൂലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

Kerala

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.