Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 709-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 09:18 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: ബ്രഹ്മം സ്വയം അനന്തവിഹായസ്സാണെന്ന് കരുതുന്നു. ബ്രഹ്മം അതാണല്ലോ! ആ അനന്തത്തില്‍ത്തന്നെയാണ് വിശ്വപുരുഷനായി അതില്‍ അനേകം ലോകങ്ങള്‍ നിലകൊള്ളുന്നത്. എന്നാല്‍ ഇവയൊന്നും ബ്രഹ്മഭിന്നമല്ല. ഇവയെല്ലാം ബ്രഹ്മം തന്നെയാകുന്നു. ലോകമെന്ന കാഴ്ച, ഭ്രമക്കാഴ്ചയാണ്.

മരുഭൂമിയിലെ കാനല്‍ജലം നോട്ടത്തില്‍ ശരിക്കുള്ള ജലം പോലെ തന്നെയാണല്ലോ! അത് ഉണ്ടെന്നുള്ള തോന്നലിന്റെ സത്യം നമുക്കറിയാം. രാമന്‍ ചോദിച്ചു: ഭഗവന്‍, എപ്പോഴാണ് ബ്രഹ്മത്തില്‍ സൃഷ്ടിയവബോധം ഇല്ലാതിരിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മത്തില്‍, അനന്തബോധത്തില്‍ സൃഷ്ടിയെന്ന സങ്കല്‍പ്പം ഇപ്പോഴും ഇപ്പോഴും ഉണ്ട്. സൃഷ്ടിയും അതിന്റെ അഭാവവും ബ്രഹ്മത്തില്‍ ഇപ്പോഴും ഉണ്ടെന്നു പറയുമ്പോഴും അവ രണ്ടും രണ്ടു വ്യതിരിക്തമായ രണ്ടസ്തിത്വങ്ങളായല്ല ബ്രഹ്മത്തില്‍ നിലകൊള്ളുന്നത്. അങ്ങനെ നോക്കുമ്പോള്‍ മറ്റൊരു വീക്ഷണത്തില്‍ അവ ബ്രഹ്മത്തില്‍ നിലകൊള്ളുന്നില്ല എന്ന് വേണമെങ്കില്‍ പറയാം.

കാറ്റില്‍ ചലനമെന്നതുപോലെ സഹജസ്വഭാവമായതിനാല്‍ ബ്രഹ്മം സൃഷ്ടിയെ വേറിട്ട് അറിയപ്പെടേണ്ട വസ്തുവായി അറിയുന്നില്ല എന്ന് പറയാം. അതിനാല്‍ സൃഷ്ടിക്ക് ആദിയന്തങ്ങള്‍ ഇല്ല. അതാണ് ബ്രഹ്മം.

‘പൂര്‍ണ്ണ പ്രബുദ്ധതയെ പ്രപിച്ചിട്ടില്ലാത്തപ്പോള്‍, ഈ വാക്കുകള്‍ മാത്രം കേട്ട് ഉള്ളിലൊരു ഉണര്‍വ്വ് നിറയുമ്പോള്‍ നിന്നില്‍ ഒരാപേക്ഷിക ദ്വന്ദം അല്ലെങ്കില്‍ നാനാത്വം അനുഭവമായി അങ്കുരിക്കുന്നുണ്ട്. അത് അദ്വയമായ ബ്രഹ്മമാകുന്നു.’ യാതൊന്നും ഇവിടെ നിലകൊള്ളുന്നില്ല. അതിനാല്‍ വസ്തുക്കളെപ്പറ്റിയുള്ള ധാരണകള്‍ക്കും സാംഗത്യമില്ല. ആത്മാവല്ലാതെ യാതൊന്നുമില്ല, ആത്മാവ് വസ്തുക്കളെ അവബോധിക്കുന്നുമില്ല.

മൂന്നു ലോകങ്ങളിലും കാണപ്പെടുന്നവ എപ്പോഴും കാണപ്പെടുന്നു. എന്നാല്‍ അത് പരമപ്രശാന്തമായ ബ്രഹ്മമാകുന്നു. അതില്‍ വൈവിദ്ധ്യത ഇല്ലേയില്ല. പൂര്‍ണ്ണപ്രബുദ്ധതയുടെ അഭാവമാണ് വൈവിദ്ധ്യതയെ പ്രകടമാക്കുന്നത്. പൂര്‍ണ്ണ പ്രബുദ്ധന് വേദശാസ്ത്രങ്ങളോ യമനിയമങ്ങളോ ആവശ്യമില്ല. കാരണം ‘ഞാന്‍’ എന്ന പരിമിതികൊണ്ടുണ്ടാവുന്ന ദ്വന്ദാനുഭവങ്ങളോ നാനാത്വമോ അപ്പോളില്ല.

രാമന്‍ ചോദിച്ചു: പരം പൊരുളില്‍ ‘ഞാന്‍’ എന്നൊരു ധാരണ ഉദയം ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു? വസിഷ്ഠന്‍ പറഞ്ഞു: ബോധത്തില്‍ ‘ഞാന്‍’ ഉദിക്കുമ്പോള്‍ അനന്തവിഹായസ്സെന്ന സങ്കല്‍പ്പം അതോടൊപ്പം ഉണ്ടാവുന്നു. അതേത്തുടര്‍ന്ന് കാലദേശധാരണകളും വിഭജനാത്മകതയും വൈവിദ്ധ്യതയും ഉണ്ടാവുകയായി. അങ്ങനെയാണ് ‘ഞാനിവിടെയുണ്ട്’, ‘ഞാനിവിടെയില്ല’ എന്നിത്യാദി ചിന്തകള്‍ ഉദിക്കുന്നത്. ഇവയെല്ലാം ഉണ്ടാവുമ്പോള്‍ ‘ഞാന്‍’, സൂക്ഷ്മങ്ങളായ മൂലഘടങ്ങളെപ്പറ്റി ബോധവാനാകുന്നു. അതില്‍ നിന്നും ലോകമെന്ന അനുഭവം ഉല്‍പ്പന്നമാകുന്നു.

അങ്ങനെ ബ്രഹ്മത്തില്‍ നിന്നും അനന്തബോധം ഭാവപ്പകര്‍ച്ചയാര്‍ന്നതുപോലെ ബ്രഹ്മേതരമായ ലോകാനുഭവം ആപേക്ഷികമായി ഉണ്ടാവുന്നു. ഇത് സത്യമല്ല. ഉണ്മയായി ഉള്ളത് അനന്തബ്രഹ്മം മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.