Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ലീഗ് അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 09:40 am IST
inKannur

തളിപ്പറമ്പ്: അക്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയുണ്ടായ അക്രമത്തില്‍ എസ്‌ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ പട്ടുവം അരിയിലില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ 19 ന് അരിയില്‍ സ്വദേശി കരക്കാടന്‍ ബാബുവിനെ അക്രമിച്ച കേസില്‍ പ്രതിയായ അരിയിലിലെ യൂത്ത് ലീഗ് നേതാവ് ഷഫീഖിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അക്രമണമുണ്ടായത്.

സംഭവത്തില്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ജെ.ബിനോയ്(40), സീനിയര്‍ സിപിഒമാരായ ടി.പി.രാഘവന്‍(48), എം.ഇ.ജോര്‍ജ്ജ്(48), പി.രവീന്ദ്രന്‍(41), എം.വി.ചന്ദ്രന്‍(42), കെ.മുഹമ്മദലി(48), എം.പി.ജോണ്‍സണ്‍(48), വനിതാ സിപിഒ ഷീന പി.ചന്ദ്രന്‍(27) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30 ഓടെ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അരിയിലിലെ ഷഫീഖിന്റെ വീട്ടിലെത്തിയതായിരുന്നു.

പോലീസ് വീട്ടിലെത്തിയതോടെ പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖിനെ പോലീസുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. പ്രതിയെ ജീപ്പില്‍ കയറ്റാന്‍ അനുവദിക്കാതെ വീട്ടിലുണ്ടായിരുന്നവരും ഒരുസംഘം ലീഗ് പ്രവര്‍ത്തകരും സംഘടിച്ചെത്തി പോലീസിനെ തടയുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു. എസ്‌ഐ ബിനോയിയെ ഈ സംഘം റോഡില്‍ തള്ളിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിച്ചു.. ഏകദേശം 15 മിനുട്ടോളം സമയം മുസ്ലീംലീഗ് സംഘം പോലീസുകാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് ഷഫീഖിനെ വണ്ടിയില്‍ കയറ്റി പോലീസ് സംഘം സ്ഥലം വിട്ടത്.

അരിയിലില്‍ സിപിഎം സംഘം കൊലപ്പെടുത്തിയ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ സഹോദരനാണ് ഫഷീഖ്. പോലീസ് അക്രമത്തില്‍ ഷഫീഖിന്റെ മാതാവ് ആത്തിക്ക(60) അടക്കം ഏതാനും ലീഗുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയും ചെയ്തതിന് 25 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.