അമ്പലപ്പുഴ: അമ്പലപ്പുഴയിലും കരൂര്‍ ഭാഗത്തും സമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കരൂര്‍ പള്ളിപ്പറമ്പില്‍ മഹേഷ്‌കുമാറി (36)നാണ് മര്‍ദ്ദനമേറ്റത്. പ്രദേശത്തെ ഗുണ്ടാസംഘങ്ങളില്‍പ്പെട്ട റെജികുമാര്‍, വിപിന്‍, രമേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. അമ്പലപ്പുഴ ക്ഷേത്രത്തിലെ കളഭമഹോത്സവത്തിലും ഇതേസംഘം സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതാണ് മഹേഷിനെ അക്രമിക്കാന്‍ കാരണം.
















