മുന്‍തിരുശ്ശരീരം മാറി, ഞങ്ങള്‍ക്കിനിയും ഗുരുവില്ല, ആരോരുമില്ല എന്നു കണ്ണുനീരൊഴുക്കിയ പലരുണ്ട്. ആ പറയകുലത്തില്‍ ജന്മമെടുക്കയാല്‍ പറയന്റെ പുറകെപോയവരെയെല്ലാം പരിഹസിക്കുകയായിരുന്നു പലരുടെയും ജോലി.
അങ്ങനെ പരിഹസിച്ചവരൊക്കെ ഇന്ന് ഇതില്‍ അംഗങ്ങളായി വരികയും സഹകരിക്കുകയും അതിശയം പറയുകയും ചെയ്യുന്നു. അപ്പോള്‍ വെറും പറയന്‍ അല്ലായിരുന്നു, പറയനെന്നുള്ള നാമം പരിഹാസമുള്ളതല്ല.
പരമാത്മാവ് പറയനായി ജന്മമെടുക്കുകയാല്‍ പരിഹാസം മാറ്റി പരമാനന്ദം തരുവാനുള്ള കഴിവ് ആ പരമാത്മാവിനുണ്ടായിരുന്നുവെന്നുള്ള പരമാര്‍ത്ഥം വെളിപ്പെടുത്തുകയാണ്.
സമ്പാദകന്‍
















