Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തമ്മനത്തെ കൊച്ചിന്‍ മെട്രോ ബാര്‍ അടച്ചുപൂട്ടി; ജനകീയ സമരം വിജയത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 11:10 pm IST
inErnakulam

കൊച്ചി: ഒരു നാട് ഒന്നടങ്കം സമരത്തിനിറങ്ങിയിട്ടും അധികൃതരുടെ ഒത്താശയോടെ പ്രവര്‍ത്തനം തുടര്‍ന്ന തമ്മനം ലേബര്‍ കോളനി റോഡിലെ കൊച്ചിന്‍ മെട്രോ ബാര്‍ അടച്ചുപൂട്ടി. നാട്ടുകാരുടെ നേതൃത്വത്തില്‍ കൊച്ചിന്‍ മെട്രോ ബാര്‍ വിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ വി. എ. ഫ്രാന്‍സിസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എക്‌സൈസ് കമ്മീഷണറുടെ നടപടി. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. വി. രാജുവിന്റെ നേതൃത്വത്തിലാണ് ബാര്‍ പൂട്ടിയത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് യാതൊരു അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ സ്വാധീനമുപയോഗിച്ച് അനധികൃതമായി അഞ്ചുവര്‍ഷത്തെ കാലാവധിയില്‍ ത്രീസ്റ്റാര്‍ ക്ലാസിഫിക്കേഷനിലാണ് ബാര്‍ തുറന്നിരുന്നത്. ക്ലാസിഫിക്കേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഇവിടെ ത്രീസ്റ്റാര്‍ സൗകര്യങ്ങളുണ്ടാക്കി ക്ലാസിഫിക്കേഷന്‍ പുതുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട ബാറുടമ കെട്ടിടത്തില്‍ ഹോട്ടലും റസ്റ്റോറന്റും ഇല്ലാതെ മദ്യക്കച്ചവടം മാത്രമാണ് നടത്തിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പരിസര പ്രദേശങ്ങളിലെ മറ്റ് ബാറുകള്‍ പൂട്ടിക്കിടന്നതിനാല്‍, മദ്യപരുടെ തിരക്കിയതിനെത്തുടര്‍ന്ന് ഹോട്ടലിന്റെ ചുറ്റുമതിലിലും മുറ്റത്തുമൊക്കെയായി മദ്യവില്‍പ്പന നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 6 മുതല്‍ വിവിധ രാഷ്‌ട്രീയ കക്ഷികളും യുവജന-സാംസ്‌കാരിക സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ചേര്‍ന്ന് കൊച്ചിന്‍ മെട്രോ ബാര്‍ വിരുദ്ധ സമിതി രൂപീകരിച്ച് നിയമ-സമര പോരാട്ടങ്ങള്‍ ആരംഭിച്ചത്.

ബാര്‍ വിരുദ്ധ സമിതി എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ ഹര്‍ജി എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച സമയത്തിനുള്ളില്‍ ഹര്‍ജി തീര്‍പ്പാക്കാത്തതിനെത്തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബാര്‍ വിരുദ്ധ സമിതി വീണ്ടും ഹൈക്കോടതിയെ സമീപിച്ച കാലയളവിലാണ് എക്‌സൈസ് കമ്മീഷണര്‍ ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തതായി ഉത്തരവിട്ടത്. ബാര്‍ വിരുദ്ധ സമിതിയുടെ ധര്‍ണ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കൊച്ചിന്‍ മെട്രോ ഹോട്ടല്‍ ലിമിറ്റഡില്‍ ഇപ്പോള്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മദ്യവില്‍പ്പന മാത്രമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിനോടനുബന്ധിച്ച് തമ്മനം ജംഗ്ഷനില്‍നിന്ന് ബാറിനു മുന്നിലേക്ക് പ്രകടനവും സമരപ്പന്തലില്‍ പൊതുയോഗവും നടന്നു. മെട്രോ ബാര്‍ വിരുദ്ധ സമിതി രക്ഷാധികാരിയും കൗണ്‍സിലറുമായ അഡ്വ.എന്‍. എ. ഷഫീഖിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനതാദള്‍ ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ. ഡി. വിന്‍സന്റ്, കെ. എന്‍. ലെനിന്‍, ബക്കര്‍ മാഷ്, സമദ് കുരുവിള മാത്യൂസ്, സാദിഖ്, കെ. ജെ. സുധീര്‍, ടി. എച്ച്. താഹ, കെ. എ. റിയാസ്, രാജേഷ് തമ്മനം എന്നിവര്‍ സംസാരിച്ചു. വി. എ. ഫ്രാന്‍സിസ് സ്വാഗതവും ആര്‍.മോഹന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.