Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 699-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 07:13 pm IST
inSamskriti

വാല്‍മീകി പറഞ്ഞു: നിര്‍വാണത്തെപ്പറ്റിയുള്ള ഈ പ്രഭാഷണം അവസാനിപ്പിച്ച ശേഷം വസിഷ്ഠന്‍ കുറച്ചു നേരം മൗനമവലംബിച്ചു. സഭാവാസികള്‍ എല്ലാവരും തന്നെ നിര്‍വികല്‍പ്പസമാധിയില്‍ അല്ലെങ്കില്‍ ധ്യാനലീനരായി അവിടെയിരുന്നു.

ആകാശത്ത് സന്നിഹിതരായിരുന്ന മുനിവൃന്ദം മുഴക്കിയ ആഹ്ലാദനാദം എല്ലായിടത്തും അലയടിച്ചു. വാനത്തുനിന്നും പുഷ്പവൃഷ്ടിയോടെ ഗന്ധര്‍വ്വന്മാര്‍ അവരുടെ ദുന്ദുഭിമുഴക്കിയും പാടിയും ആഘോഷിക്കുകയുണ്ടായി.

സിദ്ധന്മാര്‍ ഇങ്ങിനെ പറഞ്ഞു: ‘ഈ യുഗാരംഭം മുതല്‍ ഞങ്ങള്‍ മോക്ഷമാര്‍ഗ്ഗത്തെ പ്രതിപാദിക്കുന്ന അനേകം പ്രഭാഷണങ്ങള്‍ കേട്ടിരിക്കുന്നു. എന്നാല്‍ ഈ ദിവ്യഭാഷണത്തിനെപ്പോലെ മറ്റൊന്നില്ല.’ കുട്ടികളും മൃഗങ്ങളും പോലും ഈ മഹാമുനിയുടെ വാക്കുകള്‍ കേട്ടാല്‍ മുക്തിപദത്തെ പ്രാപിക്കാന്‍ പര്യാപ്തരാവും!

ദശരഥ മഹാരാജാവ് പറഞ്ഞു: ഭഗവന്‍, അങ്ങയെ പൂജിച്ച് ആദരിക്കാന്‍ ലോകത്തുള്ള യാതൊന്നുകൊണ്ടും കഴിയില്ല. എങ്കിലും എന്റെ എളിയ പ്രാര്‍ത്ഥന കേട്ടാലും അനൗചിത്യം എന്ന് വിചാരിക്കരുതേ. ഞാനും എന്റെ കുലവും അങ്ങയെ ഞാനാര്‍ജ്ജിച്ചിട്ടുള്ള എല്ലാ പുണ്യവും പവിത്രതയും അങ്ങേയ്‌ക്ക് മുന്നില്‍ അര്‍പ്പിക്കുന്നു. ഇതെല്ലാം അങ്ങയുടേതാണ് മഹാമുനേ. ഇനിയുള്ള ഞങ്ങളുടെ കര്‍മ്മധര്‍മ്മങ്ങള്‍ എന്തെന്ന് കല്‍പ്പിച്ചാലും.

വസിഷ്ഠന്‍ പറഞ്ഞു: മഹാരാജാവേ, അങ്ങയുടെ ഉപചാരവാക്കുകള്‍ നാമിതാ സ്വീകരിച്ചിരിക്കുന്നു. എനിക്കത് മതി. രാജ്യഭാരം വഹിക്കാന്‍ കഴിവുള്ളത് അങ്ങേയ്‌ക്കാണ്.

രാമന്‍ പറഞ്ഞു: ഭഗവന്‍, ഞാന്‍ അങ്ങേയ്‌ക്ക് എന്താണ് സമര്‍പ്പിക്കേണ്ടത്? ഞാന്‍ അങ്ങയുടെ കാല്‍ക്കല്‍ സ്വയം അര്‍പ്പിക്കുന്നു.

രാമനെത്തുടര്‍ന്നു ലക്ഷ്മണാദിസഹോദരന്മാരും മഹര്‍ഷിയെ നമസ്‌കരിച്ചു. തുടര്‍ന്നു ദൂരെ ദേശങ്ങളില്‍നിന്നു വന്നിട്ടുള്ള മറ്റു രാജാക്കന്മാരും അതിഥികളും മഹര്‍ഷിയെ നമസ്‌കരിച്ചു.

വസിഷ്ഠമുനിയെ അവര്‍ പൂക്കള്‍ കൊണ്ട് മൂടി.

ഇതെല്ലാം കഴിഞ്ഞപ്പോള്‍

വസിഷ്ഠന്‍ പറഞ്ഞു: മാമുനിമാരേ, ഞാന്‍ ചെയ്ത പ്രഭാഷണത്തിലെന്തെങ്കിലും തെറ്റുകുറ്റങ്ങളൊ കുറവുകളോ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ തുറന്നു പറഞ്ഞാലും.

മുനിവര്യന്മാര്‍ പറഞ്ഞു: മഹാമുനേ, അങ്ങയുടെ വാക്കുകളില്‍ ഒന്നുപോലും അനുചിതമെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല.

ഒരൊറ്റ ശ്രുതിയില്‍പ്പോലും പിഴവില്ല. അത്യുന്നതമായ ചിന്തകളില്‍മാത്രം വിഹരിക്കുകയായിരുന്നു ഈ പ്രഭാഷണം. ഞങ്ങളുടെ മനസ്സുകളും ഹൃദയങ്ങളും മൂടിക്കെട്ടിയിരുന്ന അജ്ഞാനപടലങ്ങളെ ഒറ്റയടിക്കു നിര്‍മ്മൂലം ഇല്ലാതാക്കാന്‍ അങ്ങേയ്‌ക്ക് സാധിച്ചു. അങ്ങ് ഞങ്ങളുടെ ഹൃദയകമലങ്ങളെ വിടര്‍ത്തി. അങ്ങയെ ഞങ്ങള്‍ നമസ്‌കരിക്കുന്നു. അങ്ങാണ് ഞങ്ങള്‍ക്ക് ഗുരു.

ഇങ്ങിനെ പറഞ്ഞു മുനിമാര്‍ ഒരേസ്വരത്തില്‍ വസിഷ്ഠനോടു നമോവാകം ചൊല്ലി, പൂക്കള്‍ അര്‍പ്പിച്ചു.

അവിടെക്കൂടിയിരുന്ന മുനിമാര്‍ ദശരഥനെയും പുകഴ്‌ത്തി സംസാരിച്ചു. രാമന്റെ മഹിമയും വാഴ്‌ത്തി. രാമനെയും സഹോദരന്മാരെയും വണങ്ങി. വസിഷ്ഠനെയും വിശ്വാമിത്രനെയും വാഴ്‌ത്തി. അവരുടെ കൃപയൊന്നുകൊണ്ട് മാത്രമാണല്ലോ അവിദ്യാനിര്‍മ്മാര്‍ജ്ജനപ്രദമായ ഈ പ്രഭാഷണം ഇവിടെ നടക്കാനിടയായത്. വീണ്ടും വീണ്ടും ആ സത്സംഗസഭ വസിഷ്ഠന്റെ അപദാനങ്ങള്‍ വാഴ്‌ത്തി അദ്ദേഹത്തെ വീണ്ടും വീണ്ടും നമസ്‌കരിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.