Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് മെഡിക്കല്‍ കോളേജ് സ്വാശ്രയകോളേജ് തന്നെയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 11:25 pm IST
inPalakkad

പാലക്കാട്: പട്ടികജാതി വകുപ്പിന്റെ പണം ഉപയോഗിച്ച് ആരംഭിച്ച പാലക്കാട്ടെ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മേഖലയിലെ സ്വാശ്രയകോളേജ് തന്നെയെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. കോളേജ് നിയമനത്തിലെ അധികാരികളുടെ ഇരട്ടത്താപ്പ് ഈ ആരോപണം ശരിവെക്കുന്നതാണെന്ന് കെജിഎംഒ യുടേതായി ഇറങ്ങിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങളെ മെഡിക്കല്‍ കൗണ്‍സിലിനു(എംസിഐ) മുമ്പില്‍ കാണിച്ച് കോളേജ് തുടങ്ങുന്നതിനുളള അനുമതി നേടിയെടുക്കുകയും തുടര്‍ന്ന് എംസിഐ സന്ദര്‍ശനവേളയില്‍ മാത്രം പ്രത്യക്ഷപ്പെടുകയും അല്ലാത്ത ദിവസങ്ങളില്‍ അന്യ സംസ്ഥാനങ്ങളിലടക്കം പ്രാക്ടീസ് ചെയ്യുകയും ഹാജര്‍ പുസ്തകത്തില്‍ തുടര്‍ച്ചയായി ഒപ്പിട്ട് ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന ജീവനക്കാരുളള തട്ടിക്കൂട്ട് സ്ഥാപനത്തിലേക്ക് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെയും വലിച്ചിഴക്കുവാനാണ് അധികാരികള്‍ ശ്രമിച്ചതെന്ന് നോട്ടീസില പറയുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്‌ക്ക് ആളെ തികയ്‌ക്കാന്‍ സഹകരിക്കാം എന്ന് മൗനസമ്മതം മൂളുവാന്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ തയ്യാറായത് പാലക്കാട് നല്ലൊരു ആശുപത്രി സമീപ ഭാവിയില്‍ ഉയര്‍ന്നുവരും എന്ന പ്രതീക്ഷയോടെയാണ്.എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളത്രയും നടത്തിയത്.

ഗവണ്‍മെന്റ് സ്ഥാപനത്തിലേക്ക് പിഎസ്‌സി മുഖേനയല്ല നിയമനം നടത്തിയത്. റിട്ടയര്‍ ചെയ്ത ഉദേ്യാഗസ്ഥര്‍ക്ക് ചേക്കേറാനുളള ലാവണമാക്കി മെഡിക്കല്‍ കോളേജിനെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡോക്ടറെ പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതും റിട്ട. ഉദേ്യാഗസ്ഥനെ സ്‌പെഷ്യല്‍ ഓഫീസര്‍ ആക്കിയതും. 170 ഓളം ഡോക്ടര്‍മാര്‍ രേഖകളിലുണ്ടെങ്കിലും അതില്‍ 40 ല്‍ താഴെ പേര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനുളള സൗകര്യമേ ജില്ലാ ആശുപത്രയിലുളളു.

റേഡിയോളജി, പാത്തോളജി, മൈക്രോബയോളജി മുതലായ വിഭാഗങ്ങളില്‍ നിരവധി ഡോക്ടര്‍മാര്‍ രേഖകളില്‍ ഉണ്ട്. ഇവരുടെ സേവനം ലഭ്യമായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് സ്‌കാനിങ്ങും ബയോപ്‌സിയും അടക്കമുളള പരിശോധനകളും തികച്ചും സൗജന്യമായി ലഭ്യമാക്കാന്‍ കഴിയുമായിരുന്നു. മെഡിക്കല്‍ കോളേജ് നിലവില്‍ വരുമ്പോള്‍ നഴ്‌സുമാരടക്കമുളളള അനുബന്ധ ജീവനക്കാരുടെ നൂറുകണക്കിന് തസ്തികകള്‍ ആവശ്യമാണെങ്കിലും ഈ തസ്തികകളൊന്നും നിലവില്‍ വന്നിട്ടില്ല.

ക്രമവിരുദ്ധമായി ജൂനിയര്‍ ഡോക്ടര്‍മാരെ ഉന്നത പദവികളില്‍ തിരുകിക്കയറ്റിയതിനുശേഷം ആരോഗ്യവകുപ്പിലെ ദീര്‍ഘകാല ചികിത്സാ പരചയവും ബിരുദാനന്തരബിരുദവും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും ഉളള ഡോക്ടര്‍മാരെ ഇവര്‍ക്ക് കീഴില്‍ ജോലിയെടുക്കുന്നവരായി തരംതാഴ്‌ത്തി എംസിഐ ക്കു മുമ്പില്‍ കാണിക്കാന്‍ അധികാരികള്‍ ശ്രമിച്ചുവെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.

ഇത് ചോദ്യം ചെയ്തതതിന് എംസിഐ പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറായി എത്തിയ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെ അവഹേളിച്ച് മടക്കിവിടുന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചത്. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുളള നിയമനങ്ങള്‍ക്ക് പിന്നില്‍ വ സ്ഥാപിത താല്‍പ്പര്യങ്ങളും അഴിമതിയും ഉണ്ടോ എന്ന ചോദ്യം ഇതുമായി കൂട്ടിവായിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.