Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസീസിന് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യ പൊരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 09:41 pm IST
in Cricket

സിഡ്‌നി: ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. 7 വിക്കറ്റ് നഷ്ടത്തില്‍ 572 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സുമായി രോഹിത് ശര്‍മ്മയും 31 റണ്‍സുമായി ലോകേഷ് രാഹുലുമാണ് ക്രീസില്‍.

348ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (117) സെഞ്ചുറിയുടെയും അര്‍ദ്ധസെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സന്റെയും ഷോണ്‍ മാര്‍ഷിന്റെയും ജോ ബേണ്‍സിന്റെയും കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. പരമ്പരയിലെ നാലാം സെഞ്ചുറിയും കരിയറിലെ എട്ടാം ശതകവുമാണ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഇന്നലെ സ്വന്തമാക്കിയത്.

ഇതോടെ പരമ്പരയിലെ നാലാം ടെസ്റ്റിലും സ്മിത്ത് സെഞ്ചുറി നേടി. ഡോണ്‍ ബ്രാഡ്മാനും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് സ്മിത്ത്. ബ്രാഡ്മാന്‍ 1931-32 കലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ജാക്ക് കല്ലിസ് 2003-04-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയുമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. സ്മിത്തിന് പുറമെ ആദ്യദിനം ഡേവിഡ് വാര്‍ണര്‍ (101) സെഞ്ചുറിയും ക്രിസ് റോജേഴ്‌സ് (95) അര്‍ദ്ധസെഞ്ചുറിയും നേടിയിരുന്നു. പരമ്പരയിലെ നാല് ടെസ്റ്റിലും ഓസീസ് ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 500 കടന്നു എന്നതും ശ്രദ്ധേയമാണ്. 1968-69ല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച വെസ്റ്റിന്‍ഡീസ് ടീമാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. മാത്രമല്ല ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഒരു ഇന്നിംഗ്‌സില്‍ 50-ല്‍ കൂടുതല്‍ റണ്‍സ് നേടുന്നത് ഇത് രണ്ടാം തവണയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യവും.

61 റണ്‍സുമായി ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഷെയ്ന്‍ വാട്‌സനാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 400-ല്‍ എത്തിയപ്പോള്‍ 81 റണ്‍സെടുത്ത വാട്‌സനെ മുഹമ്മദ് ഷാമി അശ്വിന്റെ കൈകളിലെത്തിച്ചു. സ്മിത്തിനൊപ്പം മൂന്നാം വിക്കറ്റില്‍ 196 റണ്‍സാണ് വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ 82 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച സ്മിത്ത് 168 പന്തില്‍ നിന്നാണ് സെഞ്ചുറി തികച്ചിരുന്നു. എന്നാല്‍ സ്‌കോര്‍ 415-ല്‍ എത്തിയപ്പോള്‍ 117 റണ്‍സെടുത്ത സ്മിത്തിനെ ഉമേഷ് യാദവ് വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് ഷോണ്‍ മാര്‍ഷും ജോ ബേണ്‍സും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയും ചെയ്തു.

അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്‌കോര്‍ 529-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 73 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ മുഹമ്മദ് ഷാമി വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് സ്‌കോര്‍ 546-ല്‍ എത്തിയപ്പോള്‍ 58 റണ്‍സെടുത്ത ബേണ്‍സിനെയും മുഹമ്മദ് ഷാമി മടക്കി. പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 572 റണ്‍സായപ്പോള്‍ ഒമ്പത് പന്തില്‍ നിന്ന് 25 റണ്‍സെടുത്ത റയാന്‍ ഹാരിസിനെയും ഷാമി മടക്കിയതോടെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 28.3 ഓവറില്‍ 112 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വര്‍കുമാറും ഉമേഷ് യാദവും അശ്വിനും തീര്‍ത്തും നിരാശപ്പെടുത്തി. നാല് മുന്‍നിര ബൗളര്‍മാരും നൂറിലേറെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്നേ തിരിച്ചടിയേറ്റു. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ മുരളി വിജയിനെ (0) മിച്ചല്‍ സ്റ്റാര്‍ക്ക് ബ്രാഡ് ഹാഡിന്റെ കൈകളിലെത്തിച്ചു. മുരളിക്കൊപ്പം ലോകേഷ് രാഹുലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പിന്നീട് ലോകേഷും രോഹിത് ശര്‍മ്മയും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 501 റണ്‍സിന് പിന്നിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.