Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉപഗ്രഹചിത്രങ്ങള്‍ വഴി വേമ്പനാട്ടു കായലിലെ കൈയേറ്റങ്ങള്‍ കണ്ടെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 09:58 pm IST
in Alappuzha

ആലപ്പുഴ: തീരദേശസംരക്ഷണത്തിനുള്ള നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും വേമ്പനാട്ടു കായലില്‍ നടന്ന കയ്യേറ്റങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ മുഴുവന്‍ കയ്യേറ്റങ്ങളും കണ്ടെത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും നിയമസഭയുടെ അനൗദ്യോഗികബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി അദ്ധ്യക്ഷന്‍ റ്റി.എന്‍. പ്രതാപന്‍ എംഎല്‍എ പറഞ്ഞു. തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേമ്പനാട്ടു കായലിലെ നെടിയതുരുത്ത്, വെറ്റിലത്തുരുത്ത് എന്നിവിടങ്ങളിലെ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതനിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സമിതി പരാതികളും തെളിവുകളും സ്വീകരിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. എംഎല്‍എമാരും സമിതിയംഗങ്ങളുമായ അന്‍വര്‍ സാദത്ത്, പി. തിലോത്തമന്‍ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.

വേമ്പനാട്ടുകായലിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനനടപടിക്കു സമിതി ശുപാര്‍ശ ചെയ്യും. കായലോരത്ത് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ കയ്യേറ്റങ്ങള്‍ സംബന്ധിച്ചും ഉന്നതതല അന്വേഷണത്തിനും കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും. ഒരു കാരണവശാലും വേമ്പനാട്ടുകായലിനെ മലിനീകരിക്കുന്ന പുതിയ വ്യവസായ-വാണിജ്യസംരംഭങ്ങള്‍ അനുവദിക്കരുത്.

കേന്ദ്ര തീരസംരക്ഷണ നിയമപ്രകാരം രൂപീകരിച്ച കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോരിറ്റി കായല്‍ത്തീരത്തെ തീരസംരക്ഷണ നിയമലംഘനം സംബന്ധിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് ഒരു വര്‍ഷമായിട്ടും മറുപടി നല്‍കാത്തതിനെ സമിതി വിമര്‍ശിച്ചു. ഫെബ്രുവരി 28 നകം റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ശനനിര്‍ദ്ദേശവും നല്‍കി. ഏതെങ്കിലും പഞ്ചായത്തിന് ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കില്‍ ഇ- മെയില്‍ മുഖാന്തിരം അടിയന്തരമായി എത്തിക്കാനും നിര്‍ദ്ദേശിച്ചു.

പരമ്പരാഗതമായി തീരദേശത്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരും അവിടങ്ങളിലെ താമസക്കാരും വീടുനിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി സിആര്‍ഇസെഡ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് അപേക്ഷ നല്‍കാറുണ്ട്. 4,000 ഓളം അപേക്ഷകളില്‍ 3,500ല്‍ ഏറെ എണ്ണത്തില്‍ തീരുമാനമായിക്കഴിഞ്ഞു. ഇത്തരം അപേക്ഷകളില്‍ ശുപാര്‍ശ നല്‍കുമ്പോള്‍ പഞ്ചായത്ത് അധികൃതര്‍ കൃത്യമായ വിവരശേഖരണം നടത്തണം. അനുവദനീയമല്ലാത്ത മേഖലകളില്‍ റിസോര്‍ട്ടുകള്‍ക്കോ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കോ വേണ്ടി ഇളവ് ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കരുതെന്ന് സമിതി നിര്‍ദ്ദേശിച്ചു.

കുമരകം ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച മുഹമ്മയിലെ ജലഗതാഗതവകുപ്പ് കെട്ടിടത്തിന് പ്രത്യേകസാഹചര്യത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് സമിതി നിര്‍ദ്ദേശിച്ചു. കളക്ടര്‍ എന്‍. പത്മകുമാര്‍, സബ് കളക്ടര്‍ ഡി. ബാലമുരളി, ഡപ്യൂട്ടി കളക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, ഡോ. കെ.കെ. രാമചന്ദ്രന്‍, ഡോ. ഹരി നാരായണന്‍, കെ. മോഹന്‍ ലാല്‍, സാമുവല്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)
Main Article

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

Article

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

Kerala

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

Kerala

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.