Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ ദിനം ഓസ്‌ട്രേലിയക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 08:59 pm IST
inSports

സിഡ്‌നി: ഫില്‍ ഹ്യൂസിന്റെ ഓര്‍മ്മകളുമായി ഡേവിഡ് വാര്‍ണറും ക്രിസ് റോജേഴ്‌സും അരങ്ങുവാണപ്പോള്‍ ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയക്ക് സ്വന്തം. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കംഗാരുക്കള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തിട്ടുണ്ട്.

61 റണ്‍സുമായി ഷെയ്ന്‍ വാട്‌സണും 82 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍. വാര്‍ണര്‍ 101 റണ്‍സ് നേടി പുറത്തായപ്പോള്‍ സഹഓപ്പണര്‍ ക്രിസ് റോജേഴ്‌സിന് അഞ്ച് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. പരമ്പരയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് റോജേഴ്‌സ് അര്‍ധശതകം നേടുന്നത്. പരമ്പരയില്‍ മൂന്നാം സെഞ്ചുറിയാണ് വാര്‍ണര്‍ ഇന്നലെ തികച്ചത്. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും വാര്‍ണര്‍ മൂന്നക്കം കടന്നിരുന്നു.

ക്യാപ്റ്റന്‍ ധോണി വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റില്‍ നാല് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇന്നലെ അവസാന ടെസ്റ്റിനിറങ്ങിയത്. ധോണി, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്ക് പകരമായി വൃദ്ധിമാന്‍ സാഹ, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലിടം നേടി. പരിക്കേറ്റ മിച്ചല്‍ ജോണ്‍സണ് പകരം മിച്ചല്‍ സ്റ്റാര്‍ക്കിനെ ഉള്‍പ്പെടുത്തിയാണ് ഓസീസ് സിഡ്‌നിയില്‍ ഇറങ്ങിയിരിക്കുന്നത്.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുനയൊടിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട വാര്‍ണറും റോജേഴ്‌സും ചേര്‍ന്ന് ഏകദിന ശൈലിയിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. എട്ട് ഓവറില്‍ 50 കടന്ന ഇവര്‍ 19.5 ഓവറില്‍ സ്‌കോര്‍ 100-ല്‍ എത്തിച്ചു.ഇതിനിടെ വാര്‍ണര്‍ 45 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറിയും തികച്ചു. തുടര്‍ന്നും മികച്ച രീതിയില്‍ മുന്നേറിയ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 44.3 ഓവറില്‍ 200 എത്തിച്ചു. ഇതിനിടെ വാര്‍ണര്‍ പരമ്പരയിലെ മൂന്നാം ശതകവും തികച്ചു. 108 പന്തുകളില്‍ നിന്ന് 16 ഫോറുകളോടെയായിരുന്നു വാര്‍ണര്‍ മൂന്നക്കം കടന്നത്.

വ്യക്തിഗത സ്‌കോര്‍ 101-ല്‍ എത്തിയപ്പോള്‍ വാര്‍ണര്‍ മടങ്ങി. അശ്വിന്റെ പന്തില്‍ മുരളി വിജയിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. ഇതിനിടെ വ്യക്തിഗത സ്‌കോര്‍ 63-ല്‍ എത്തിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ പിച്ചില്‍ ചുംബിച്ചതും സെഞ്ചുറി തികച്ച ശേഷം ആകാശത്തേക്ക് മുഖമുയര്‍ത്തി ഹ്യൂസിനെ ഓര്‍ത്തതും ഏറെ വികാരനിര്‍ഭരമായ രംഗമായിരുന്നു. സിഡ്‌നിയില്‍ ആഭ്യന്തരമല്‍സരം കളിക്കുന്നതിനിടെയാണ് മുന്‍ ഓസീസ് ഓപ്പണര്‍ ഫില്‍ ഹ്യൂസിനെ സ്‌കോര്‍ 63 റണ്‍സില്‍ നില്‍ക്കെയാണ് ബൗണ്‍സറിന്റെ രൂപത്തില്‍ മരണം കവര്‍ന്നെടുത്തത്. ഹ്യൂസ് ദുരന്തത്തിന് ശേഷം സിഡ്‌നിയില്‍ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മല്‍സരമാണിത്.

പിന്നീട് സ്‌കോര്‍ 204-ല്‍ എത്തിയപ്പോള്‍ റോജേഴ്‌സും മടങ്ങി. സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെവച്ച് മുഹമ്മദ് ഷാമിയുടെ പന്തില്‍ ബൗള്‍ഡായാണ് റോജേഴ്‌സ് പുറത്തായത്. രണ്ട് ഓസീസ് വിക്കറ്റ് പിഴുതതിന്റെ ആശ്വാസം അവിടെ തീരുന്നതാണ് പിന്നീട് കണ്ടത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാട്‌സണും ക്യാപ്റ്റന്‍ സ്മിത്തും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 144 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പരമ്പരയിലെ നാലാം സെഞ്ചുറി ലക്ഷ്യമാക്കി നീങ്ങുന്ന സ്മിത്ത് 134 പന്തുകളില്‍ നിനന് 10 ഫോറുകളോടെ 82 റണ്‍സെടുത്തിട്ടുണ്ട്. 131 പന്തുകളില്‍ നിന്ന് 6 ബൗണ്ടികളോടെയാണ് വാട്‌സണ്‍ 61 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.