ജനീവ: സ്‌കീയിങ് അപകടത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ജര്‍മന്‍ ഫോര്‍മുലാവണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ സ്‌നേഹിക്കുന്നവരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ കരയുന്നെന്ന് റിപ്പോര്‍ട്ട്.
ഒരു ഇറ്റാലിയന്‍ ദിനപത്രം ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടു.
തന്റെ ഭാര്യയുടെയും കുട്ടികളുടെയും വളര്‍ത്തുനായ്‌ക്കളുടെയുമൊക്കെ ശബ്ദം കേള്‍ക്കുമ്പോള്‍ ഷൂമിയുടെ മിഴിനിറയുന്നതയാണ് വിവരം. ഉറ്റവരെ ഷൂമാക്കര്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് സഹഡ്രൈവര്‍ ഫിലിപ്പെ സ്‌ട്രൈഫ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
46കാരനായ ഷൂമാക്കര്‍ സ്വിറ്റ്‌സര്‍ലന്റിലെ ലേക് ജനീവയിലെ വീട്ടില്‍ ചികിത്സയിലാണിപ്പോള്‍. ഭാര്യ കോറിന്നയും മക്കളായ ജിനാ മരിയയും മിക്കും അദ്ദേഹത്തെ പരിചരിക്കാനുണ്ട്.
2013 ഡിസംബറിലാണ് ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിങ് നടത്തവെ ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ് കോമ അവസ്ഥയിലാക്കപ്പെട്ട താരം സപ്തംബറില്‍ ആശുപത്രിവിട്ടിരുന്നു.
















